Jan 8, 2008

അധ്യായം 2. ഗ്രാഫിക് ഡിസൈന്‍, ഡി റ്റി പി കൂടുതല്‍ വസ്തുതകള്‍.

ഡെസ്ക് ടോപ് പബ്ലിഷിംഗിനു ഇക്കാലത്തുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിവേഗതയില്‍ കൂടുതല്‍ ഫലപ്രദമായി അച്ചടി, ഇലക്ട്രോണിക് ഡോകുമെന്റുകള്‍ നിര്‍മ്മിക്കാന്‍ ഡി.റ്റി.പി നമ്മെ സഹായിക്കുന്നു.സാധാരണഗതിയില്‍ മണിക്കൂറുകള്‍ വേണ്ടിവരുന്ന ലിപിവിന്യാസം, രൂപകല്പന തുടങ്ങി മുന്‍പുകാലങ്ങളില്‍ ഏറെ പ്രയാസകരമായിരുന്ന പല പ്രവൃത്തികളും ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയറിന്റെ സഹാ‍യത്താല്‍ ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അതിവേഗം നമുക്കു ചെയ്യാം. എന്നിരുന്നാലും വളരെ നിലവാരം കുറഞ്ഞ ഡിസൈനുകള്‍ വലിയ ചെലവൊന്നുമില്ലതെ നിര്‍മ്മിക്കപ്പെടാനും ഡി.റ്റി.പി കാരണമായിട്ടുണ്ട്. അതുകൊണ്ട് ഡെസ്ക് ടോപ് പബ്ലിഷിംഗും ഗ്രാഫിക് ഡിസൈനിംഗും പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാളും രണ്ടിന്റെയും അടിസ്ഥാനപ്രമാണങ്ങളും നിയമങ്ങളും തന്ത്രങ്ങളും അറിഞ്ഞിരിക്കല്‍ തീര്‍ച്ചയായും അത്യാവശ്യവും പ്രാധാന്യമേറിയതുമാണ്.

ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും തമ്മിലുള്ള വ്യത്യാസങ്ങള്‍:

കഴിഞ്ഞ അധ്യായത്തില്‍ രണ്ടിന്റെയും നിര്‍വചനം നമ്മള്‍ കണ്ടു. ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും തമ്മിലുള്ള വ്യത്യാസവും സാമ്യവും ആ നിര്‍വ്വചനങ്ങള്‍ തന്നെയാണ്. മനസ്സിലായില്ലേ?
ചുരുക്കിപ്പറയാം. ഗ്രാഫിക് ഡിസൈനിംഗ് ഒരു സര്‍ഗ്ഗാത്മക പ്രവൃത്തിയാണ്.(Creative Process). ഒരു പ്രത്യേക
സന്ദേശം ഫലപ്രദമായി കൈമാറാന്‍ ആശയങ്ങള്‍ മെനെഞ്ഞെടുത്ത് അവയെ ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്ത് രൂപകല്‍പ്പന നടത്തുന്ന കല തന്നെയാണ് ഗ്രാഫിക് ഡിസൈനിംഗ്. കലാബോധം അത്യാവശ്യവുമാണ്. കമ്പ്യൂട്ടറും ഡി.റ്റി.പി യുമൊക്കെ വരുന്നതിനു മുമ്പേ ഗ്രാഫിക് ഡിസൈനിംഗ് നിലവിലുണ്ടായിരുന്നല്ലോ. ഇന്നു ഗ്രാഫിക് ഡിസൈനേഴ്സ് ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ ധാരാളമായി ഉപയോഗിക്കുന്നു. കാരണം വ്യക്തമാണല്ലോ, ആദ്യഖണ്ഡികയില്‍പ്പറഞ്ഞതു പോലെ ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ പണി എളുപ്പത്തിലാക്കുന്നു എന്നതു തന്നെ.

