Jan 26, 2008

ഓര്‍മ്മയിലൊരോണം

ഓര്‍മ്മയിലൊരോണം വീണ്ടുമുണരുന്നു
അകതാരില്‍ തപ്പുതുടി താളമുയരുന്നു
കരളില്‍ പൂവള്ളി പൂത്തുവിടരുന്നു
കാലം മലര്‍ക്കുടകള്‍ മെല്ലെ നിവര്‍ത്തുന്നു

ഓണക്കനവില്‍ ലയിക്കുന്നു ഹൃത്തം
ഓണക്കാഴ്‌ചകള്‍ തേടുന്നു
മനസ്സിലെക്കിളി മെല്ലെയുണരുന്നു പിന്നെ-
യാവണിപ്പാടം പുല്‍കുന്നു


‘ഇല്ലം നിറ വല്ലം നിറ’ പാട്ടൊഴിഞ്ഞൂ-മണ്ണില്‍
പുളകമായ് പൊന്നോണം ചാര്‍ത്തണഞ്ഞൂ
പൂവിളി കേള്‍ക്കുന്നു, പൂക്കളം കാണുന്നു
പൂവാകമേലൂഞ്ഞാലാടുന്നൂ

ഓണത്തപ്പനെ കാക്കുന്നു മണ്ണ്
ഓണവെയിലില്‍ തുടിക്കുന്നു
ഓണമായോണമായ് പൂക്കുന്നു വിണ്ണ്
ഓണനിലാവ് പൊഴിക്കുന്നു

ഓളങ്ങള്‍ തല്ലിച്ചിരിക്കുന്നു തെയ് തെയ്
ഓടങ്ങളില്‍ ആര്‍പ്പ് നിറയുന്നു
ഓണക്കിനാവുകള്‍ മായുന്നു നെഞ്ചില്‍
നൊമ്പരം മെല്ലെ നിറയുന്നു

പാടുവാന്‍ പാട്ടുകളില്ലാഞ്ഞോ ഇന്ന്
കാണുവാന്‍ കാഴ്‌ചകളില്ലാഞ്ഞോ
മാവേലിമന്നാ പൊറുക്കേണം എന്‍
മനസ്സിലെപ്പൊന്‍കിളി മയങ്ങിപ്പോയ്...

2 comments:

Ziya said...

16 comments:

::സിയ↔Ziya said...

ഓര്‍മ്മയിലൊരോണം വീണ്ടുമുണരുന്നു
തന്ത്രികളില്‍ തപ്പുതുടി താളമുയരുന്നു
കരളില്‍ പൂവള്ളി പൂത്തുവിടരുന്നു
കാലം മലര്‍ക്കുടകള്‍ മെല്ലെ നിവര്‍ത്തുന്നു
August 17, 2007 7:40 AM
sandoz said...

ഓണപ്പൂവേ...പൂവേ..പൂവേ...
സിയാ..ഓണാശംസകള്‍...
August 17, 2007 7:51 AM
മെലോഡിയസ് said...

സിയാ..നന്നായിട്ടുണ്ട് ട്ടാ...ഓണാശംസകള്‍
August 17, 2007 8:03 AM
चन्द्रशेखरन नायर said...

എല്ലാ കൊല്ലവും വരുന്ന ഈ ഓണം
കാണം വിറ്റും ഉണ്ണുന്നൊരോണം
August 17, 2007 8:17 AM
Dinkan-ഡിങ്കന്‍ said...

നല്ലോണം ഓണം കൊണ്ടാടുന്ന എല്ലാര്‍ക്കും
വല്ലോണം ഓണം കൊണ്ടാടുന്ന ഡിങ്കന്‍&സണ്‍സിന്റെ ഓണാശംസകള്‍.

qw_er_ty
August 17, 2007 8:41 AM
ശ്രീ said...

