Jan 23, 2008

വിരഹദൂത്

(പെണ്ണൊരുത്തിയുടെ കുറിമാനം തുറന്നപ്പോള്‍ കനലില്‍ക്കാച്ചിയ വരികള്‍. തലച്ചോറ്‌ ചുട്ടുപഴുക്കാതിരിക്കുമോ? അവളുടെ സമ്മതത്തോടെ തന്നെ പോസ്റ്റുന്നു. കോപ്പിറൈറ്റിനുണ്ടോ കണവനും കാന്തനും!)

നരകത്തീയില്‍
സ്വര്‍ഗ്ഗക്കുളിരിനെ
സ്വപ്‌നം കണ്ട് കുളിര്‍ത്തോട്ടെ

പാഴ്‌മരുഭൂവില്‍
വസന്തനിര്‍വൃതി
വെറുതേയൊന്നു കൊതിച്ചോട്ടെ

എരിയും വെയിലില്‍
മേഘത്തണലായ്
നീ വരുമെന്ന് നിനച്ചോട്ടെ

വരണ്ട ഹൃത്തില്‍
അമൃതവര്‍ഷമായ്
കുളിരേകാന്‍ നീ വന്നാട്ടെ


വിരഹക്കടലില്‍
സ്നേഹത്തോണി
തുഴഞ്ഞു പ്രിയാ നീയണഞ്ഞാട്ടെ

ഘോരതമസ്സില്‍
ഒളിവിതറുന്നൊരു
ചന്ദ്രക്കലയായ് നിന്നാട്ടെ

പ്രണയത്താമര-
യിതളു വിടര്‍ത്താന്‍
കതിരവനായ് നീ ഉദിച്ചാട്ടെ

വിരഹിനി ഞാനിനി
നിന്നുടെ ഓര്‍മ്മയില്‍
മുങ്ങി നിവര്‍ന്നു കഴിഞ്ഞോട്ടെ
ഞാന്‍ മുങ്ങി നിവര്‍ന്നു കഴിഞ്ഞോട്ടെ
-ജെസ്സി

6 comments:

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല കവിത. പെണ്ണൊരുത്തിക്ക് അഭിനന്ദനങ്ങള്‍.

ജാസൂട്ടി said...

ജെസ്സി മോള്‍ ആളു കവിതയാണല്ലോ?..:)
എന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചേക്കൂ...

Mr. K# said...

നല്ല കവിത.

Ziya said...

13 comments:


sandoz said...

പാര ടു പാര....പഠനം ആവശ്യമായ ഒരു കൃതി ആണിത്‌.

പാര 1. ഒപ്പം കൂടിയപ്പോഴേ നരകം ആയി എന്നാണു കവി പറയുന്നത്‌.
2.അത്‌ കാന്തനുള്ള ഒരു താങ്ങ്‌ ആണു.
3.കാശ്‌....... വല്ല പെട്ടെന്ന് കിട്ടുന്ന മണി ട്രാന്‍സ്ഫറിലും അയച്ച്‌ കൊടുക്ക്‌.ഉച്ചക്ക്‌ ബാങ്കില്‍ നടന്ന് പോയി വെയില്‍ കൊണ്ട്‌ മടുത്തു എന്നാണു കവി പറയുന്നത്‌.
4.ഒരു എ.സി..ഇനി വരുമ്പോള്‍ കൊണ്ടുവരണം.
5.തോണിക്ക്‌ ഇപ്പൊ എവിടെ പോകാനാണു.ഫോര്‍ട്ടുകൊച്ചീല്‍ ഒന്ന് നോക്കൂ...അല്ലെങ്കില്‍ നീണ്ടകര.
6.ഇനി ഒളിച്ചും നില്‍ക്കണോ....ആരാ ഈ ചന്ദ്രന്‍.
7.ദേ കിടക്കണു........ഇനി കതിരും താമരേം പറിക്കാന്‍ സൗദിയില്‍ എവിടെ പോകാനാണു.
8.ഈ വരികള്‍ കൊള്ളാം.....അങ്ങനെ രാവിലേ..ഉച്ചക്ക്‌...വൈകിട്ട്‌ ഒന്ന് വീതം..... എന്താണെന്നാ....മുങ്ങിനിവരല്‍.....ഈ ചൂടത്ത്‌ നല്ലതാ.

