Jul 22, 2008

ഇത് ഇന്ത്യയുടെ കറുത്തദിനം

ജനാധിപത്യത്തെ നിസ്സങ്കോചം വ്യഭിചരിച്ച് കോണ്‍ഗ്രസ്സ് വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു.
പണക്കൊഴുപ്പില്‍ രാജ്യം തോറ്റു, കോണ്‍ഗ്രസ്സ് വിജയിച്ചു.
ഇത് ഇന്ത്യയുടെ കറുത്ത ദിനം.
ഒരു രാജ്യത്തിന്റെ മുഴുവന്‍ വികാരം മാനിക്കാതെ സ്വന്തം അജണ്ട നടപ്പാക്കിയ പ്രധാനമന്ത്രി വീണ്ടുമൊരു അടിമത്തത്തിലേക്ക് നമ്മെ തള്ളിയിട്ടിരിക്കുന്നു.

ഭൂരിപക്ഷത്തിന്റെയോ വിജയത്തിന്റെയോ സാങ്കേതികതകള്‍ ഭരണവര്‍ഗ്ഗത്തിന് അഭിമാനമാകുന്നില്ല ഇന്ന്...
ഇന്ന് ഓരോ ഇന്ത്യക്കാരനും അപമാനഭാരത്താല്‍ തലകുനിക്കുന്നു...
ഒരു മഹാരാജ്യത്തിന്റെ ആത്മാഭിമാനം ലോകത്തിനു മുന്നില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പണയം വെച്ചിരിക്കുന്നു...

ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് ഇന്ന് ലോക്‍സഭ സാക്ഷ്യം വഹിച്ചത്.
സി.പി.എം അംഗം ബസുദേവ്‌ ആചാര്യ പ്രസംഗം നിര്‍ത്തി സമാജ്‌ വാദി പാര്‍ട്ടിയംഗം മോഹന്‍സിങ്ങ്‌ പ്രസംഗം തുടങ്ങുന്നതിനിടയിലാണ്‌ ബി.ജെ.പിയുടെ മൊറീനയില്‍ നിന്നുള്ള എം.പി അശോക്‌ അര്‍ഗാല്‍ നോട്ടുകെട്ടുകളുമായി സഭയുടെ നടുക്കളത്തിലിറങ്ങിയത്‌. മധ്യപ്രദേശില്‍ നിന്നുള്ള മറ്റു രണ്ട്‌ എം.പിമാര്‍ സര്‍ക്കാരിന്‌ അനുകൂലമായി വോട്ടുചെയ്യാന്‍ സമാജ്‌വാദി പാര്‍ട്ടിനേതാക്കള്‍ നല്‍കിയ കൈക്കൂലിയാണിതെന്ന വെളിപ്പെടുത്തലുമായി ബാഗുകള്‍ തുറന്ന്‌ ആയിരത്തിന്റെ നോട്ടുകെട്ടുകള്‍ ഉയര്‍ത്തിക്കാട്ടി ആദ്യ എം.പിയ്‌ക്കൊപ്പം കൂടി.

കയ്യിലുണ്ടായിരുന്ന ട്രാവല്‍ ബാഗ്‌ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത്‌ തുറന്ന്‌ വെച്ച്‌ അശോകും കൂട്ടരും ആയിരത്തിന്റെ പത്തു നോട്ടുകെട്ടുകള്‍ പുറത്തെടുത്ത്‌ മറ്റുള്ളവരെ ഉയര്‍ത്തിക്കാട്ടിയത്‌ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ സ്‌തംഭിപ്പിച്ചു. വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ട് നല്‍കാമെന്നേറ്റ എട്ടു കോടി രൂപയുടെ ആദ്യഗഡുവാണിതത്രേ.

സി എന്‍ എന്‍ -ഐ ബി എന്‍ ചാനല്‍ പണം കൊടുക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. ടേപ്പ് അവര്‍ സ്പീക്കര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന് അപമാനമാണ്.

കോഴ കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമെങ്കില്‍ നല്‍കിയ പാര്‍ട്ടികളും വാങ്ങിയ ബിജെപിയും ഒരു പോലെ ശിക്ഷിക്കപ്പെടണം.

ഒരിന്ത്യാക്കാരന്‍ എന്ന നിലയില്‍ ഞാന്‍ വേദനയോടെ ലജ്ജിക്കുന്നു- അത്രമാത്രം.

OFF the people, FAR the people, BYE BYE to the people

34 comments:

ikkasoto said...

ബ്രിട്ടീഷുകാരന്റെ ചവിട്ടും ചാട്ടവാറടികളുമേറ്റ് ലക്ഷക്കണക്കിനു ഭാരതീയര്‍ മിണ്ടാന്‍ പോലുമാകാതെ മരിച്ചു ജീവിച്ച നാളുകള്‍.
ജര്‍മനിയുടെയും ലണ്ടന്‍ മഹാനഗരത്തിന്റെയും സൌകര്യങ്ങളിലിരുന്നാണെങ്കിലും ഇന്ത്യ വാഴുന്ന ബ്രിട്ടന്റെ കൊടും ചെയ്തികള്‍ക്കെതിരെ പടവാളെടുത്ത സമരനായകന്മാരും നമുക്കുണ്ടായിരുന്നു.
സൌദിയിലും യൂഏയിയിലും തൊഴില്‍ സമയം അപഹരിച്ച് ഇന്റര്‍നെറ്റില്‍ വിളയാടുന്ന (പ്രാരാബ്ധം കൊണ്ട് കുടുംബം പണയം വെച്ച് ഗള്‍ഫില്‍ ജോലിതേടുന്ന പാവപ്പെട്ടവനെയല്ല ഉദ്ദേശിച്ചത്) നിന്നെപ്പോലുള്ള വരേണ്യവര്‍ഗ്ഗ പ്രവാസിക്കൂത്താടികള്‍ പുലമ്പുന്നത് അതിനോട് താരതമ്യം ചെയ്യാന്‍ തലയില്‍ മൂളയുള്ള ഒരാള്‍ക്കും ആവില്ല. ലജ്ജ പോലും!! സ്വന്തം പ്രവര്‍ത്തികളെ ഓര്‍ത്ത് ലജ്ജിക്കയാണു വേണ്ടത് നിങ്ങള്‍. അല്ലെങ്കില്‍ നാട്ടില്‍ വന്ന് ഒരുനേരം പട്ടിണി കിടക്കാന്‍ തയ്യാറാവണം ഹേ. എന്നിട്ട് മതി കവല പ്രസംഗം.

absolute_void(); said...

റൊട്ടിയില്ലെങ്കിലെന്താ? കേക്കു വാങ്ങിച്ചു തിന്നുകൂടേ?

Ziya said...

സുഹൃത്തേ,
വിഷയം മാറിപ്പോകുമെങ്കിലും ഒന്നു സൂചിപ്പിക്കാതെ വയ്യ.

താങ്കളുടെ കേരളം പുലരുന്നതില്‍ ഞങ്ങളെപ്പോലെയുള്ള പ്രവാസിക്കൂത്താടികള്‍ മിച്ചം പിടിക്കുന്ന ഓരോചില്ലിക്കാശും വലിയൊരു പങ്ക് വഹിക്കുന്നില്ലേ?

