Jan 24, 2010

ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ...


കായംകുളത്തിനടുത്ത് ചൂനാട് ജംഗ്‌ഷനിലെ മുപ്പതു വര്‍ഷം പഴക്കമുള്ളൊരു ചുവരെഴുത്ത്...
 
1980 ലെ ലോക്‍സഭാ തെരഞ്ഞെടുപ്പ് പ്രചരണമാണ്.

 
തേവള്ളി മാധവന്‍ പിള്ള ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി. ചിഹ്നം ആന. ആന്റണി അന്ന് ഇടതിന്റെ കൂടെ. പി.ജെ.കുര്യന്‍ സ്ഥാനാര്‍ത്ഥി.



ഇന്ദിരയുടെ തെളിച്ചം ഇന്ത്യയുടെ വെളിച്ചം!
80ല്‍ ഇന്ദിര ഇന്ത്യ ഭരിക്കും
അത് കണ്ട് നമ്പൂരി ഞെട്ടി വിറയ്‌ക്കും
എം.എന്‍.പിന്നെയും വാലാട്ടും
ആന്റണി അതു കണ്ട് തൂങ്ങി മരിക്കും!
(സി.എം.സ്റ്റീഫന്‍, എച്ച്.എന്‍.ബഹുഗുണ, ബ്രഹ്മാനന്ദ റെഡ്ഡി, കെ.കരുണാകരന്‍, കെ.എം. ചാണ്ടി എന്നിവര്‍ക്ക് സിന്ദാബാദുമുണ്ട്)


നിരണം പടയുടെ കാളരാത്രി ആവര്‍ത്തിക്കാതിരിക്കാന്‍
ഗുണ്ടാത്തലവന്‍ പി.ജെ.കുര്യനെ കെട്ടുകെട്ടിക്കുക.
അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ ഇന്ദിര തന്നെ തുടരണമെന്ന് പറഞ്ഞ അന്തോണിയുടെ വിഴുപ്പ് ചുമക്കലാണോ മാര്‍ക്സിസം?
ഇടത് തട്ടിപ്പ്,വെട്ടിപ്പ് കറക്ക്കമ്പനിയെ അമ്പേ പരാജയപ്പെടുത്തുക.

(ഫലം വന്നപ്പോ കുര്യന്‍ ജയിച്ചു)

22 comments:

kichu / കിച്ചു said...

കൊല്ലം മുപ്പതായിട്ടും ഇത്ര തിളക്കത്തില്‍ അതവിടെ മതിലിലുണ്ടോ?? ആരെങ്കിലും കൊല്ലം കൊല്ലം മെയ്ന്റെനെന്‍സ് ചെയ്യുന്നുണ്ടൊ സിയ :)

[ nardnahc hsemus ] said...

“സ്മരണകളിരമ്പും ‘രണ’സ്മാരകങ്ങളേ....”

കാലം മായ്ക്കാത്ത കൈയ്യക്ഷരങ്ങള്‍... :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പെട്ടെന്ന് ഓര്‍മ്മകളെ പിന്നോട്ട് നയിച്ചു ഈ ചുവരെഴുത്ത്...എങ്കിലും കിച്ചു പറഞ്ഞപോലെ ഇതൊരു അത്ഭുതം തന്നെ,ഇത്ര വര്‍ഷമായിട്ടും ഇത്രയും വ്യക്തതയോടെ ഒരു ചുവരെഴുത്ത് അവശേഷിക്കുന്നു എന്ന കാര്യം...!

ആന്റണിയെങ്ങാന്‍ അതു വഴി പോകുമ്പോള്‍ ഈ ചുവരെഴുത്ത് കണ്ടാല്‍ ....!

Ziya said...

ശ്രീമതി കിച്ചു
ശ്രീ സുനില്‍ :)
മുകളിലത്തെ നില ആണ്. മുന്നിലൂടെ പ്രവേശനവുമില്ല. എഴുതിയവന്‍ അല്‍പ്പം പാടുപെട്ടിട്ടുണ്ടാവുമെങ്കിലും ഈ ദീര്‍ഘായുസ്സിന്റെ രഹസ്യം അതാവും :)

:: VM :: said...

ശ്രീ മതി കിച്ചു ? എന്താ സംഭവം?? അല്ല, ശ്രീ ബ്ലോഗറും ഈ പോസ്റ്റുമായി എന്താ പ്രശ്നം ? ശ്രീ മതി എന്നു പറയാന് കാരണമെന്താ? പറയൂ സിയാ..