ഡെസ്ക് ടോപ് പബ്ലിഷിംഗ് കലാത്മകം എന്നതിലുപരി ഒരു യാന്ത്രിക പ്രവൃത്തി (Mechanical Process) ആണ്. ഡിസൈനര്‍മാരും ഡിസൈനര്‍മാര്‍ അല്ലാത്തവരും പരസ്യങ്ങള്‍, ഗ്രീറ്റിംഗ് കാര്‍ഡ്, ബ്രോഷര്‍, പോസ്റ്റര്‍, പുസ്തകങ്ങള്‍ തുടങ്ങിയവ
നിര്‍മ്മിക്കാന്‍, അവരുടെ ആശയങ്ങള്‍ ഇവയിലൂടെ പ്രകാശിപ്പിക്കാന്‍ ഡെസ്ക് ടോപ് പബ്ലിഷിംഗ് ഉപയോഗിക്കുന്നു. കൊമേഴ്സ്യല്‍ പ്രിന്റിംഗിനു വേണ്ട രേഖകള്‍, ഡിജിറ്റല്‍ ഫയലുകള്‍ ഇവയൊക്കെ ഡി.റ്റി.പി യിലൂടെ അനായാസം
നിര്‍മ്മിക്കാം. ഗ്രാഫിക് ഡിസൈനിംഗ് കലയില്‍ കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ ഡി.റ്റി.പി ഉത്പാദന കേന്ദ്രീകൃതമാണ്.
ഡെസ്ക്ടോപ് പബ്ലിഷേഴ്സ് എല്ലാം ഗ്രാഫിക് ഡിസൈനര്‍മാര്‍ അല്ല, എന്നാല്‍ മിക്ക ഗ്രാഫിക് ഡിസൈനര്‍മാര്‍മാരും അവരുടെ ജോലിക്കായി ഡി.റ്റി.പി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ട്.
ഗ്രാഫിക് ഡിസൈനിംഗ് ഡെസ്ക് ടോപ് പബ്ലിഷിംഗിനേക്കാള്‍ കേമമാണെന്ന് ഒരഭിപ്രായമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രണ്ടും രണ്ടു സംഗതികളാണ്.

3 comments:

ഒരു “ദേശാഭിമാനി” said...

പ്രിയപ്പെട്ട സിയ, താങ്കളുടെ സബ്ജക്ട് എനിക്കു ഒരു ബാലി കേറാമല ആണന്നറിയാം! എപ്പോഴെങ്കിലും എന്റെ ബള്‍ബു കത്തും എന്നു പ്രതീക്ഷിച്ചു ഞാനും ഇതു വായിച്ചു തുടങ്ങി.

താങ്കള്‍ എന്റെ ബ്ലോഗു സന്ദര്‍ശിച്ചതിനും,തങ്കളുടെ നല്ല മനസ്സിനും നന്ദി! മറ്റുള്ളവരെ ചിന്തിപ്പിക്കാനുള്ള ശ്രമത്തില്‍ താങ്കളും സഹായിയാകണം.

സ്നേഹത്തോടെ!

കരിപ്പാറ സുനില്‍ said...



നമസ്കാരം ശ്രീ സിയ
മറുപടി അയച്ചതിന് നന്ദി രേഖപ്പെടുത്തുന്നു.
ഞാന്‍ എന്റെ കമ്പ്യൂട്ടറില്‍ മൊഴി കീ മാപ്പ് ഇന്‍സ്റ്റാള്‍ ചെയ്തീട്ടുണ്ട് . മലയാളം - മഗ്ലീഷ് സോഫ്റ്റ് വെയറുകളായ മാധുരി , വരമൊഴി എന്നിവയും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട് .
ഞാന്‍ ക്ലാസിലെ കുട്ടികള്‍ക്കാവശ്യമായ കാര്യങ്ങള്‍ നോട്ട് പാഡില്‍ മൊഴി കീമാപ്പ് ഉപയോഗിച്ച് ടൈപ്പ് ചെയ്ത് എച്ച് .ടി എം .എല്‍ ആക്കി മാറ്റിയാണ് ചെയ്യുന്നത് . കാരണം ആ ഫോണ്ട് രസകരമായതുകൊണ്ടുതന്നെ . ഇനി ഇതല്ലാതെ വേറെ വല്ല എളുപ്പ വഴികളുണ്ടോ .
മറ്റൊരു സംശയം
പി.ഡി .എഫ് ഫയലാക്കിയാല്‍ പിന്നെ ഫോണ്‍‌ഡ് പ്രശ്നം ഉണ്ടാകില്ല എന്ന് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. അതിനുപറ്റിയ ഏറ്റുവും ലളിതമായ ഫ്രീ സോഫ്റ്റ് വെയര്‍ ഏതാണ് ?
അതായത് ഏറ്റവും കുറഞ്ഞ എം ബി ഉള്ളത് എന്നു കൂടി അര്‍ത്ഥ മാക്കണമെന്നപേക്ഷ
ആശംസകളോടെ