കണക്കുകള്‍ വേണമെങ്കില്‍ നിരത്താം-വേറെ ഒരിടത്ത്.

thoufi | തൗഫി said...

ഇത് ഇന്ത്യയുടെ കറുത്തദിനം മാത്രമല്ല,
ജനാധിപത്യത്തെ എങ്ങനെ കാല്‍ക്കീഴിലൊതുക്കാം
എന്നതിന്റെ പുതിയ നേരറിവുകൂടിയാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത്
ജനാധിപത്യത്തിന് പോസ്റ്റ്കാര്‍ഡിന്റെ വിലപോലും
കല്‍പ്പിക്കാത്ത ഒരു ഭരണകൂടവും അതിനെ പണം
കൊണ്ട്മൂടാന്‍ കെല്പുള്ള മുതലാളിവര്‍ഗവും ചേര്‍ന്ന്
നാടിന്റെ ആത്മാഭിമാനത്തിനു മേല്‍ ആഭാസനൃത്തമാടിയ
ദിനം. അപമാന ഭാരത്താല്‍ എന്റെയും തലകുനിയുന്നു.

അഞ്ചല്‍ക്കാരന്‍ said...

ഓ.ടോ:
തലേക്കല്ലന്‍ സാറേ,
ഗള്‍ഫില്‍ വന്ന് കിടക്കേണ്ട കാര്യമൊന്നും നമ്മുക്കില്ല സാര്‍. പിന്നെ നാട്ടില്‍ വന്ന് തെണ്ടിതിരിയണ്ടല്ലോയെന്ന് കരുതിയിവിടെ അങ്ങിനെ കൂടുന്നു എന്ന് മാത്രം.

മൃദുല്‍രാജ് said...

തലേക്കല്ലന്‍ "സാറേ".. ആരൊക്കെയാണ് ആ നേതാക്കള്‍ എന്നെങ്കിലും അറിയുമോ? ചോദിച്ചാല്‍ മഹാത്മ ഗാന്ധി എന്ന് മാത്രം പറയാന്‍ അറിയാമായിരിക്കും അല്ലേ? ഒരു രാജ്യത്തിന് മുഴുവന്‍ അപമാനമുണ്ടാക്കിയ രാഷ്ടീയ കള്ളന്മാരെ കുറിച്ച് എഴുതിയപ്പോള്‍, സ്വാതന്ത്ര്യസമരത്തെ കുറിച്ചൊക്കെ പറയാന്‍, അല്ലെങ്കില്‍ ആ നേതാക്കന്മാരെ ഒക്കെ ഈ ഊച്ചാളികളോട് ഉപമിക്കാന്‍ തോന്നിച്ച ആ തലയില്‍ കല്ലാവാന്‍ വഴിയില്ല....മറിച്ച് നല്ല കളിമണ്ണ് തന്നെയാവും.

പിന്നെ ..ഞാനോ, ഈ സിയയോ, മുകളില്‍ എഴുതിയ അഞ്ചലോ ഒക്കെ ഗള്‍ഫില്‍ വന്നതും ജോലി ചെയ്യുന്നതും നിന്നെയോ നിന്റെ കുടുംബത്തെയോ പോറ്റാനല്ല എന്ന് കൂടി മനസ്സിലാക്കുക. പട്ടിണി എന്തെന്ന് നിനക്ക് മാത്രമല്ല മനസ്സിലാകുന്നത് എന്നും ഓര്‍ക്കുക. ഇന്ന് നല്ല രീതിയില്‍ കഴിയുന്ന പല ഗള്‍ഫുകാര്‍ക്കും പട്ടിണി പണ്ട് കൂടപ്പിറപ്പായിരുന്നു. അതൊന്നും കൊച്ചി വഴി മദ്യപിച്ച് മദോന്മത്തനായി തലയില്‍ കല്ലൂം അതിനകത്ത് കളിമണ്ണുമായി നടക്കുന്ന നിനക്കൊന്നും മനസ്സിലാകില്ല.

ikkasoto said...

സിയക്കൂത്താടീ,
ഞാന്‍ ഉദ്ദേശിച്ചത് നിന്നെയാണ്, നിന്നെത്തന്നെയാണ്, നിന്നെ മാത്രമാണ്. താങ്കളുടെ കേരളം പുലരുന്നതില്‍ ഞങ്ങളെപ്പോലെയുള്ള പ്രവാസിക്കൂത്താടികള്‍ മിച്ചം പിടിക്കുന്ന ഓരോചില്ലിക്കാശും വലിയൊരു പങ്ക് വഹിക്കുന്നില്ലേ?
പ്രവാസി മലയാളികള്‍ മൊത്തത്തില്‍ വഹിക്കുന്നുണ്ട് പങ്ക്. എന്നാല്‍ പ്രവാസി ബ്ലോഗര്‍മാര്‍ വഹിക്കുന്നില്ല, പ്രത്യേകിച്ച് നീ. എയര്‍ കണ്ടീഷനറിന്റെ കുളിര്‍മ്മയിലിരുന്ന് നീയൊന്നും വിപ്ലവം പ്രസംഗിക്കേണ്ട കാര്യമില്ല. അങ്ങനെ ചെയ്യുന്ന ആയിരക്കണക്കിനാള്‍ക്കാര്‍ ഞങ്ങക്ക് നേതാക്കന്മാരായി ഉണ്ട്. വയറ് നെറയെ ശാപ്പിട്ടിട്ട് ഏമ്പക്കം വരുമ്പൊ അത് ബ്ലോഗിലോട്ട് തട്ടിയാല്‍ നീയൊന്നും യഥാര്‍ത്ഥ ഭാരതീയന്‍ ആവുന്നില്ല. കഷ്ടപ്പാടനുഭവിക്കുന്ന പ്രവാസികള്‍ ബ്ലോഗിലുമുണ്ട് ധാരാളം. വിചാരം ഫാറൂക്കൊക്കെ ഉദാഹരണമാണ്. അവന്റെയൊക്കെ അനുഭവങ്ങള്‍ നിനക്കൊക്കെ ഒരു പാഠമാകേണ്ടതാണ്. ബട്ട്, നീയൊന്നും എന്ത് കണ്ടാലും പഠിക്കില്ല, അറബിപ്പണത്തിന്റെ പൊളപ്പില്‍ മതിമറന്നു പോയാല്‍ അതാണു ഫലം. അതുകൊണ്ടു തന്നെയാണല്ലോ ആ പാവത്തിനെ ഈ ബൂലോകത്തു നിന്ന് നീയും ആ ഇക്കാസും ഒക്കെക്കൂടി തുരത്തിയത്. അവനേം കാണാനില്ലല്ലോ ഇപ്പൊ? ഓടിച്ചോ അവനെയും? നീ ഇന്ത്യയെ നന്നാക്കാന്‍ മെനക്കെടാതെ ആ സഗീര്‍ പണ്ടാറക്കാലന്‍ എന്ന കവിയെ തുരത്തി ബൂലോകം നന്നാക്കാന്‍ നോക്ക്. അത് പോട്ടെ, കാര്യത്തിലേക്ക് തന്നെ വരാം. എത്ര രൂപ കേന്ദ്ര സര്‍ക്കാരില്‍ വരുമാന നികുതി അടയ്ക്കുന്നുണ്ട് നീ? ഒന്നുമില്ല അല്ലേ? ഗള്‍ഫില്‍പ്പോയ്ക്കെടന്ന് എണ്ണപ്പണം വാരി നാട്ടില്‍ ബംഗ്ലാവും എസ്റ്റേറ്റും പണിയുന്ന നിനക്കൊക്കെ നികുതിയിളവ്! ഇവിടെ പട്ടിണി കിടക്കുന്നതിനു വരെ നികുതി കൊടുക്കുന്നുണ്ട് ഞങ്ങളോരോരുത്തരും. പ്രാരാബ്ധം കൊണ്ട് കുടുംബം പണയം വെച്ച് ഗള്‍ഫില്‍ ജോലിതേടുന്ന പാവപ്പെട്ടവനെയല്ല ഉദ്ദേശിച്ചത് എന്ന് ആദ്യത്തെ കമന്റിലും പറഞ്ഞിരുന്നു. അഞ്ചല്‍ക്കാരെനെ വ്യക്തിപരമായി എനിക്കറിയാം. അതുകൊണ്ട് നാട്ടില്‍ വന്ന് തെണ്ടിതിരിയണ്ടല്ലോയെന്ന് കരുതി എന്ന പ്രസ്താവന വിശദമാക്കിയാല്‍ നന്നായി. നിങ്ങള്‍ എന്ന വ്യക്തിക്ക് നിങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍ പരിചയം എന്നിവ അടിസ്ഥാനമാക്കി മാന്യമായ ശമ്പളം കിട്ടാവുന്ന തൊഴില്‍ സാഹചര്യം കേരളത്തില്‍ ഇന്ന് ഉണ്ടോ ഇല്ലേ എന്ന് പറഞ്ഞാല്‍ മതിയാവും. മറ്റുള്ളവരുടെ കാര്യം ചിന്തിച്ച് തല പുണ്ണാക്കണമെന്നില്ല.