ആന്റണി തൂങ്ങി മരിക്കും എന്നു! ഹഹ

:: VM :: said...

ഇന്നായിരുന്നെങ്കില്, അടുത്തെ എലക്ഷനു, കരുണാകര്ജിയെ വിളിക്കൂ- മുരളിയേം പത്മജയെയും രക്ഷിക്കൂ..എന്നായേനേ..ല്ലേ?

Unknown said...

തേച്ചാലും മച്ചാലും മായാത്ത ചില എഴുത്തുകൾ അതങ്ങനെ നില്ക്കട്ടേ

അഭിലാഷങ്ങള്‍ said...

നിങ്ങള്‍ ഈ താജ് മഹല്‍ താജ് മഹല്‍ എന്ന് കേട്ടിട്ടുണ്ടോ..?

തന്റെ വൈഫ് മുംതാസ് മഹലിനെപറ്റിയുള്ള മെമ്മറി എന്നെന്നും നിലനിര്‍ത്താന്‍ വേണ്ടി (അന്ന് ഇന്നത്തെപ്പോലെ മമ്മറിക്കാര്‍ഡോ, ഫ്ലാഷ് ഡ്രൈവോ, ഹാ‍ഡ് ഡിസ്കോ ഒന്നും ഇല്ലായിരുന്നല്ലോ...) ഓളുടെ കെട്ടിയോന്‍ ഷേക്ക് ഷാജഹാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം എന്ന ആള്‍ (ഷാജഹാനെപറ്റി എല്ലാം അറിയാം എന്ന് ആളുകള്‍ കരുതിക്കോട്ടെ....) പണികഴിപ്പിച്ച ആ ‘താജ് മഹല്‍‘ എന്ന് പറയുന്ന സംഗതിയെ ഏതാണ്ട് ഇതേ കാലയളവില്‍, കൃത്യമായി പറഞ്ഞാല്‍ 1983 ല്‍ ആയിരുന്നു UNESCO വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ആയി പ്രഖ്യാപിച്ചത്. അതിന് ശേഷം ഈ ഇരുപത്തിയേഴ് വര്‍ഷവും വളരെ നല്ല രീതിയില്‍.. അതിസൂക്ഷ്മതയോടെയുള്ള പരിചരണമൊക്കെ ഉണ്ടായിട്ടുകൂടി താജ്മഹലിന്റെ ഗുമ്മൊക്കെ അല്പാല്പമായി മങ്ങിത്തുടങ്ങി എന്നാണ് കേള്‍വി...!

എന്നിരിക്കെ....

ഇന്ത്യയെ രക്ഷിക്കാന്‍ വിളിക്കേണ്ട വനിതയുടെ പേര് ഒരിക്കലും മായാതെ മങ്ങാതെ ഇത്രമനോഹരമായി ഫെവീക്കോളില്‍ മഷിമുക്കി എഴുതിയ ആ മഹാന്‍ ആരായാലും ഒരു മിനി ഷാജഹാന്‍ തന്നെ...! സംശയമില്ല....

മുപ്പത് വര്‍ഷം മുന്‍പ് എഴുതിയതാണേലും ഇന്നലെ എഴുതിയതു പോലെയുണ്ട്...ഇത് ഗംഭീര്‍ തന്നെ.. ഗംഭീര്‍..!

സെവാഗ് തന്നെ സെവ്വാഗ്...(ഇനി ഓന് വിഷമം വേണ്ട...)

ബൈ ദ വേ, ആരാ ഈ ഇന്ദിര? :) ഈ രംഭ, മേനക, തിലോത്തമ, ഫിലോമിന തുടങ്ങിയ ദേവലോകവുമായി ബന്ധപ്പെട്ട വല്ലവരും ആണോ? അല്ല,ഒരു പാട്ട് കേട്ടിട്ടുണ്ട്....അതോണ്ട് ചോദിച്ചതാ..

♪♫..♪♪..
“ഇന്ദിരയോ ഇവള്‍ സുന്ദരിയോ
ദേവ രംഭയോ മോഹിനിയോ...!”
♪♫..♪♪..


-അഭിലാഷങ്ങള്‍

Unknown said...

ഈ കഴിഞ്ഞ ഇലക്ഷൻ സമയത്ത് കൊച്ചിയിലുള്ള ഒരു കെട്ടിടത്തിന്റെ ചുവരിൽ 28 വർഷം മുൻപുള്ള ചുവരെഴുത്ത് ആഷ്യനെറ്റ് ന്യൂസ്സിൽ കാണിച്ചിരുന്നു അതും ഈ ചുവരെഴുത്ത് പോലെ മുകളിലത്തെ നിലയിലായിരുന്നു.