Ziya said...

11 Comments »

1.

അധ്യായം രണ്ട്. ഡെസ്ക് ടോപ് പബ്ലിഷിംഗ്, ഗ്രാഫിക് ഡിസൈനിംഗ് കൂടുതല്‍ വസ്തുതകള്‍.
ഡെസ്ക് ടോപ് പബ്ലിഷിംഗിനു ഇക്കാലത്തുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിവേഗതയില്‍ കൂടുതല്‍ ഫലപ്രദമായി അച്ചടി, ഇലക്ട്രോണിക് ഡോകുമെന്റുകള്‍ നിര്‍മ്മിക്കാന്‍ ഡി.റ്റി.പി നമ്മെ സഹായിക്കുന്നു.സാധാരണഗതിയില്‍ മണിക്കൂറുകള്‍ വേണ്ടിവരുന്ന ലിപിവിന്യാസം, രൂപകല്പന തുടങ്ങി മുന്‍പുകാലങ്ങളില്‍ ഏറെ പ്രയാസകരമായിരുന്ന പല പ്രവൃത്തികളും ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയറിന്റെ സഹാ‍യത്താല്‍ ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അതിവേഗം നമുക്കു ചെയ്യാം.

Comment by ziyaingraf — December 14, 2006 @ 12:44 pm
2.

വളരെ ഉപകാറപ്രദമായ ബ്ലോഗ്.
താങ്കള്‍ സൌദിയിലെവിടെയാണ്?. ഞാന്‍ റിയാദില്‍l.

Comment by നന്ദു — December 14, 2006 @ 1:30 pm
3.

സിയ എന്റെ അഭിപ്രായത്തില്‍ സര്‍ഗ്ഗാത്മകത ഉള്ളവര്‍ രണ്ടിലായാലും ശോഭിക്കും. പക്ഷെ ഗ്രാഫിക്സിലാണ് അതു കൂടുതല്‍ ശ്രദ്ധിക്കപ്പെടുക. കാരണം മറ്റേതില്‍ കുറച്ചുകൂടി സൂക്ഷമതലത്തിലാണ് വിലയിരുത്തപ്പെടേണ്ടത്.

ലേഔട്ടുകള്‍ തയാറാക്കുമ്പോഴും ഡിസൈന്‍ ചെയ്യുമ്പോഴും എന്‍ഡ് യൂസറെ മനസ്സില്‍ കണ്ട് ചെയ്താല്‍ നമ്മുടെ സൃഷ്ടി നന്നാവും. നമ്മള്‍ നമ്മളെ തന്നെ തൃപ്തിപ്പെടുത്താന്‍ പോകുന്നതാണ് ഡിസൈനിങ്ങില്‍ ചെയ്യാവുന്ന ഏറ്റവും വലിയ മണ്ടത്തരം.

Comment by shijualex — December 14, 2006 @ 2:14 pm
4.