ikkasoto said...

മൃദുല്‍‌രാജ് സാര്‍,
സാംസ്കാരികമായി വളരെ ഔന്നത്യം പുലര്‍ത്തുന്ന അങ്ങയുടെ കമന്റിനു നന്ദി അറിയിക്കുന്നു.
അഭിനന്ദനങ്ങള്‍.

മൃദുല്‍രാജ് said...

തലേക്കല്ലന്‍..സോറി.. ഇത് നിങ്ങള്‍ തമ്മില്‍ ഉള്ള വ്യക്തിപരമായ കമന്റ് ആണെന്ന് മനസ്സിലായില്ലായിരുന്നു. ഒരു ഗള്‍ഫ് തൊഴിലാളി എന്ന നിലയില്‍ ആണ് മുകളിലത്തെ കമന്റില്‍ രണ്ടാം പാരഗ്രാഫ് എഴുതിയത്.

കുഞ്ഞന്‍ said...

ഓ.ടോ..
തലേക്കല്ലന്‍ മാഷെ..
അപ്പോള്‍ പറഞ്ഞുവരുന്നത് പട്ടണിയായി കുടുമ്പം പണയം വച്ച് ഗള്‍ഫില്‍ വന്നാല്‍..ഒരു കാലത്തും ഏസി റൂമിലിരുന്ന് പണം വാരിക്കൂട്ടരുത് മറിച്ച് ഗള്‍ഫില്‍ നിന്നും ഒന്നും നേടാതെ ഉരുകിത്തീര്‍ന്ന് നാടണയണം എന്നാണൊ..ഹെ മാഷെ ഇവിടെ വരുന്ന എല്ലാവരുടെയും സ്വപ്നം ആഗ്രഹം കുറെ കാശ് സമ്പാദിക്കുക എന്നതുതന്നെയാണ്. അതുവഴി അവനെ ആശ്രയിച്ചുകഴിയുന്നവരെ ഒരു കരക്കെത്തിക്കണമെന്നാണ്...എന്റെയും ആഗ്രഹം സുഖകരമായ ജീവിതം തന്നെയാണ്. നാട്ടിലെ എമ്പ്ലോയ്മെന്റ് എക്സേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴിലില്ലാത്തവരുടെ എണ്ണം ഒന്നു നോക്കൂ..ആദ്യം അവര്‍ക്ക് തൊഴിലവസരം നാട്ടില്‍ കിട്ടട്ടെ..

എനിക്കു മനസ്സിലാക്കാന്‍ സാധിച്ചത്..
എന്നും കോരന്‍ കഞ്ഞി മാത്രമെ കഴിക്കാവൂ അതും കുമ്പളില്‍ മാത്രം..

ഒരു കാര്യം മാഷ് അറിഞ്ഞിരിക്കുക..ഏതു രാജ്യത്ത് പണിയെടുത്താലും ആ രാജ്യത്തിലെ നിയമനുസരിച്ച് അവര്‍ നികുതി ഈടാക്കുന്നുണ്ട്. ബഹ്‌റൈന്‍ എന്ന രാജ്യത്തില്‍ ജെനറല്‍ ഒര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂര്‍ന്‍സ് എന്ന (ഗോസി ) വഴി ബേസിക് ശമ്പളത്തിന്റെ 5% നികുതിയായി പിടിക്കുന്നുണ്ട്. അതുകൂടാതെ ഇപ്പോള്‍(പ്രാബല്യത്തില്‍) 1200 രൂപ ഓരോ മാസവും തൊഴിലുടമ തൊഴില്‍ ഡിപ്പാര്‍ട്ടുമെന്റില്‍ തൊഴിലാളിക്ക് വേണ്ടി അടക്കണം.

വിചാരം said...