സിയാ....ഞാന്‍ ഇന്നു രാവിലേ....സത്തു പോച്ച്‌.....കണ്ടിപ്പാ സത്ത്‌ പോച്ച്‌.....എന്നെ തിരക്ക വേണ്ടാ.....
March 3, 2007 9:11 AM
നിങ്ങളുടെ ഇക്കാസ് said...

നരകത്തീയില്‍
സ്വര്‍ഗ്ഗക്കുളിരിനെ
സ്വപ്‌നം കണ്ട് കുളിര്‍ത്തോട്ടെ
(thirichezhuthu koche.. swarggakuliril naraka theeye.. anngane)

പാഴ്‌മരുഭൂവില്‍
വസന്തനിര്‍വൃതി
വെറുതേയൊന്നു കൊതിച്ചോട്ടെ
(monthaykku thuppu kollaan kothyaayo?)

എരിയും വെയിലില്‍
മേഘത്തണലായ്
നീ വരുമെന്ന് നിനച്ചോട്ടെ
(uvva, kothicho)

വരണ്ട ഹൃത്തില്‍
അമൃതവര്‍ഷമായ്
കുളിരേകാന്‍ നീ വന്നാട്ടെ
(neressa vittaalalle varoo?)


വിരഹക്കടലില്‍
സ്നേഹത്തോണി
തുഴഞ്ഞു പ്രിയാ നീയണഞ്ഞാട്ടെ
(ottaykkangu thozhannjaa mathi)

ഘോരതമസ്സില്‍
ഒളിവിതറുന്നൊരു
ചന്ദ്രക്കലയായ് നിന്നാട്ടെ
(mannavendra vilangunnu kallane pole nin mugham)

പ്രണയത്താമര-
യിതളു വിടര്‍ത്താന്‍
കതിരവനായ് നീ ഉദിച്ചാട്ടെ
(siya BJP yil chernno?)

വിരഹിനി ഞാനിനി
നിന്നുടെ ഓര്‍മ്മയില്‍
മുങ്ങി നിവര്‍ന്നു കഴിഞ്ഞോട്ടെ
ഞാന്‍ മുങ്ങി നിവര്‍ന്നു കഴിഞ്ഞോട്ടെ
-ജെസ്സി
(aayurvEda chikilsa palathinum nallathaa)

ennekont itharaye patoo..
March 3, 2007 9:26 AM
വിചാരം said...

ചക്കിക്കൊത്ത ചങ്കരന്‍ ഛെ!!! ചങ്കരനൊത്ത ചക്കി
March 3, 2007 9:25 PM
തമനു said...

നിങ്ങളു കുടുംബമായിട്ട് കലാകാരന്മാരാ..?

സമ്മതിക്കണം.
March 3, 2007 9:45 PM
Agrajan said...

ഇതിനു മറുകവിതയെഴുതാന്‍ നിക്കാതെ വേഗമങ്ങട്ട് ചെല്ല്... ന്നിട്ട് ഒരു അന്യോന്യം അങ്ങട്ട് നടത്ത്വാ... :)
March 3, 2007 9:56 PM
Sul | സുല്‍ said...

"അമരം തരാമെങ്കില്‍ പോരാം ഞാന്‍
അലകള്‍ മുറിച്ചു തുഴഞ്ഞീടാം
കാറ്റത്തും വെയിലത്തും ....”

സിയ നല്ല വരികള്‍. കൂടുതല്‍ പോരട്ടെ.

-സുല്‍
March 3, 2007 10:37 PM
::സിയ↔Ziya said...