ഷിജുവുന്റെ അഭിപ്രായങ്ങള്‍ ഈ ബ്ലോഗിനെ കൂടുതല്‍ കാമ്പുള്ളതാക്കുന്നു. നന്ദി.
നോണ്‍ ഡിസൈനേഴ്സ് എന്നൊരു വിഭാഗവും ഉണ്ടല്ലോ? ശ്രമിച്ചാല്‍ , ഡിസൈനിംഗിന്റെ പൊതു തത്വങ്ങള്‍ ഗ്രഹിച്ചാല്‍ അവര്‍ക്കും “പ്രൊഫഷനല്‍ ലുക്ക് ” ഉള്ള ഡിസൈന്‍സ് ഉണ്ടാക്കാന്‍ സാധിക്കും.

Comment by ziyaingraf — December 14, 2006 @ 2:47 pm
5.

ഏറ്റവും ഉപകാരപ്രദമായ ബോഗുകളില്ലൊന്നാണിത്. താങ്കളുടെ സേവനം തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്. നന്ദി. തുടര്‍ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Comment by സാജിദ — December 16, 2006 @ 12:33 pm
6.

വളരെ നന്നായിരിക്കുന്നു സിയ. ഇനിയും പോരട്ടെ ;)

Comment by മഴത്തുള്ളി — December 16, 2006 @ 1:26 pm
7.

സാ‍ജിദക്കും മഴത്തുള്ളിക്കൌം നന്ദി. തുടര്‍ന്നും പ്രോത്സാഹിപ്പിക്കുമല്ലോ?

Comment by സിയ — December 16, 2006 @ 2:46 pm
8.

ആദ്യ ആഴ്ച്ചയില്‍ത്തന്നെ അറുനൂറോളം ഹിറ്റുകള്‍! നിങ്ങളുടെ പ്രോത്സാഹനത്തിനു നന്ദി! ഞാന്‍ കൂടുതല്‍ കര്‍ത്തവ്യനിരതനാകുന്നൂ. നന്ദി

Comment by സിയ — December 16, 2006 @ 2:52 pm
9.

എത്താന്‍ അല്‍പ്പം വൈകിപ്പോയി സിയ. ഓഫീസിലിരുന്ന്‌ സുക്ഷ്മമായി വായിക്കനുള്ള പ്രയാസംകൊണ്ട്‌ പ്രിന്റെടുത്ത്‌ കൊണ്ടുപോകുന്നു. ഈ സേവനം കുറെപ്പേരെങ്കിലും പ്രയോജനപ്പെടുത്തട്ടെ എന്ന്‌ പ്രത്യാശിക്കുന്നു.

Comment by പി. ശിവപ്രസാദ്‌ — December 16, 2006 @ 2:56 pm
10.

സിയ, വളരെ നന്നായിരിക്കുന്നു. താങ്കളുടെ മാനുഷികമായ സേവന സന്നദ്ധതയെ ചിത്രകാരന്‍ ആദരിക്കുന്നു. അറിവു പങ്കുവെക്കുന്നത്‌ ഭക്ഷണം പങ്കുവക്കുന്നതിനേക്കാള്‍ നിസ്വാര്‍ത്ഥവും, മഹത്തരവുമായ പ്രവൃത്തിയാണ്‌. ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

Comment by chithrakaran — December 21, 2006 @ 7:34 am
11.

സിയ, വളരെ നന്ദി. മലയാളത്തിന്റെ പോയന്റ് ഓഫ് വ്യൂവിലൂടെ കാര്യങള്‍ പറയണം ട്ടോ. ഇംഗ്ലീഷിന്റെ കാര്യം എല്ലാവര്‍ക്കും ഗൂഗ്ലിയാല്‍ കിട്ടുമല്ലോ. മലയാളം ഡി.ടി.പി എന്ത്‌ എങനെ, എങനെ സുഗമമാക്കാം എന്നൊക്കെ മലയാളത്തില്‍ വായിക്കാന്‍ സുഖമുണ്ട്‌. അങനെ തന്നെ വേണം. -സു-

Comment by Sunil — December 26, 2006 @ 5:44 am