Jan 8, 2008

ആമുഖം

ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും പഠിക്കാം എന്ന ഈ പഠന പരമ്പരയിലേക്ക് സ്വാഗതം.
ആദ്യമായി ഈ കോഴ്സിന്‍റെ ഘടനയെക്കുറിച്ച് ഒന്നു വിശദീകരിക്കാം.
ഏവര്‍ക്കും ഒട്ടൊക്കെ പരിചിതമാണ് ഡി.റ്റി.പി യും ഗ്രാഫിക് ഡിസൈനിംഗും. എന്നാല്‍ ശരിയായ രീതിയില്‍, തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെ ഈ രംഗത്ത് കടക്കുന്നവര്‍ ഒട്ടേറെ വസ്തുതകള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഒരു ബ്ലോഗിന്‍റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് നിയതമായ ഒരു പഠനരീതി അവലംബിക്കാന്‍ കഴിയില്ലെന്നു തോന്നുന്നതു കൊണ്ട് പരീക്ഷണാര്‍ത്ഥം താഴെ വിവരിച്ചിരിക്കുന്ന വിധം ഒരു ക്രമമാണു തല്‍ക്കാലം സ്വീകരിച്ചിരിക്കുന്നത്.
എന്‍റെ മലയാളി സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണു ഇങ്ങനെ ഒരു ഉദ്യമമെങ്കിലും ഒരു വസ്തുത ശ്രദ്ധിക്കുക. ഡി.റ്റി.പി, സോഫ്റ്റ്വെയര്‍ സംബന്ധമായ പദാവലികള്‍ (Terminology) ഒട്ടുമിക്കതും ഇംഗ്ലീഷ് ഭാഷയിലാണെന്ന് അറിയാമല്ലൊ. എല്ലാ വാക്കുകള്‍ക്കും തത്തുല്യ മലയാള പദങ്ങള്‍ ഉപയോഗിക്കുക എന്നത് അരോചകമായിരിക്കും.‍ അവശ്യം വേണ്ടിടത്ത് മലയാളത്തിലുള്ള അര്‍ത്ഥവും വിശദീകരണങ്ങളും നല്‍കിക്കൊണ്ട് താരതമ്യേന പരിചിതമായ ആംഗലേയ പദാവലികള്‍ തന്നെ മിക്കയിടങ്ങളിലും ഉപയോഗിച്ചിരിക്കുന്നു.

അധ്യായങ്ങളായി തിരിച്ച് പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഡെസ്ക് ടോപ് പബ്ലിഷിംഗിന്റെയും ഗ്രാഫിക് ഡിസൈനിംഗിന്റെയും നിര്‍വ്വചനവും വിശദീകരണങ്ങളും ആദ്യ അധ്യായത്തില്‍ വിവരിക്കും. ഡെസ്ക് ടോപ് പബ്ലിഷിംഗും ഗ്രാഫിക് ഡിസൈനിംഗും തമ്മിലുള്ള സാ‍മ്യവും വ്യത്യാസങ്ങളും, ഇവയുടെ ചരിത്രം, പരിണാമം, ഡെസ്ക് ടോപ് പബ്ലിഷിംഗിനെക്കുറിച്ചും ഗ്രാഫിക് ഡിസൈനിംഗിനെക്കുറിച്ചുമുള്ള മിത്തുകള്‍, അറിഞ്ഞിരിക്കേണ്ട മറ്റു വസ്തുതകള്‍, തുടങ്ങിയവയും ആദ്യഅധ്യായത്തില്‍. തുടര്‍ അധ്യായങ്ങളില്‍ പടിപടിയായി മറ്റു കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ്.

അധ്യായങ്ങളുടെ ഗണത്തില്‍പ്പെടുത്താതെ സോഫ്റ്റ്വെയര്‍ ടിപ്സ്&ട്രിക്സ്, റ്റൂട്ടോറിയത്സ്, അസൈന്മെന്‍സ്, ഗ്രാഫിക്സ് സോഫ്റ്റ്വെയര്‍, ഡെസ്ക് ടോപ് പബ്ലിഷിംഗ് വ്യവസായം തുടങ്ങിയവയെക്കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്പെഷല്‍ പോസ്റ്റുകള്‍ ഇടക്കിടെ പബ്ലിഷ് ചെയ്യുന്നതാണ്. അതിനായി ടിപ്‌സ് & ട്രിക്‍സ് എന്ന വിഭാഗം നോക്കുക.
ശരി, ഒന്നാ‍മധ്യായം ഉടന്‍ പ്രതീക്ഷിക്കുക…

2 comments:

Ziya said...

12 Comments »

1.

