Aug 11, 2008

ഫോട്ടോഷോപ്പ് ടിപ്‌സ് . 2 (Photoshop Tips. 2)

ഇനി കുറച്ചു റ്റൂള്‍സ് ടിപ്പുകള്‍ നോക്കാം.

TOOLS TIPS

1.ബ്രഷ് തുടങ്ങിയ പെയിന്റ് റ്റൂളുകള്‍ ഉപയോഗിച്ച് നേര്‍വര (Straight line) വരക്കാന്‍:- പെയിന്റ് റ്റൂള്‍ കൊണ്ട് ഇമേജില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്തിട്ട് മൌസ് മാറ്റി വര പൂര്‍ണ്ണമാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് Shift clickചെയ്യുക. ഈ രണ്ടു പോയിന്റുകളും തനിയേ ജോയിന്‍ ആയിക്കൊള്ളും.

2.റ്റൂള്‍ ബോക്സിലെ റ്റൂള്‍ ഐക്കണിലുള്ള ചെറിയ ത്രികോണത്തില്‍ ക്ലിക്ക് ചെയ്താല്‍ അതേ റ്റൂളിന്റെ മറ്റു ഓപ്ഷനുകള്‍ എടുക്കാം. ഇതു എളുപ്പം ചെയ്യാന്‍ റ്റൂള്‍ ഐക്കണില്‍ Alt+Ctrl+click ചെയ്താല്‍ മതി. ഉദാഹരണം ബ്രഷ് റ്റൂള്‍ പെന്‍സില്‍ റ്റൂള്‍ ആക്കുന്നത്.

3.ഏതു സമയത്തും മൂവ് റ്റൂള്‍ (M) എടുക്കാന്‍ Ctrl key പ്രെസ്സ് ചെയ്തു പിടിച്ചാല്‍ മതി.
4.ഹാന്‍ഡ് റ്റൂള്‍ (H) എടുക്കാന്‍ സ്പേസ് ബാര്‍ പ്രെസ്സ് ചെയ്താല്‍ മതി.

5.സൂം റ്റൂള്‍ (Z) എടുക്കാതെ തന്നെ സൂം ഇന്‍ ചെയ്യാന്‍ Ctrl+Space. സൂം ഔട്ടിന് ‍Alt+Space. ഇനി സൂം ഇന്‍ ചെയ്യുന്നതിന് Alt+Ctrl+Plus(+), സൂം ഔട്ട് ചെയ്യുന്നതിന് Alt+Ctrl+Minus(-)
എന്നീ ഷോട്കട്ടുകള്‍ ഉപയോഗിച്ചൂ നോക്കൂ…വളരെ ഉപകാരപ്രദമാണിത്.

6.ഐ ഡ്രോപ്പര്‍ റ്റൂള്‍ (I) ഉപയോഗിച്ചു കളര്‍ സെലെക്റ്റ് ചെയ്യുമ്പോള്‍ Alt കീ അമര്‍ത്തിപ്പിടിച്ചാല്‍ ബാക്ഗ്രൌണ്ട് കളര്‍ ഡിഫൈന്‍ ചെയ്യാം.

7.മെഷര്‍ റ്റൂള്‍ (Shift+Iപഴയ വേര്‍ഷനുകളില്‍ U) ഉപയോഗിച്ച് അകലമളക്കാമല്ലോ. നിങ്ങള്‍ക്ക് ഒരു പ്രൊക്റ്റാറ്റര്‍ കൊണ്ടെന്ന പോലെ കോണുകളും അളക്കാന്‍ സാധിക്കും. അതിനായി ആദ്യ. ഇന്‍ഫോ പാലറ്റ് ഓണ്‍ ചെയ്യുക.(Window>Info). എന്നിട്ട് മെഷര്‍ റ്റൂള്‍ ഉപയോഗിച്ച് ഒരു ലൈന്‍ വരക്കണം. ലൈനിന്റെ എന്‍ഡ് പോയിന്റില്‍ Alt അമര്‍ത്തിപ്പിടിച്ചു കൊണ്ട് ക്ലിക്ക് ചെയ്താല്‍ ആങ്കിള്‍ അളക്കാനുള്ള അടുത്ത ലൈന്‍ വരക്കാം. നിങ്ങള്‍ക്ക് ഈ ലൈനില്‍ മെഷര്‍ റ്റൂള്‍ കൊണ്ട് ക്ലിക്ക് ചെയ്തു കൊണ്ട് എങ്ങോട്ടു വേണമെങ്കിലും ലൈനിനെ മൂവ് ചെയ്യാം. അളവുകള്‍ അറിയാന്‍ ഇന്‍ഫോ പാലറ്റ് ശ്രദ്ധിക്കുക. നിലവിലെ മെഷര്‍മെന്റ് ലൈന്‍ ഡിലീറ്റ് ചെയ്യാന്‍ ലൈനില്‍ ക്ലിക്ക് ചെയ്ത് കാന്‍ വാസിനു പുറത്തെക്ക് വലിച്ചിട്ടാല്‍ മതി.