പോസ്റ്റിലെ വിഷയത്തോട് യോജിയ്ക്കുന്നു.. അഭിനന്ദനം.
തലേകല്ലന്‍ ..
ഞാന്‍ ഫാറൂഖ് ബക്കര്‍ എന്റെ പരാമശിച്ചതായി കണ്ടു അതും എന്റെ പ്രിയ ചങ്ങാതി സിയയെ ആക്ഷേപിയ്ക്കാന്‍ ഒരു കാര്യം മനസ്സിലാക്കുക ബ്ലോഗിലെ പോസ്റ്റിലെ വിഷയത്തില്‍ അഭിപ്രായം വിത്യാസം ഉണ്ടാവാം എന്നാല്‍ ഞാനോ സിയയോ ഇക്കാസോ അതൊന്നും വ്യക്തിപരമായ വൈരാഗ്യ വിഷയമായി ഏറ്റെടുത്തിട്ടില്ല. ഒരു പക്ഷെ മൂന്ന് വര്‍ഷത്തോളമായി എന്നും ചാറ്റ് ചെയ്യുന്ന സ്വകാര്യമായ എല്ലാ കാര്യങ്ങളും സംശയങ്ങളും ചോദിയ്ക്കുന്ന (പരസ്പരം ഒത്തിരി സ്നേഹത്തോടെ തന്നെ )എന്റ് പ്രിയ ചങ്ങാതിയാണ് സിയ ആ സിയയെയാണൊ താങ്കള്‍ ഉദ്ദേശിച്ചെതെങ്കില്‍ താങ്കള്‍ക്ക് തെറ്റി, എന്തോ ഒരു തെറ്റായ ധാരണയുടെ പേരിലാണ് താങ്കളുടെ ആക്ഷേപമെങ്കില്‍ അത് തിരുത്തുക നിങ്ങള്‍ കരുതുന്നത് പോലെയുള്ളൊരു സുഖിമാനായ ഒരു വ്യക്തിയല്ല സിയ എന്നെനിക്കറിയാം അവന്റെ പല സ്വകാര്യ ദു:ഖങ്ങളും അറിയുന്ന ഒരു ചങ്ങാതി എന്ന നിലയില്‍ , പിന്നെ എന്നെ ആരും ഈ ബൂലോകത്ത് നിന്ന് ഓടിച്ചിട്ടില്ല എന്റെ കമ്പനി കൊണ്ടു വന്ന പൊതുവായ ചില നിയമങ്ങള്‍ കാരണം എനിക്ക് ബ്ലോഗിംഗ് പഴയത് പോലെ നടയ്ക്കുന്നില്ലാന്ന് ഒരു സത്യമാണ് എന്റെ എല്ലാ ബ്ലോഗിലും കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ഓരോ പോസ്റ്റ് വീതം ഞാന്‍ ഇട്ടിട്ടുണ്ട് എന്റെ സാന്നിത്യം പഴയതിനെ അപേക്ഷിച്ച് തുലോം കുറവാണെങ്കിലും .. എന്റേതായ അഭിപ്രായങ്ങള്‍ ഇവിടെ ഞാന്‍ രേഖപ്പെടുത്തുന്നുണ്ട് . ദയവ് ചെയ്ത് താങ്കളുടെ തെറ്റായ ധാരണകള്‍ മാറ്റുക , കഷ്ടപ്പെടുന്നവര്‍ എന്ന ലേബലില്‍ ഒരു ഫാറൂഖ് ബക്കര്‍ മാത്രമല്ല എത്രയോ പേര് അതിലൊരാളാണ് ഞാന്‍ അത്രയേ ഒള്ളൂ. ഈ ശീതീകരിച്ച മുറിയ്ക്കുള്ളില്‍ മേലാധികാരികളുടെ ആട്ടും തുപ്പും സഹിയ്ക്കുന്ന ഒത്തിര്‍ ബ്ലോഗേര്‍സുണ്ട് ഒരു പക്ഷെ അതില്‍ നിന്നലാമൊരു ആശ്വാസമാണ് ഈ ബ്ലോഗിംഗും ചാറ്റിംഗുമെല്ലാം, തികച്ചും ആരോ വ്യക്തിപരമായി ആക്ഷേപിച്ചതിനാല്‍ ഇക്കാസ് ഇപ്പോള്‍ എഴുതുന്നില്ല എന്നാല്‍ അവനെന്റെ ശത്രുവാണന്ന ധ്വനി ഇതില്‍ കണ്ടു അതും തിരുത്തുക . ആരും എന്നെ ഇതുവരെ ഒന്നും ചെയ്തിട്ടില്ല , ബ്ലോഗിലെ തമാശകള്‍ അതല്ലാം പലതും ഞാന്‍ കൂടി അറിഞ്ഞിട്ടാണ് ചെയ്യുന്നത് എന്നതുകൂടി മനസ്സിലാക്കുക . ദയവ് ചെയ്ത് തെറ്റായ ധാരണകള്‍ മാറ്റുക പ്രത്യേകിച്ച് സിയയെ കുറിച്ചുള്ളവ

ikkasoto said...

കുഞ്ഞന്‍സ്,
ഏസീ റൂമില്‍ ഇരിക്കരുതെന്നോ പണം സമ്പാദിക്കരുതെന്നോ ഞാന്‍ എവിടെയും പറഞ്ഞില്ല.

ഗള്‍ഫില്‍ ജോലി ചെയ്യുന്നവന്‍ പട്ടിണി കിടക്കണമെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്.

ഗള്‍ഫില്‍ അദ്ധ്വാനിക്കുന്ന പണം ചില്ലിക്കാശ് പൊതുഖജനാവിലേക്ക് എത്താനനുവദിക്കാതെ കുഴല്‍ വഴിയും കണ്ടെയ്നര്‍ വഴിയും നാട്ടിലെത്തിച്ച് മണിമാളികകള്‍ കെട്ടുന്നവരെ ആണുദ്ദേശിച്ചത്.
അങ്ങനെ ഉള്ളവര്‍ ഗള്‍ഫിലിരുന്ന് ഇന്റര്‍നെറ്റില്‍ മൈക്കുകെട്ടി മന്‍‌മോഹന്‍സിംഗിനെ അധിക്ഷേപിക്കുന്നത് ഭൂഷണമല്ല.

അല്ലാതെ മിസ്റ്റര്‍ മൃദുലനോ നിങ്ങളോ കരുതിയത് പോലെ ഇത് ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് പത്ത് പൈസ സമ്പാദിക്കുന്ന ആളുകളെപ്പറ്റി അല്ല.

ikkasoto said...

വിചാരം,
സോറി.
നിങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിവിടെ പറഞ്ഞതിന്. എന്റെ മറ്റ് കമന്റുകള്‍ സിയ ഉയര്‍ത്തിയ ആശയത്തോടുള്ള വ്യക്തിപരമായ പ്രതികരണമായി മാത്രം കണക്കാക്കിയാല്‍ മതി.

വിചാരം said...

തലേക്കല്ലന്‍
എന്റ് പേര് പരമാര്‍ശിച്ചതലല്ല എനിക്ക് പരാതി സിയയെ എന്റെ പേര് പറഞ്ഞ് ആക്ഷേപിച്ചതിനാലാണ്, എന്നോട് സോറി പറയാന്‍ താങ്കള്‍ എന്നോട് യാതൊരു തെറ്റും ചെയ്തിട്ടില്ല, ഇല്ലാത്ത അപരാധം ഏല്‍ക്കേണ്ടി വന്ന സിയയോടല്ലേ ഒരു സോറി പറയേണ്ടത് എന്നിട്ട് പോസ്റ്റിലെ വ്യക്തിപരമായ അഭിപ്രായം അതെന്തുമാവട്ടെ താങ്കള്‍ക്ക് പറയാം അത് സിയക്ക് അനുകൂലമാവണമെന്നൊന്നുമില്ല. :)

Rasheed Chalil said...

അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല എന്ന് കേട്ടിട്ടുണ്ട്. പലരും കഷണ്ടി വിഗ്ഗ് വെച്ച് അഡ്ജിസ്റ്റ് ചെയ്യുന്നു. അത് പോലെ അസൂയ കമന്റ് വഴി ചര്‍ദ്ദിച്ച് കുറയ്ക്കാനുള്ള പദ്ധതിയാണെന്ന് തോന്നുന്നു. തലേകല്ലനേ... നല്ലകാര്യം.