ഇനിയും ഈ ചുവരെഴുത്ത് ഇങ്ങിനെ തന്നെ നിൽക്കട്ടേ

Promod P P said...

അന്ന് ചെന്നിത്തല ഒക്കെ ട്രൌസർ ഇട്ട് നടക്കുന്ന കാലം.

ഇന്ദിരയെ തളയ്ക്കു ഇന്ത്യയെ രക്ഷി ക്കു എന്നായിരുന്നു ഇതിനു മുൻപിലത്തെ മുദ്രാവാക്യം.

Suraj said...

അമൂല്യം !
പടങ്ങളെല്ലാം ചൂണ്ടി സേവുന്നു... താങ്ക്സ് സിയാ ഭായ്!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചേട്ടാ.. അത് ഏതു കമ്പനിയുടെ പെയിന്റാ?? എന്റെ വീടിനു ഉപയോഗിക്കാനാ

ഷൈജൻ കാക്കര said...

അങ്ങനെയുള്ള ഇന്ദിരയെ എ.ഐ.സി.സി.യുടെ വെബ്സൈറ്റിലെ പ്രധാന പേജിലൊന്നുമില്ല. പക്ഷെ സോണിയയും രാഹുലും രാജീവും പുര നിറഞ്ഞ്‌ നിൽക്കുന്നുണ്ട്‌. അത്‌ അവരുടെ അടുക്കളകാര്യം.

അമ്മായിയമ്മ പോരിന്‌ ഒരു മറുകുറി,

മരുമകൾ അമ്മായിയമ്മയോട്‌ ചെയ്ത പാതകങ്ങൾ!!!!

asdfasdf asfdasdf said...

ചോദ്യങ്ങള്‍ ഇന്നും പ്രസക്തം.. :)

Ziya said...

ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന ഇന്ദിരാ കോണ്‍ഗ്രസ് മുദ്രാവാക്യത്തിന് ഒടുക്കത്തെ മറുപടി തന്നെ അക്കാലത്ത് ഇടത് മുന്നണി നല്‍കിയിരുന്നു...
“ഇന്ദിരയെ വിളിക്കൂ കാലാ, ഇന്ത്യയെ രക്ഷിക്കൂ”
:)

Rasheed Chalil said...

കാലത്തിന്റെ ചുവരെഴുത്ത് എന്നൊക്കെ പറയുന്നത് ഇതിനെ പറ്റിയാണല്ലേ സിയാ...

sm sadique said...

രാഷ്ടീയത്തിന്റെ നാറുന്നതും നീറൂന്നതുമായ കളികള്‍ക്കുള്ള സ്മാരകം .നില്‍ക്കുന്ന കാലത്തോളം അതവിടെ നില്‍ക്കട്ടെ .

ജെസ്സി said...

ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ
ഇന്ദിരയെ വിളിക്കൂ കാലാ, ഇന്ത്യയെ രക്ഷിക്കൂ

രണ്ടുവിളിയും നടന്നു. എന്നിട്ടും ഇന്ത്യ രക്ഷപ്പെട്ടില്ലല്ലോ ഈശ്വരാ ! :)

ഉറുമ്പ്‌ /ANT said...

സിയ, ഒരത്യാവശ്യകാര്യമുണ്ടായിരുന്നു.
എനിക്കൊരു മെയിൽ ഇടാമോ

antonyboban@gmail.com

ഷാഫി said...

ഒരത്യാവശ്യ കാര്യം സ്വകാര്യമായി പറയാന്‍ എനിക്കും. പ്രൊഫൈലില്‍ മെയിലഡ്രസ്‌ കണ്ടില്ല. ilaveyil@gmail.com-ല്‍ മെയിലിടുകയോ 9497344959 നമ്പറില്‍ വിളിക്കുകയോ ചെയ്യാമോ?.

Jijo said...

പെയിന്റിനൊക്കെ എന്താ ഒരു വില?!

സുഗുണന്‍ said...

ഇന്ദിരയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന ഇന്ദിരാ കോണ്‍ഗ്രസ് മുദ്രാവാക്യത്തിന് ഒടുക്കത്തെ മറുപടി തന്നെ അക്കാലത്ത് ഇടത് മുന്നണി നല്‍കിയിരുന്നു...
“ഇന്ദിരയെ വിളിക്കൂ കാലാ, ഇന്ത്യയെ രക്ഷിക്കൂ”
:)