എം.സാന്‍ഡോ നായര്‍: ഇനിയും ഒത്തിരി ഒത്തിരി നിരൂപിക്കാന്‍ അങ്ങേക്ക് ആയുസ്സുമാരോഗ്യവും ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ഈ മാതിരി നിരൂപണസിദ്ധി കൈമോശം വരാതിരിക്കാന്‍ അങ്ങൊരു ക്രോണിക്ക് ബാച്ചി ആയിരിക്കുന്നത് തന്നെയാണ് നല്ലത്. ആയതിനാല്‍ ജഗദീശ്വരന്‍ അടുത്തകാലത്തെങ്ങും ഒരു പെണ്ണിന്റെ തലയില്‍ അങ്ങയെ കെട്ടിവെക്കാതിരിക്കുമാറാകട്ടെ. നെടുനാള്‍ ബാച്ചിയായ് വാഴ്ക, വാഴ്ക...
ഇക്കൂ: മുകളില്‍പ്പറഞ്ഞത് നിനക്കും ബാധകമായതു കൊണ്ടല്ലേ കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെ നടന്നലഞ്ഞിട്ടും പെണ്ണായ്പ്പിറന്നൊരു മനുഷ്യജീവി നിന്നെ തിരിഞ്ഞു നോക്കാത്തത്. സോ വാഴ്ക, വാഴ്ക...
വിചാരമേ, ഭൈമിയെ ഓര്‍ത്തുപോയോ കമന്റാന്‍ നേരം...
ത്തമന്‍ ഊ: തലേവരക്കെന്തായാലും മരുന്നില്ല, പക്ഷേ ഇമ്മാതിരി സൂക്കേടിനു നമ്മടെ കായംകുളത്തുകാരുടെ കയ്യില്‍ ഒന്നാന്തരം പോത്തിനെ വെട്ടുന്ന എറച്ചിവെട്ടുകത്തിയുണ്ട്...
അഗ്രൂ: ഉപദേശത്തിനു നന്ദി. ഞങ്ങടെ പുളിഞ്ചീം പൂക്കും!
ഡ സുല്ലേ! "അമരം തരാമെങ്കില്‍ പോരാം ഞാന്‍
അലകള്‍ മുറിച്ചു തുഴഞ്ഞീടാം
കാറ്റത്തും വെയിലത്തും ....” ഇത്രേം എഴുതിയേച്ച് തന്നത്താനങ്ങു പറയുവാ നല്ല വരിയെന്നു...
ഞാന്‍ ഇപ്പം ബുര്‍ക്കിനോഫാസയിലാ, അവടെ ഇന്റര്‍നെറ്റ് കിട്ടാന്‍ പ്രയാസമാ
March 3, 2007 11:59 PM
Sona said...

നല്ല വരികള്‍..നല്ല താളം.
March 4, 2007 2:06 AM
::സിയ↔Ziya said...

Thanks സോനാ on behalf of my better half :)
March 4, 2007 2:14 AM
അപ്പു said...

നല്ല കവിത... നല്ല താളം.. ജെസ്സിക്ക് സ്വന്തമായി ബ്ലോഗ് ഉണ്ടൊ?
March 4, 2007 3:57 AM
ദിവ (diva) said...

ziya :)

ആ ഈമെയില്‍ ഐഡി ഒന്നുകൂടി എന്റെ ഈമെയിലിലേയ്ക്ക് അയയ്ക്കുമോ divaswapnam അറ്റ് ജീമെയില്‍. അത് അറിയാതെ ഡിലീറ്റായി.

warm regards,
diva

qw_er_ty
March 4, 2007 6:18 PM
::സിയ↔Ziya said...

ജെസ്സിക്ക് സ്വന്തമായി ബ്ലോഗ് ഇല്ല അപ്പൂ...
അവള്‍ പഠിക്കയാണ്, പരീക്ഷയാണ്.
അതെല്ലാം കഴിഞ്ഞുമതി ബ്ലോഹാനെന്ന് നാന്‍ കണ്ടിപ്പാ സൊല്ലിയിറുക്കേന്‍...
March 24, 2007 5:16 AM

SreeDeviNair.ശ്രീരാഗം said...

സിയ...
സ്നേഹത്തിന്റെ...
വരികള്‍...ഇഷ്ടമായി..

sm sadique said...

വരികള്‍.......വരികള്‍.... വരകള്‍......വര്‍ണനകള്‍...... സ്നേഹം നിറയും മനസ്സിന്‍ കവിത.