സിയ പോസ്റ്റ് നന്നായി...

Ziya said...

മിസ്റ്റര്‍ തലേക്കല്ലന്‍,

താങ്കളാരാണെന്ന് എനിക്കറിയില്ല. എന്നെ താങ്കള്‍ക്കും അറിയാമെന്ന് തോന്നുന്നില്ല. മിണ്ടാതിരിക്കലാണ് ഭൂഷണമെന്ന് തോന്നിയെങ്കിലും പലരിലും തെറ്റിദ്ധാരണ പരത്താന്‍ പോന്നതാണ് താങ്കളുടെ പരാമര്‍ശങ്ങള്‍ എന്നതിനാല്‍ മിണ്ടുന്നു.

“ഗള്‍ഫില്‍ അദ്ധ്വാനിക്കുന്ന പണം ചില്ലിക്കാശ് പൊതുഖജനാവിലേക്ക് എത്താനനുവദിക്കാതെ കുഴല്‍ വഴിയും കണ്ടെയ്നര്‍ വഴിയും നാട്ടിലെത്തിച്ച് മണിമാളികകള്‍ കെട്ടുന്നവരെ ആണുദ്ദേശിച്ചത്.
അങ്ങനെ ഉള്ളവര്‍ ഗള്‍ഫിലിരുന്ന് ഇന്റര്‍നെറ്റില്‍ മൈക്കുകെട്ടി മന്‍‌മോഹന്‍സിംഗിനെ അധിക്ഷേപിക്കുന്നത് ഭൂഷണമല്ല. ”

ഇതിന്റെ അര്‍ത്ഥമെന്താ?
കുഴല്‍ വഴിയും കണ്ടയ്‌നര്‍ വഴിയും നാട്ടില്‍ പണമെത്തിക്കുന്ന ഒരു രാജ്യദ്രോഹി ആണ് ഞാനെന്നോ? എക്സ്‌ക്യുസ് മീ, തെളിവ് വല്ലതുമുണ്ടോ?

ഇന്റര്‍നെറ്റില്‍ മൈക്ക് കെട്ടി പ്രസംഗിക്കാന്‍ തന്നെയാണ് ഞാന്‍ കമ്പ്യൂട്ടറും മൈക്കും ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനുമെല്ലാം വിലകൊടുത്ത് വാങ്ങി വെച്ചിരിക്കുന്നത് എന്റെ വീട്ടില്‍. താങ്കള്‍ക്കെന്താ ചേതം?

പിന്നെ പട്ടിണി കിടക്കാന്‍ ക്ഷണിച്ചില്ലേ...
ജീവിക്കാനുള്ള പൊരുതലില്‍ വേണ്ടുവോളം അത് രുചിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നതിനാല്‍ ക്ഷണം സ്വീകരിക്കാന്‍ ഒരു മടിയുമില്ല.

അനില്‍ശ്രീ... said...

സിയ പറഞ്ഞതിനോട് പൂര്‍ണ്ണമായും യൊജിക്കുന്നു. പണം കൊണ്ടുള്ള ഇത്ര വലിയ രാഷ്ട്രീയാഭാസം ഇതു വരെ ഉണ്ടായിട്ടില്ല എന്നു തോന്നുന്നു.

ഓ.ടോ
ഗള്‍ഫിലോ, അമേരിക്കയിലോ, കൊറിയയിലോ, മലേഷ്യയിലോ ജോലി ചെയ്ത് ജീവിക്കുന്നവര്‍ക്ക് മന്മോഹന്‍ സിംഗിനെയോ കോണ്‍ഗ്രസിനേയോ ഇന്ത്യയെ കുറിച്ചോ പറയാന്‍ പാടില്ല എന്നറിയാതെ ഞാനും ഒരു പൊസ്റ്റ് ഇട്ട് പോയി. ക്ഷമിക്കുക.ഇനി നാളെ മുതല്‍ നികുതി അടക്കണം എന്ന് മന്മോഹന്‍ സിംഗ് പറഞ്ഞാല്‍ ഞങ്ങളും അത് ചെയ്യാം. എന്നിട്ട് പോസ്റ്റ് ഇടാം. എന്താ?

ikkasoto said...

കുഴല്‍ വഴിയും കണ്ടയ്‌നര്‍ വഴിയും നാട്ടില്‍ പണമെത്തിക്കുന്ന ഒരു രാജ്യദ്രോഹി ആണ് ഞാനെന്നോ? എക്സ്‌ക്യുസ് മീ, തെളിവ് വല്ലതുമുണ്ടോ?

താന്‍ എങ്ങനെ വേണേല്‍ പണം അയയ്ക്ക്. ആ കാശുകൊണ്ടാണു കേരളം നെല നില്‍ക്കുന്നതെന്ന് പറഞ്ഞതുകൊണ്ടാണു ഞാന്‍ കണ്ടെയ്നറിന്റെയും കുഴലിന്റെയും കാര്യം പറഞ്ഞത്. എന്തായാലും കണ്ടെയ്നരിലും കുഴലിലുമൊക്കെ കോറ്റിക്കണക്കിനു രൂപ ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്തി. അതിനു തെളിവുമുണ്ട്. അത് കൊണ്ട് പാവപ്പെട്ടവനു നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയുമില്ലാതായി.

ഇന്റര്‍നെറ്റില്‍ മൈക്ക് കെട്ടി പ്രസംഗിക്കാന്‍ തന്നെയാണ് ഞാന്‍ കമ്പ്യൂട്ടറും മൈക്കും ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനുമെല്ലാം വിലകൊടുത്ത് വാങ്ങി വെച്ചിരിക്കുന്നത് എന്റെ വീട്ടില്‍. താങ്കള്‍ക്കെന്താ ചേതം?

ഒരു ചേതവുമില്ല.

പിന്നെ പട്ടിണി കിടക്കാന്‍ ക്ഷണിച്ചില്ലേ...
ജീവിക്കാനുള്ള പൊരുതലില്‍ വേണ്ടുവോളം അത് രുചിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നതിനാല്‍ ക്ഷണം സ്വീകരിക്കാന്‍ ഒരു മടിയുമില്ല


താന്‍ സിയ എന്ന വ്യക്തിയെന്ന നിലയിലാണിത് പറയുന്നതെങ്കില്‍ പട്ടിണി ഒന്നും കിടക്കേണ്ടി വരില്ല. ഉള്ളതുകൊണ്ട് ആതിഥ്യമേകാന്‍ സന്തോഷമേയുള്ളൂ. മൊത്തം പ്രവാസിയുടെ അംബാസഡര്‍ പദവി ഏറ്റെടുക്കാനാണു ഭാവമെങ്കില്‍ ഇതല്ല, ഇതിലപ്പുറം കേള്‍ക്കേണ്ടിവരും.

Ziya said...

തലേക്കല്ലന്റെ തലയിലെ കല്ല് നന്നായി ഇളകിക്കിടക്കുവാണല്ലേ?

