Jan 29, 2008

കള്ളും കാക്കയും

ഓണമാഘോഷിക്കാനാണ് സദാശിവനും ദാമോദരനും ഒന്നിച്ചു കുടിച്ചത്.

കുടിച്ചു കുടിച്ചു നടന്നു തളര്‍ന്ന് അവര്‍ ഒരു പീടികത്തിണ്ണയിലെത്തി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഉള്ളതെല്ലാം തുരുതുരെ പുറത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഒടുവില്‍ തളര്‍ന്ന് അവരാ ഛര്‍ദ്ദിലില്‍ത്തന്നെ കിടന്നു. മുടിയിലും മുഖത്തും ദേഹത്തും കാലിലും നിലത്തുമെല്ലാം ഛര്‍ദ്ദിയുടെ അവശിഷ്‌ടങ്ങള്‍. സദാശിവന്റെ അടുത്താണ് ദാമോദരന്‍ കിടന്നിരുന്നത്. ഒടുവില്‍ ഒരു കാക്ക വന്ന് അവരുടെ ഛര്‍ദ്ദിലില്‍ ഓണസദ്യ ഉണ്ണാന്‍ തുടങ്ങി. കാക്കയെ ഓടിക്കാനോ കൈയനക്കാനോ പറ്റുന്നില്ല. അവസാനം ദാമോദരന്റെ മുഖത്തുള്ള അവശിഷ്‌ടങ്ങള്‍ കാക്ക കൊത്താന്‍ തുടങ്ങി. സദാശിവന്‍ ദുര്‍ബ്ബലമായ ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു:

‘കാക്ക കൊത്തണടാ’

ദാമോദരന്റെ മറുപടിയും ദുര്‍ബ്ബലമായിരുന്നു:

‘കാണണ്‍‌ണ്ടടാ’

സദാശിവന്‍ വീണ്ടും:

‘ന്നാ കാക്കയെ ഓടിക്കെടാ’

ജീവച്ഛവം പോലെ കിടന്നുകൊണ്ട് ദാമോദരന്‍ പറഞ്ഞു:

‘ഓടിക്ക്‍ണ്‌ണ്ടെടാ’.

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------


കടപ്പാട്: സിദ്ദിക്ക് ലാല്‍.


***************
ടിപ്പ് ഓഫ് ദ ഡേ : ചിലരെങ്കിലും ഒരു ഫലിതം കേട്ടാല്‍ മൂന്നു പ്രാവശ്യം ചിരിക്കും. ഒന്ന് എല്ലാവരും ചിരിക്കുമ്പോള്‍ കൂടെ ചിരിക്കും. രണ്ടാമത് ആ ഫലിതം മന്‍സ്സിലാകുമ്പോള്‍, മൂന്നാമത് ആദ്യം എന്തിനായിരുന്നു ചിരിച്ചത് എന്നാലോചിച്ച് ചിരിക്കും.
***************

ഈ പോസ്റ്റിപ്പോ ആര്‍ക്ക് സമര്‍പ്പിക്കുമെന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍. ന്തായാലും പുതിയ ആളല്ലേ, മ്മടെ പപ്പൂസിന് ആയിക്കോട്ടെ :)

14 comments:

Ziya said...

ഈ പോസ്റ്റിപ്പോ ആര്‍ക്ക് സമര്‍പ്പിക്കുമെന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍. ന്തായാലും പുതിയ ആളല്ലേ, മ്മടെ പപ്പൂസിന് ആയിക്കോട്ടെ :)

ശ്രീ said...

വഴിയേ പോകുന്നതെല്ലാം പാവം പപ്പൂസിന്റെ മൊട്ടത്തലയ്ക്കിട്ടാണല്ലോ.

;)

ഉപാസന || Upasana said...

:)

പൈങ്ങോടന്‍ said...

വെറുമൊരു കുപ്പിയടപ്പ് കുടിയനായൊരുത്തനെ നിങ്ങളെല്ലാംകൂടി ഫുള്‍ബോട്ടില്‍ കുടിയനാക്കും!!! :)

പ്രയാസി said...

ഞാന്‍ സാധാരണ മൂന്നു രീതിയിലാ കമന്റുന്നത്..!
1. എല്ലാരും കമന്റണോണ്ട് കമന്റും..
2. ഇഷ്ടപ്പെട്ടാല്‍ മാത്രം കമന്റും..
3. വായിക്കാതെയും കമന്റും..!!!