8.പെയിന്റ് റ്റൂളിന്റെ (ബ്രഷ് / പെന്‍സില്‍/ പാറ്റേണ്‍, ഇറേസര്‍ etc.) സൈസ് കൂട്ടുകയും കുറക്കുകയും ചെയ്യാന്‍ യഥാക്രമം ഇടത്‌ വലത് സ്ക്വയര്‍ ബ്രാക്കറ്റുകള്‍ ([...]) അമര്‍ത്തിയാല്‍ മതി. അല്ലെങ്കില്‍ പെയിന്റ് റ്റൂള്‍ കൊണ്ട് കാന്‍ വാസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Master Diameter സ്സ്ലൈഡ് ബാര്‍ മൂവ് ചെയ്യുകയോ വേണ്ട വാല്യൂ റ്റൈപ്പ് ചെയ്യുകയോ ചെയ്യാമല്ലോ.

9.ഐ ഡ്രോപ്പര്‍ റ്റൂള്‍ (I) ഉപയോഗിച്ചു സെലെക്റ്റ് ചെയ്യുന്ന കളറിന്റെ ഹെക്സാഡെസിമല്‍ വാല്യൂ ക്ലിപ് ബോര്‍ഡിലേക്ക് കോപ്പി ചെയ്ത് നിങ്ങളുടെ എച്ച്.റ്റി.എം.എല്‍ എഡിറ്ററില്‍ പേസ്റ്റ് ചെയ്യുന്നതിനായി ഇമേജിലെ വേണ്ട കളറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് copy color as HTML എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ഉദാഹരണത്തിന് ഇങ്ങനെ ഒരു കളര്‍ വാല്യൂ കിട്ടും. color=”#0062f9″ ഇത് എച്ച്.റ്റി.എം.എല്‍ എഡിറ്ററിലേക്ക് ചുമ്മാ പേസ്റ്റ് ചെയ്താല്‍ പോരേ!

അടുത്തത് കമാന്റ് ടിപ്പുകള്‍….

9 comments:

Ziya said...

11അഭിപ്രായങ്ങള്‍ »

1.

ഫോട്ടോഷോപ്പ് ടിപ്സ് തുടരുന്നു…

ഫോട്ടോഷോപ്പിലെ റ്റൂളുകളെ കുറിച്ച് അല്പം ടിപ്സ്…
ഈ ബ്ലോഗെന്നൊക്കെ പറയുന്നത് ഒരു “ഇന്റ റാക്ഷന്‍” ആണല്ലോ…ആയതിനാല്‍ നിങ്ങളില്‍ നിന്നും മറ്റു ടിപ്സുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ ഇത് കൂടുതല്‍ പ്രയോജനപ്രദമായിത്തീരും…

അഭിപ്രായം by സിയ — ജനുവരി 21, 2007 @ 11:11 am
2.

സിയ നല്ല ലേഖനം… അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

അഭിപ്രായം by ഇത്തിരിവെട്ടം — ജനുവരി 21, 2007 @ 11:20 am
3.

ഓരോന്നായി പഠിച്ച് പ്രയോഗിച്ചുവരുന്നു. നന്ദി സിയ.

അഭിപ്രായം by ഇക്കാസ് — ജനുവരി 21, 2007 @ 11:26 am
4.

നല്ല ലേഖനം ഒരു പാടുപകാരപ്പെടും.

അഭിപ്രായം by പൊതുവാളന്‍ — ജനുവരി 21, 2007 @ 11:35 am
5.

സിയ, ഒരു പാട് നന്ദിയുണ്ട്. ലേഖനത്തിലെ അറിവുകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം interactive classകള്‍ തീര്‍ച്ചയായും ഉപകാരപ്പെടാതിരിക്കില്ല.

അഭിപ്രായം by ദൂരദര്‍‌ശനം — ജനുവരി 21, 2007 @ 2:23 pm
6.

സിയ,

സൂം ഇന്‍, സൂം ഔട്ട്‌ ചെയ്യുന്നതിന്‌ ctrl +, ctrl - എന്നിവ ഉപയോഗിച്ചാല്‍ പോരേ..? Alt Key കൂടി ഉപയോഗിക്കുന്നതിന്‌ പ്രത്യേകതകള്‍ വല്ലതുമുണ്ടോ..?

വളരെ ഉപകാരപ്രദമാണ്‌ ഇത്തവണെത്തെയും ടിപ്സുകള്‍. നന്ദി.

അഭിപ്രായം by തമനു — ജനുവരി 22, 2007 @ 5:05 am
7.

പോസ്റ്റ് വായിച്ചു. പലതും ചെയ്യുന്ന കാര്യങ്ങളാണെങ്കിലും, പുതിയ അറിവുകളും കിട്ടി. ചെയ്തുനോക്കാന്‍ സമയം കിട്ടുന്നില്ല. ധാരാളം പേര്‍ക്ക് ഇത് പ്രയോജനപ്പെടുന്നുണ്ട്.

അഭിപ്രായം by ശാലിനി — ജനുവരി 22, 2007 @ 6:08 am
8.