പട്ടിണി കിടക്കാന്‍ ക്ഷണിക്കുന്നു.
ക്ഷണം സ്വീകരിക്കുമ്പോള്‍ “പട്ടിണി ഒന്നും കിടക്കേണ്ടി വരില്ല. ഉള്ളതുകൊണ്ട് ആതിഥ്യമേകാന്‍ സന്തോഷമേയുള്ളൂ” എന്നു പറയുന്നു...

ആക്‍ച്വലീ, എന്താണ് താങ്കളുടെ പ്രശ്‌നം. താങ്കള്‍ക്ക് അവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഒരു വിസ തരപ്പെടുത്തിത്തരട്ടോ?

ikkasoto said...

വിസ പോലും!
നാലുകാശിനു വരുമാനമുള്ള ഗള്‍ഫുകാരന്റെ ധാര്‍ഷ്ഠ്യം!!
പോസ്റ്റിട്ടവന്റെയും കമന്റുമായി പിന്താങ്ങാന്‍ വന്നവരുടെയും മുന്‍‌വിധികള്‍ നടക്കട്ടെ.
വന്ദേ മാതരം
വന്ദേ മാതരം
വന്ദേ മാതരം

തറവാടി said...

ഓ.ടി മാത്രം.

തലേകല്ലന്‍,

ഗള്‍‌ഫിലുള്ള മിക്ക ബ്ലോഗര്‍മാരും ഐ.ടിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവരെല്ലെങ്കിലും കമ്പ്യൂട്ടറും / ഇന്‍‌റ്റര്‍നെറ്റും ജോലിയുടെ ഭാഗമായി ഉപയോഗിക്കുന്നവരാണ്. മറ്റൊരു വിഭാഗമാകട്ടെ ബ്ലോഗുന്നത് വീട്ടിലിരുന്നും.

സമയ അധിഷ്ഠിതമല്ല മറിച്ച് ' ഉത്തരവാദിത്വ ' അധിഷ്ടിതമാണ് ഗള്‍ഫിലുള്ള മിക്കവരുടേയും ജോലി അത്കൊണ്ട് തന്നെ സമയത്ത് ചെയ്യാതെ ബ്ലോഗിങ്ങ് ചെയ്താല്‍ വെവരമറിയും , (മുകളില്‍ സൂചിപ്പിച്ച ജോലിക്കാരെയാണ് ഉദ്ദേശിച്ചത് എല്ലാവരേയുമല്ല )ജോലിയുടെ പ്രഷര്‍ കുറക്കാന്‍ പോലും ആളുകള്‍ ജോലിക്കിടയില്‍ ബ്ലോഗില്‍ എത്തിനോക്കാറുണ്ട്.

ആരേയും ന്യായീകരിക്കുകയല്ല പക്ഷെ താങ്കള്‍ പറഞ്ഞ അത്ര വലിയ തെറ്റായി അതിനെ കാണാമോ ഒരു ശരിയല്ലെന്ന രീതിയില്‍ കണ്ടാല്‍ പോരെ? ഈ ശരികേട് സത്യത്തില്‍ ആര്‍ക്കെങ്കിലും ഉപദ്രവമുണ്ടാക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അയാള്‍ പിറ്റേന്ന് ആ സീറ്റില്‍ കാണുമെന്ന് കരുതുന്നുണ്ടോ?

നാട്ടിലെ സര്‍ക്കാര്‍ ആപീസുകളിലും മറ്റും ജോലിചെയ്യുന്നവരുടെ കാര്യത്തെപ്പറ്റി നാട്ടില്‍ ജീവിക്കുന്ന താങ്കളെ ഞാന്‍ മനസ്സിലാക്കിക്കേണ്ടതുണ്ടോ? അത്തരം കാര്യങ്ങളെ തങ്കള്‍ എങ്ങിനെ സൂചിപ്പിക്കും?

അവര്‍ പ്രതിഷേധിക്കുന്നില്ലേ?

പറഞ്ഞുവന്നത് , കൈ ചൂണ്ടുമ്പോള്‍ മൂന്നെണ്ണം തനിക്ക് നേരെത്തന്നെയെന്നതോര്‍ക്കുന്നത് നന്നെന്നാണ്.

വിഷയം മാറ്റിയതില്‍ സിയാ :

Ziya said...

തലേക്കല്ലന്‍,
ആ വന്ദേമാതരത്തിന്റെ ധ്വനി ജീവിക്കാന്‍ വേണ്ടി മാതൃദേശം വിട്ടവരെല്ലാം രാജ്യസ്നേഹികള്‍ അല്ലെന്നാണോ?

താങ്കള്‍ പട്ടിണിക്കാരെക്കുറിച്ചോര്‍ത്ത് പരിതപിക്കുന്നു, നാട്ടില്‍ ജീവിക്കാന്‍ നിവൃത്തിയില്ലെന്ന് പറയുന്നു.

സഹോദരാ, ആ നിവൃത്തികേട് കൊണ്ട് മെച്ചപ്പെട്ട സൌകര്യങ്ങള്‍ നേടാന്‍ നാടുവിട്ടവരാണ് ഞങ്ങള്‍. അത് നേടുക തന്നെയാണ് ലക്ഷ്യം. അതോടൊപ്പം അവനവനു കഴിയുന്ന രീതിയില്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും നല്ലൊരു ശതമാനം പ്രവാസികള്‍ ശ്രമിക്കുന്നു എന്ന യാഥാര്‍ത്ഥ്യം കാണാതിരിക്കരുത്.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഗള്‍‌ഫ് പണം ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കാന്‍ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനൊന്നും ആവേണ്ടതില്ല. കുറേ വയറുകളുടെ പട്ടിണി മാറുന്നതില്‍ തനിക്ക് വല്ലാത്ത അസ്‌കിത ഉണ്ടെങ്കില്‍, ക്ഷമിക്കണം എന്റെ കയ്യില്‍ മരുന്നില്ല.

Rajesh Krishnakumar said...

ചര്‍ച്ച ചെയ്യുന്ന വിഷയം ഇന്നലെ പാര്‍ലിമെന്റില്‍ നടന്ന സംഭവം അല്ലെ? അതുമായി ബന്ധപ്പെട്ട എന്തെങ്കിലും പറയാതെ എഴുതിയ ആളെ വ്യക്തിപരമായി ആക്രമിക്കുന്നത് അയാള്‍ പറഞ്ഞ കാര്യങ്ങളോട് വിയോജിപ്പുള്ളത് കൊണ്ടാണെന്ന് മനസ്സിലക്കാം.. എങ്കില്‍ പിന്നെ അത് അങ്ങ് പറഞ്ഞാല്‍ പോരെ?

Unais Thaha said...