ഇതിലേതു രീതിയിലാ ഇവിടെ കമന്റ്റേണ്ടതെന്നു ബയങ്കര ഗന്‍ഫ്യൂഷന്‍..!

അതോണ്ട് തല്‍ക്കാലം കമന്റാണ്ടു പോകുന്നു..;)

siva // ശിവ said...

വായിച്ചു....

ദിലീപ് വിശ്വനാഥ് said...

അല്ല.. ഇതു പപ്പൂസിനു സമര്‍പ്പിച്ചതിനു പിന്നിലുള്ള ചേതോവികാരം?
പ്രയാസിക്ക് സമര്‍പ്പിച്ചാല്‍ മതിയായിരുന്നു.

ഗീത said...

ദാമോദരന്റേയും സദാശിവന്റേയും കാക്കയെ ഓടിക്കലിനേക്കാളും ചിരിച്ചു, ആ ടിപ് ഓഫ് ദി ഡേ വായിച്ച്.

ഓ.ടി. മഹേഷ് ചെറുതന ഒരു കുഞ്ഞിക്കവിത എഴുതിയിട്ടുണ്ട്. തുലാ മഴ.അതു കൊച്ചുകുട്ടികള്‍ക്ക് പാടാന്‍ പറ്റിയതാണ്. മഹിയെക്കൂടി മഷിത്തണ്ടിലേക്ക് ക്ഷണിച്ചുകൂടേ, സിയാ?

കുറുമാന്‍ said...

കുടിക്കാം, വാളുവക്കാം, പക്ഷെ, കാക്കയെ കൊണ്ട് വാള് കൊത്തിപ്പിക്കുന്നതുവരെ കുടിക്കരുത് ........ഇതെന്റെ വക പാഠം.

മന്‍സുര്‍ said...

സിയ...

മുകളില്‍ സിയ എന്നല്ലേ ഞാനെഴുതിയത്‌ അതേ ശരിയാണ്‌
ചിലപ്പൊ ഇങ്ങിനെയാണ്‌ ഞാനും...കഥയൊ..കവിതയോ
വല്ലാതെ മനസ്സിനെ ബാധിച്ച പിന്നെ എഴുതിയ ആളുടെ പേര്‌
പോലും മറന്നു പോകും

ഇവിടെ ഒരല്‍പ്പം ശ്രദ്ധയോടെയാണ്‌ എഴുതിയത്‌

നന്നായിരിക്കുന്നു...സ്നേഹിത :)

നന്‍മകള്‍ നേരുന്നു

Ziya said...

മഹേഷ് ചെറുതനയുടെ മെയില്‍ വിലാസം സംഘടിപ്പിക്കാമോ ഗീതേച്ചീ?

അല്ലങ്കില്‍ അദ്ദേഹത്തോട് മഷിത്തണ്ടില്‍ മെയില്‍ കമന്റായി ഇടാന്‍ പറഞ്ഞാല്‍ മതി.

എല്ലാവര്‍ക്കും നന്ദി!
സമര്‍പ്പണം ഏറ്റുവാങ്ങേണ്ട ആളെ കണ്ടില്ല, കാക്കയെ ഓടിക്കുകയായിരിക്കുമോ? :)

ഗീത said...

സിയ, മഹേഷ് ചെറുതനയുടെ ഇമെയില്‍ ഐ.ഡി. ഇവിടെ കൊടുക്കുന്നു.

mail2mahimenon@gmail.com

എത്രയും പെട്ടെന്ന് മഹിയെ മഷിത്തണ്ടിലേക്ക് ക്ഷണിക്കുമെന്ന പ്രതീക്ഷയോടേ........

മഴത്തുള്ളി said...

സിയ, കള്ളും കാക്കയും എന്ന് കണ്ടപ്പോള്‍ കുട്ടിക്കവിതയാണെന്നോര്‍ത്തു ;)

സംഗതി ആകെ കുഴഞ്ഞുമറിഞ്ഞ കേസാണല്ലോ. ഉം.. ഫലിതം കേട്ടിട്ട് 5 മിനിട്ട് കഴിഞ്ഞ് ചിരിക്കുന്നവരേപ്പറ്റി കേട്ടിട്ടില്ല അല്ലേ ;)

Mahesh Cheruthana/മഹി said...

സിയ,
വരാന്‍ ഇത്തിരി വൈകിപ്പോയി മച്ചു സൂപ്പര്‍!പക്ഷെ മച്ചു ഇതിലാരാ ദാമോദരനോ?സദാശിവനോ?