തമനു,
ആ പ്രത്യേകത പരീക്ഷിച്ചു നോക്കിയില്ലേ? നമ്മുടെ ഇമേജ് വിന്‍ഡോ Restore Down ആയിരിക്കുന്ന അവസരത്തില്‍ ctrl +, ctrl - എന്നിവ ഉപയോഗിച്ചു സൂം ചെയ്യുമ്പോള്‍ വിന്‍ഡോ അങ്ങനെ തന്നെ നില്‍ക്കുകയും ഇമേജ് മാത്രം വലുതാവുകയോ ചെറുതാവുകയോ ചെയ്യും. എന്നാല്‍ Alt കൂടി പ്രെസ്സ് ചെയ്താല്‍ സൂമിനനുസരിച്ച് വിന്‍ഡോയും ഫിറ്റ് ആകും-വലുതാകും ചെറുതാകും. വളരെ ഉപകാരം ചെയ്യും ഈ സൂമിങ്…

അഭിപ്രായം by സിയ — ജനുവരി 22, 2007 @ 8:41 am
9.

സിയ,

കൊള്ളാം. അറിയാന്‍ വയ്യാത്ത പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിച്ചു. :) ആശംസകള്‍

അഭിപ്രായം by മഴത്തുള്ളി — ജനുവരി 23, 2007 @ 7:40 am
10.

പ്രിന്‍റെടുത്തു ഇനി ചെയ്ത് പഠിക്കണം … നന്ദി സിയ
അടുത്തത് ഉടനെയെന്ന് പ്രതീക്ഷിക്കുന്നു

അഭിപ്രായം by വിചാരം — ജനുവരി 23, 2007 @ 1:02 pm
11.

സിയാ ഇതു വളരെയധികം നന്നായിരിക്കുന്നു. താങ്കളുടെ ഈ ഉദ്യമത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പ്പം ഇതു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ ശ്രമങ്ങള്‍ നടത്തിയാല്‍ നന്നായിരുന്നു.മലയാളത്തിലെന്നല്ല ഇംഗ്ലീഷില്‍ പോലും ഇന്ന് ഇന്ത്യയില്‍ ഇത്തരം കായങ്ങല്‍ ലളിതമായി വിശദീകരിക്കുന്ന പുസ്തകങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെ. ഏതെങ്കിലും കമ്പ്യൂട്ടര്‍ സ്ഥപനത്തില്‍ പൊയി ഫോട്ടോഷോപ്പും പഠിച്ച്‌ ഗള്‍ഫില്‍ പോകുന്ന മലയാളിക്ക്‌ ഇതൊരു “ബൈബിള്‍” ആയിരിക്കും.

അഭിപ്രായം by s.kumar — ഫെബ്രുവരി 13, 2007 @ 1:03 pm

[ nardnahc hsemus ] said...

സ്ക്രീന്‍ഷോട്സ് പടമൊന്നുമില്ലെ??

thoufi | തൗഫി said...

വളരെ ഉപകാരപ്രദമായ ടിപ്സുകളാണ്.
സമയക്കുറവ് കാരണം ഒന്നും പരീക്ഷിച്ചു നോക്കിയിട്ടില്ലെങ്കിലും എല്ലാം പ്രിന്റ് എടുത്ത് വെച്ചിട്ടുണ്ട്.അറിവ് പകര്‍ന്നേകാന്‍ താങ്കള്‍
കാണിക്കുന്ന ഈ സുമനസ്സിന് വീണ്ടും നന്ദി.

krish | കൃഷ് said...

Good.

ithu pazhayathu re-post cheythatha alle. Kooduthal tips pOraTTe.
Please post about blending and layer merges, etc.

(Sometimes, while pressing Ctrl+Shift+S for 'Save As' a Photoshop (PS7) file, my computer changes the Desktop picture of Webshots. So, I have to click 'File->Save As' instead of Ctrl+Shift+S. Why this happens? any idea?)

Ziya said...

കൃഷ്,
അത് ഫോട്ടോഷോപ്പിന്റെ പ്രശ്‌നമല്ല. വെബ് ഷോട്ട് സ്ക്രീന്‍ സേവര്‍ ചിത്രങ്ങള്‍ മാറ്റുന്നതിന് Ctrl+Shift+S എന്ന ഷോട്കട്ട് ഉപയോഗിക്കുന്നത് കൊണ്ടാണ്. സിസ്റ്റം ട്രേയില്‍ വെബ്‌ഷോട്ട് ഐക്കണില്‍ ക്ലിക്ക് ചെയ്ത് Option/Settings എടുത്ത് വെബ്‌ഷോട്ട് ഷോട്ട് കട്ടുകള്‍ മാറ്റിയാല്‍ മതിയാവും.

krish | കൃഷ് said...

നണ്ട്രി.. പ്രശ്നം ശരിയാക്കി. ഓപ്ഷന്‍ ശ്രദ്ധിച്ചില്ലായിരുന്നു.

cmkondotty said...

നന്നായിരിക്കുന്നു
http://clicktoindia.blogspot.com/

പൂമ്പാറ്റ said...

good..ziyaa

പൂമ്പാറ്റ said...
This comment has been removed by the author.