സിയയുടെ പോസ്റ്റിനോടു പൂര്‍ണ്ണമായും യോജിക്കുന്നു..
തലേക്കല്ലന്‍.. എനിക്കും എന്നെപ്പോലുള്ള ലക്ഷക്കണക്കിനു പ്രവാസികള്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഴിമതികള്‍ക്കെതിരെ പ്രതിഷേധിക്കണമെന്നുണ്ട്. പക്ഷേ ഗള്‍ഫുകാരനായി പോയതിനാല്‍ മിണ്ടാതിരിക്കുന്നു. ഇവിടെയിരുന്നു പ്രതിഷേധം അറിയിക്കാന്‍ ഞങ്ങള്‍ക്ക് അവകാശം ഇല്ലല്ലോ? നാട്ടില്‍ വന്നിട്ടു പ്രതിഷേധിക്കാം എന്നു വിചാരിക്കുന്നു.
പിന്നെ ഒരു കാര്യം കൂടി.., കേരളം പുലരുന്നത് ഞങ്ങള്‍ നികുതി അടച്ചിട്ടല്ല, പക്ഷേ എന്റെ ഉള്‍പ്പടെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ പുലരുന്നത് ഞങ്ങള്‍ അധ്വാനിക്കുന്ന പണം കൊണ്ടാണെന്നുള്ള കാര്യം മറന്നു പോയോ? ഞങ്ങള്‍ കൂട്ടത്തോടെ തിരിച്ചു വന്നാല്‍ ഭക്ഷിക്കാനുള്ള അരിയെങ്കിലും തരുമോ താങ്കളുടെ മന്‍ മോഹനും സര്‍ക്കാരും?
ഞങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും കഴിവും അനുസരിച്ച് ഇപ്പോള്‍ കിട്ടുന്നതിന്റെ പകുതിയെങ്കിലും ശമ്പളം തരാന്‍ സര്‍ക്കാരിനു കഴിയുമെങ്കില്‍ ഞങ്ങള്‍ കേരളത്തില്‍ വന്നു ജോലി ചെയ്യാം, എന്നിട്ടു പ്രതിഷേധിക്കാം...

ikkasoto said...

ഹാ!
എന്തതിശയമേ മരുതിന്റെ കമന്റ്..
എത്ര മനോഹരമേ..
ഡോ പാണ്ടീ,
അതുമായി ബന്ധപ്പെട്ട എന്തെങ്കിലും പറയാതെ എഴുതിയ ആളെ വ്യക്തിപരമായി ആക്രമിക്കുന്നത് അയാള്‍ പറഞ്ഞ കാര്യങ്ങളോട് വിയോജിപ്പുള്ളത് കൊണ്ടാണെന്ന് മനസ്സിലക്കാം.. എങ്കില്‍ പിന്നെ അത് അങ്ങ് പറഞ്ഞാല്‍ പോരെ?
താന്‍ കമന്റീ പറഞ്ഞതും ഞാന്‍ പറഞ്ഞതും തമ്മില്‍ എന്താടോ വ്യത്യാസം?

ikkasoto said...

ഡാ ഉനൈസേ,
ഞങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും കഴിവും അനുസരിച്ച് ഇപ്പോള്‍ കിട്ടുന്നതിന്റെ പകുതിയെങ്കിലും ശമ്പളം തരാന്‍ സര്‍ക്കാരിനു കഴിയുമെങ്കില്‍ ഞങ്ങള്‍ കേരളത്തില്‍ വന്നു ജോലി ചെയ്യാം, എന്നിട്ടു പ്രതിഷേധിക്കാം...
നിനക്കൊക്കെ ഏതോ മണ്ടനറബി വാരിക്കോരി കാശു തരുന്നൊണ്ടെങ്കിലേ, അത് അയാക്ക് കാശുകേറി എല്ലിന്റെടേ കുത്തീട്ടായിരിക്കും. നിന്റെയൊക്കെ യോഗ്യതേം വെച്ചോണ്ട് ഇങ്ങോട്ട് വാ നാട്ടിലോട്ട്. മൂവായിരം രൂഭാ തരും മാസം. അയ്യഡ.

Ziya said...

തലേക്കല്ലന്റെ അലമ്പ് പ്രമാണിച്ച് തത്കാലം മൊഡറേഷന്‍ വെക്കുന്നു. വിഷയം വല്ലാതങ്ങ് മാറിപ്പോയി.

Unais Thaha said...

തലേക്കല്ലന്‍,
എന്നേക്കാള്‍ യോഗ്യതയുള്ള, കഴിവുള്ള ധാരാളം ചെറുപ്പക്കാര്‍ താങ്കള്‍ പറഞ്ഞ തുകയേക്കാള്‍ കുറഞ്ഞ ശമ്പളത്തിനു നാട്ടില്‍ ജോലി ചെയ്യുന്നുണ്ട്. ഒരു നൂറു പേരെ എനിക്കു നേരിട്ടറിയാം. അവരൊന്നും ഗള്‍ഫിലേക്കു വരാത്തതു അവര്‍ക്കു വിസ കിട്ടാത്തതു കൊണ്ടും അതിനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതു കൊണ്ടും മാത്രമാണ്.

ikkasoto said...

തല്പര കക്ഷികളുടെ കമന്റുകളിലൂടെ തലേക്കല്ലനെ ആക്രമിച്ച് ഒതുക്കാനുള്ള പ്രവാസി ബ്ലോഗ് ലോബിയുടെ ശ്രമമായി ഈ മോഡറേഷനെ കണക്കാക്കേണ്ടിയിരിക്കുന്നു.
ഒരു തലേക്കല്ലനെ മാത്രമേ നിങ്ങള്‍ക്ക് തടയാന്‍ കഴിയൂ. അത് മനസ്സിലാക്കുക.

തറവാടി said...

തലേക്കല്ലന്‍,

കമന്‍‌റ്റ് മോഡറേഷന്‍ ബ്ലോഗുടമയുടെ സ്വാതന്ത്ര്യമാണ്.
അതിന്‍‌റ്റെ പേരില്‍ ഇത്തരം അഭിപ്പ്രായപ്പ്രകടനം നടത്താതെ,
ഞാനിത്തരം ലോബിയിലൊന്നുമില്ല!

Ziya said...

എവിടെയെങ്കിലും പ്രവാസി ബ്ലോഗ് ലോബി ഉള്ളതായി തറവാ‍ടിക്കറിയാമോ?
ഗള്‍ഫ് ലോബിയോ അമേരിക്കന്‍ ലോബിയോ യൂറോപ്യന്‍ ലോബിയോ ഉള്ളതായി ആര്‍കെങ്കിലും അറിയാമോ?

തറവാടി said...

സിയ,

പിന്നില്ലാതെ , ഗള്‍ഫ് ലോബിയില്‍ പ്രമുഖമായത് തറവാടി ലോബിയാണ് ,
അംഗങ്ങള്‍ തറവടി , വല്യമ്മായി , ആജു , പച്ചാന. ;)

വിചാരം said...