പ്രിയപ്പെട്ടവരേ, ആദ്യപോസ്റ്റ് ഇങ്ങനെ ഇടുന്നു. നിങ്ങളുടെയൊക്കെ പ്രൊത്സാഹനത്തോടെ ഇതു നല്ല രീതിയില്‍ തുടരാം…ഗ്രാഫിക്സ് പഠിക്കാം..
ആശീര്‍വദിക്കണം…
സിയ

Comment by ziyaingraf — December 2, 2006 @ 2:39 pm
2.

പ്രിയ സിയ,

താങ്കളുടെ ഈ മഹത്‌സംരംഭത്തിന്‌ എല്ലാവിധ ആശംസകളും.
സസ്നേഹം…

Comment by പി. ശിവപ്രസാദ്‌ — December 3, 2006 @ 3:59 am
3.

preeya sina,
എല്ലാവിധ ആശംസകളും നേരുന്നു. കൂടെ പഠിക്കുവാനും ശ്രമിക്കാം.

Comment by കേരളഫാര്‍മര്‍ — December 3, 2006 @ 2:07 pm
4.

എന്റെ ഈ ബ്ലൊഗിനു നല്ല പ്രചാരം കൊടുക്കണേ ചന്ദ്രശേഖരന്‍ നായര്‍ ചേട്ടാ. താങ്കളാല്‍ കഴിയുന്നതു പോലെ ഇതു ലിസ്റ്റ് ചെയ്യണേ. നന്ദി.

Comment by ziyaingraf — December 3, 2006 @ 2:26 pm
5.

ഈ പേജിന് പ്രചാരം കിട്ടണമെങ്കില്‍ സിന തന്നെ ജിമെയില്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സെറ്റിംഗ്‌സ്‌ ക്ലിക്ക്‌ ചെയ്തശേഷം ഫില്‍റ്റര്‍ തുറക്കുക. മുകളില്‍ From എന്നത്‌ താങ്കളുടെ ജി മെയില്‍ അഡ്രസും താഴേ Subject എന്നത്‌ Comments എന്നും രേഖപ്പെടുത്തുക. Next Step അമര്‍ത്തുക. Forward it to എന്ന സ്ഥലത്ത്‌ w0rpr3ss@anumathew.no-ip.info എന്ന മെയില്‍ അഡ്രസും രേഖപ്പെടുത്തി Update Filter അമര്‍ത്തിയാല്‍ മതി താങ്കളുടെ പേജില്‍ രേഖപ്പെടുത്തുന്ന കമെന്റുകള്‍ പിന്മൊഴികളില്‍ വരും.

Comment by കേരളഫാര്‍മര്‍ — December 4, 2006 @ 12:24 am
6.

ജി മെയില്‍ സെറ്റിംഗ്സ് ചെയ്തിട്ടുണ്ട്. കേരള ഫാര്‍മെര്‍ക്ക് നന്ദി

Comment by ziyaingraf — December 4, 2006 @ 4:51 am
7.

ഗ്രാഫിക്സ്, ഡി.റ്റി.പി പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സുസ്വാഗതം.വന്നാട്ടെ വനട്ടെ…
http://www.learngrafx.wordpress.com

Comment by ziyaingraf — December 4, 2006 @ 5:25 am
8.

സിയ,

ഈ സംരംഭത്തിന് എന്റേയും ഹൃദയം നിറഞ്ഞ ആശംസകള്‍..

ഒന്നാം ഭാഗത്തിനായി കാത്തിരിക്കുന്നൂ..

പിന്നെ പ്രചാരമൊക്കെ തന്നെ കിട്ടിക്കൊള്ളും സിയ. … :)

Comment by മഴത്തുള്ളി — December 4, 2006 @ 5:45 am
9.

Comments എന്നു കൊടുത്താല്‍ ശരിയാകില്ല. സബ്ജെക്ട് comment എന്നു കൊടുക്കനം ചന്ദ്രന്‍ ചേട്ടാ…

Comment by ziyaingraf — December 4, 2006 @ 11:34 am
10.

Please send a email to editor@chintha.com to list in the blog aggregator of chintha.com
Regards,

Comment by Sunil — December 8, 2006 @ 10:35 am
11.

താങ്കളുടെ ഈ മഹത്‌സംരംഭത്തിന്‌ എല്ലാവിധ ആശംസകളും.
സസ്നേഹം…

Comment by ajish — January 17, 2007 @ 1:15 pm
12.

ആശ്യം നന്നായിരിക്കുന്നു. ഇനിയും ഇതുപോലെയുള്ള പലതും അരീയാവുന്നതു മറ്റുള്ളവരുമായി പങ്കു വെക്കുക. തിരിച്ചു വരുന്നതായിരിക്കും . എന്റെ ബ്ളോഗില്‍ ഈ ബ്ളോഗിനെ പറ്റി ഒരു പോസ്റ്റ് നല്‍കിയിട്ടുണ്ട്.

Comment by sujith — May 25, 2007 @ 9:13 am

രഞ്ജിത്ത് ലാല്‍ എം .എസ്. said...

JANUM UNDU...THANKALUDE CLASSIL...