നന്നായിട്ടുണ്ട്
:)

ഓണാശംസകള്‍‌!
August 17, 2007 9:13 AM
വേണു venu said...

സിയാ..ഓണാശംസകള്‍.:)
August 17, 2007 9:52 AM
മയൂര said...

നല്ല വരികള്‍ , ഓണാശംസകള്‍.......
August 17, 2007 10:33 AM
ഷാനവാസ്‌ ഇലിപ്പക്കുളം said...

ഓണപ്പട്ടുകൊള്ളാം സിയാ.
ഡിങ്കാ ഈ '& സണ്‍സ്‌' എപ്പോള്‍ സംഭവിച്ചു?
August 17, 2007 11:44 AM
Dinkan-ഡിങ്കന്‍ said...

എന്ത് കഷ്ടാണേ.. &സണ്‍സ് എന്നത് ഒരു ജാടക്കിട്ടതാ
ഈ ജോ‍ണ്‍സണ്‍&ജോണ്‍സണ്‍ എന്ന് വെച്ചാല്‍ രണ്ട് പേരുണ്ടോ?

ജോണ്‍സണ്‍ എന്നു വെച്ചാല്‍ ജോണും സണും ആണൊ?

ജീവിക്കാന്‍ സമ്മതിക്കില്ലേ? ഞാന്‍ ആജീവനാന്ത ബാച്ചിയാ (വിഭാണ്ടകന്‍ പോലും അല്ല :) )
August 17, 2007 11:53 AM
മഴത്തുള്ളി said...

സിയ,

വാഴയിലയില്‍ പലവിധം വിഭവങ്ങള്‍ നിറയുന്നു
സാമ്പാറുമവിയലും തീയലും കാളനും
പപ്പടം പഴം പായസവുമായി പൊടിപൂരം
ഓണദിനമെന്നും മനസ്സില്‍ നിറയും കാലം :)

കവിത അടിപൊളിയാക്കിയല്ലോ മാഷേ, പോരട്ടെയങ്ങനെ പോരട്ടേ.....
August 17, 2007 9:51 PM
അഗ്രജന്‍ said...

സിയാ,
അങ്ങനെ കവിയുമായി അല്ലേ... ഞങ്ങളുടെ കൂട്ടത്തിലേക്ക് സ്വാഗതം... സ്വാഗതം :)

നല്ല വരികള്‍ സിയാ, പക്ഷെ... ഇന്നലെ ഫോണില്‍ ഇത് ചൊല്ലിതന്നത് കേട്ട അത്ര സുഖം വായിക്കുമ്പോള്‍ കിട്ടുന്നില്ല... അതോണ്ട് ഇത് ചൊല്ലി റെക്കോഡ് ചെയ്ത് ഒരു പോസ്റ്റാക്കി ഇടൂ.

ഒ.ടോ: കവിത എഴുതാന്‍ മാത്രമല്ല... കവിത ചൊല്ലാനും മിടുക്കനാണ് സിയ :)
August 17, 2007 10:29 PM
കരീം മാഷ്‌ said...

കാലം മലര്‍ക്കുടകള്‍ മെല്ലെ നിവര്‍ത്തുന്നു
സിയാ..ഓണാശംസകള്‍.:)
August 17, 2007 11:52 PM
ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) said...

ഇങേര്‍ കവിതയും എഴുത്ന്‍ തുടങ്ങിയോ? ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ? :-)
August 18, 2007 12:14 AM
സതീശ് മാക്കോത്ത് | sathees makkoth said...

ഓണാശംസകള്‍!
August 19, 2007 4:39 AM
ഏറനാടന്‍ said...

ഓണാശംസകള്‍...
August 26, 2007 5:52 AM

സജീവ് കടവനാട് said...

കൊള്ളാം.

ചുള്ളിക്കാടിന്റെ ഓര്‍മ്മയിലൊരോണമാണെന്ന് തെറ്റിദ്ധരിച്ചാണ് വന്നത്.