നമ്മുക്ക് വിഷയത്തിലേക്ക് കടയ്ക്കാം. ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസ്സ് എന്ന സംഘടന എന്തിനായിരുന്നു രൂപീകരിച്ചത് അത് ഉദ്ദേശ ലക്ഷ്യങ്ങള്‍ എന്തല്ലാമായിരിന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അതിന്റെ ലക്ഷ്യത്തില്‍ നിന്നു മാറി സ്വാതന്ത്രമെന്ന ലക്ഷ്യത്തിലേക്ക് വന്നു എന്നത് സത്യമാണ് എന്നാലതൊരു രാഷ്ട്രീയ സംഘടനയിലുപരി അതൊരു വികാരത്തിന്റെ തള്ളി കയറ്റമായിരിന്നു എല്ലാവര്‍ക്കും ഒരേ ലക്ഷ്യവും എന്നാല്‍ തലേകല്ലന്‍ ചരിത്രം ഒരുവട്ടം കൂടി വായിച്ചാല്‍ മറന്നു പോയ ഒട്ടനവധി മറ്റു പ്രസ്ഥാനങ്ങളെയും വ്യക്തികളേയും ഓര്‍മ്മവരും അവരൊന്നും കോണ്‍ഗ്രസ്സുക്കാരല്ലാന്നും തലേ കല്ലന് മനസ്സിലാവും . ഓരോ ഇന്ത്യക്കാരന്റേയും ചെറുത്തു നില്‍പ്പിന്റേയും സഹനത്തിന്റേയും പീഢനാനുഭവത്തിന്റെ പ്രതിഫലമാണ് ഭാരതത്തിന്റെ സ്വാതന്ത്രം അല്ലാതെ കോണ്‍ഗ്രസ്സുക്കാര്‍ കനിഞ്ഞു നല്‍കിയതല്ല അതിന്റെ പേരില്‍ ഇന്ത്യയെ ഏത് ചെകുത്താന്റെയും ആലയത്തില്‍ കെട്ടിയിടാനുള്ള അധികാരവും ഇല്ല, നമ്മുടെ രാഷ്ട്രം ആര്‍ജ്ജിച്ച ആണവ സാങ്കേതിക ഞ്ജാനം ഒരിക്കലും അമേരിക്കയുടെ സഹായം കൊണ്ടല്ല മറിച്ച് അതിന്ത്യ സ്വയം നേടിയെടുത്തത് ആര്‍ജ്ജവുമുറ്റ ധീരനടപടിയിലൂടെയാണ് അത് കേവലം എന്നും ഇന്ത്യയെ നശിപ്പിയ്ക്കാന്‍ ശ്രമിച്ച അമേരിക്കയ്ക്ക് അടിയറ വെയ്ക്കുന്നത് ആത്മാഭിമാനമുള്ള ഒരു ഇന്ത്യക്കാരന് സഹിയ്ക്കില്ല, ഈ കരാര്‍ ഒപ്പിട്ടാല്‍ നമ്മുക്കൊരിക്കലും പുതുതായ ആണവ ആയുധമോ അതിന്റെ പരീക്ഷണങ്ങളൊ നടത്താനാവില്ല അങ്ങനെ ഇന്ത്യ ചെയ്തിട്ടുണ്ടെങ്കില്‍ അമേരിക്കയ്ക്ക് ഏകപക്ഷീയമായി കരാര്‍ റദ്ദായ്ക്കാം അങ്ങനെ റദ്ദായ്ക്കപ്പെടുമ്പോള്‍ കോടി കണക്കണക്കിന് രൂപ നഷ്ടമാവും അതിന്ന് പ്രതീക്ഷിയ്ക്കുന്ന ലാഭത്തിനേക്കാള്‍ ഇരട്ടിയായിരിക്കും. എന്നും നമ്മുടെ ശത്രു രാഷ്ട്രമായ പാക്കിസ്ഥാന് ഒളിഞ്ഞും തെളിഞ്ഞും ആക്രമിയ്ക്കാന്‍ കൂട്ടു നിന്ന അമേരിക്ക പാക്കിസ്ഥാനെ ഏതൊരു പുതിയ അണു പരീക്ഷണത്തിനും പച്ച കൊടി കാണിക്കും ഇതു കാണുന്ന ഇന്ത്യ എല്ലാം മറന്ന് പാക്കിസ്ഥാനെ പോലെ പരീക്ഷണം നടത്തും അതോടെ കരാര്‍ റദ്ദായ്ക്കപ്പെടും അതിനുള്ളില്‍ അമേരിക്കയുടെ താല്‍‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടും (കാത്തിരിന്നു കാണുക ഇത് സംഭവിയ്ക്കും).
തലേകല്ലന്‍ ഒരു ചോദ്യം അമേരിക്ക തങ്ങളുടെ വെബ്സൈറ്റില്‍ വിശസമായി അവര്‍ക്കനുകൂലമായ കരാറിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു എന്നാല്‍ എന്തുകൊണ്ടിന്ത്യ അത് സുതാര്യമാക്കുന്നില്ല എന്തിന് അത് ജനങ്ങളില്‍ നിന്ന് മറച്ചു വെയ്ക്കുന്നു ? ഇടത് പക്ഷം പുറത്ത് നിന് പിന്തുണയ്ക്കുന്നതുകൊണ്ടാണാ രഹസ്യ സ്വഭാവമുള്ള് ഫയല്‍ അവരെ കാണിക്കുന്നത് എന്നു പറയുന്നവര്‍ മുസ്ലിം ലീഗുക്കാര്‍ ഇപ്പോഴും ഇരുത്ത് തപ്പുന്നത് കാണുന്നില്ലേ അവര്‍ ഭരണ പങ്കാളികളായിട്ടും അവര്‍ക്കും ഈ രഹസ്യം അറിയിലത്രെ അതായത് കോണ്‍ഗ്രസ്സിലെ ചിലര്‍ക്ക് മാത്രം അറിയാവുന്നത് ( ഒരു കാര്യത്തിലും താല്പര്യമിലാന്ന പറഞ്ഞു തക്കം കിട്ടിയാല്‍ ചാടി കൊമ്പത്ത് തന്നെ കയറുന്ന നമ്മുടെ പ്രതിരോധ മന്ത്രിയ്ക്കും ഇതിനെ കുറിച്ചറിയുന്നുണ്ടാവില്ല ഇല്ലേല്‍ കക്ഷി രാജിവെച്ചേനെ )വളരെ കുറഞ്ഞ പക്ഷം കോണ്‍ഗ്രസ്സുക്കാര്‍ .

രസികന്‍ said...

സമകാലിക പ്രസക്തിയൂള്ള പോസ്റ്റുകണ്ടപ്പോൽ കമന്റിടാൻ വന്നതായിരുന്നു.
അതിൽ പ്രവാസികളെ അടച്ചാക്ഷേപിക്കുന്നതുകണ്ടപ്പോൾ ആക്ഷേപിച്ചയാൾ ഈ ലോകത്തൊന്നുമല്ല ജീവിക്കുന്നത് എന്നു തോന്നിപ്പോയി.
നമ്മുടെ കേരളം ഇത്രയും വികസിച്ചതിൽ നല്ലൊരു പങ്കും സ്വന്തം നാടിനെ ജീവനുതുല്യം സ്നേഹിക്കുന്ന പ്രവാസികളൂടേതാണെന്ന് അദ്ധേഹം വിസ്മരിച്ചു എന്നു തോനുന്നു.
ഇതിൽ ഇത്തിരിവെട്ടത്തിന്റെ കമന്റിനെ ഞാൻ ശരിവെക്കുന്നു
സിയ താങ്കളുടെ പോസ്റ്റ് നന്നായിരുന്നു കെട്ടൊ