സുപ്രഭാതം സഹോദരാ,
സുഖമായിരിക്കുന്നോ? എന്റെ കൃപയാല്‍ താങ്കള്‍ക്കും കുടുംബത്തിനും സുഖം എന്ന് കരുതുന്നു.
എന്റെ പേര് പത്മനാഭന്‍. ഭക്തര്‍ എന്നെ ശ്രീ പത്മനാഭന്‍ എന്നും ചില അഹങ്കാരികള്‍ എന്നെ പപ്പനാവനെന്നും പപ്പുവെന്നും വിളിക്കും.
ഒരു പ്രത്യേക കാര്യത്തിനായിട്ടാണ് ഞാന്‍ താങ്കള്‍ക്ക് ഈ ഇ-മെയില്‍ അയക്കുന്നത്.
താങ്കളുടെ പ്രൊഫൈലും ഇ മെയില്‍ കോണ്ടാക്റ്റ് ഡീറ്റയിത്സും വഴിപാട് ബുക്കിംഗ് പുസ്തകത്തില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഞാനിപ്പോള്‍ അകപ്പെട്ടിരിക്കുന്ന ഗുരുതരമായ ഒരു പ്രതിസന്ധിയില്‍ നിന്ന് എന്നെ കരകയറ്റാന്‍ നിങ്ങള്‍ക്കാവുമെന്ന് തികഞ്ഞ വിശ്വാസമുള്ളത് കൊണ്ടാണ് താങ്കള്‍ക്ക് നേരിട്ട് ഞാന്‍ മെയില്‍ അയക്കുന്നത്.
നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയുന്നത് പോലെ നൂറ്റാണ്ടുകളായി നിങ്ങളേവര്‍ക്കും അനുഗ്രഹം ചൊരിഞ്ഞും രാജകുടുംബത്തിന്റെ സകലസ്വത്തുക്കള്‍ സൂക്ഷിച്ചും സമ്പാദ്യപ്പെട്ടിക്ക് മീതേ ഇത്തിരി നിവേദ്യം കഴിക്കാന്‍ പോലും എഴുന്നേറ്റു പോകാതെ കിടന്നുസൂക്ഷിക്കുന്നവനുമായ ഒരു വിനീതനാണല്ലോ ഞാന്‍. അതു കൊണ്ട് ഈ സന്ദേശം കിട്ടിക്കഴിഞ്ഞാല്‍ നിങ്ങളെന്നോട് കനിവ് കാണിച്ച് എന്നെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
നൂറ്റാണ്ടുകളായി ഞാന്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ലക്ഷം കോടികള്‍ വിലയുള്ള സ്വത്തുക്കള്‍ ഈയടുത്ത് ചിലര്‍ പരിശോധിച്ച് കണക്കെടുക്കുന്ന വിവരം താങ്കളറിഞ്ഞിരിക്കുകയും വിവരങ്ങളൊക്കെയറിഞ്ഞ് കണ്ണ് തള്ളുകയും ഉറക്കം നഷ്ടപ്പെടുകയും ചെയ്തിരിക്കുമല്ലോ? ഇത്രയും ഭാരിച്ച മൊതല് എന്ത് ചെയ്യുമെന്ന ചര്‍ച്ചയാണല്ലോ എല്ലായിടത്തും. ചിലര്‍ എനിക്ക് തന്നെ തരണമെന്ന് പറയുന്നു. വേറെ ചിലര്‍ മഹാരാജാവിന് കൊടുക്കണമെന്നും ഇനിയും ചിലര്‍ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്നും. എന്തായാലും ആ സ്വത്തുക്കള്‍ ഇനി ഗോവിന്ദ! ഇതിനി ഒരുത്തനും കിട്ടാന്‍ പോകുന്നില്ല. അഥവാ എന്തെങ്കിലും ചെയ്യാമെന്ന് വെച്ചാല്‍ത്തന്നെ കേസും കൂട്ടവുമായി ഒരു തീരുമാനത്തിലെത്താന്‍ ഇനിയും നൂറ്റാണ്ടുകള്‍ കഴിയും.
ഇനിയാണ് എനിക്ക് നിങ്ങളോട് വളരെ കോണ്‍ഫിഡന്‍ഷ്യല്‍ ആയി ഒരു കാര്യം പറയാനുള്ളത്. ഇപ്പോള്‍ കണ്ടെടുത്തത് ഒരു ഐസ് ബെര്‍ഗിന്റെ ഏതാനും ശകലങ്ങള്‍ മാത്രമാണ്. ബാക്കി പത്തിലൊമ്പതും ആര്‍ക്കുമറിയാതെ ഞാന്‍ സൂക്ഷിക്കുന്നുണ്ട്. എത്ര ലക്ഷം കോടി വരുമെന്ന് ഊഹിച്ചു നോക്കൂ. എനിക്ക് മാത്രമേ സ്ഥലം അറിയാവൂ. പക്ഷേ ഈ രാജ്യത്തിലെ നിയമപ്രകാരം ആ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാനുള്ള അവകാശം എനിക്കില്ല. എനിക്ക് വിശ്വാസമുള്ള മറ്റാരെയും കണ്ടെത്താനുമാവുന്നില്ല.
അതു കൊണ്ട് താങ്കള്‍ എന്നെ സഹായിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മറ്റു സ്വത്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്റെ സ്കെച്ചും എടുക്കേണ്ട വഴികളും ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ അതെടുത്ത് സുരക്ഷിതമായി കച്ചവടമാക്കിത്തന്നാല്‍ ആയതിന്റെ മുപ്പത് ശതമാനം നിങ്ങള്‍ക്ക് നല്‍കിക്കൊള്ളാമെന്ന് ഞാന്‍ സത്യമായും വാഗ്‌ദാനം ചെയ്യുന്നു. അതിനായി നിങ്ങളുടെ പൂര്‍ണ്ണവിവരങ്ങള്‍ എനിക്കാവശ്യമുണ്ട്. താഴെപ്പറയുന്ന വിവരങ്ങള്‍ എന്നെ അറിയിക്കുക.
1. നിങ്ങളുടെ പൂര്‍ണ്ണമായ പേര്.
2. നിങ്ങളുടെ വയസ്
3 .നിങ്ങളുടെ പൂര്‍ണ്ണവിലാസം.
4. നിങ്ങളുടെ മൊബൈല്‍ നമ്പര്‍
5. നിങ്ങളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍.
ഇത്രയും വിവരങ്ങളോടൊപ്പം ഒന്നു കൂടി നിങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള ഹൈ ടെക് സുരക്ഷാസംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ച് നിങ്ങള്‍ക്ക് ഇവിടെയെത്തിച്ചേരാന്‍ വേണ്ടിയിട്ടുള്ള അത്യന്താധുനിക സജ്ജീകരണങ്ങളും ഉപകരണങ്ങളും ഞാന്‍ നിങ്ങള്‍ക്ക് അയച്ചു തരുന്നതാണ്. അതിന്റെ ചെലവിലേക്കായി ഒരു ലക്ഷം രൂപയുടെ ഡ്രാഫ്‌റ്റ് കൂടി നിങ്ങളുടെ വിവരങ്ങളോടൊപ്പം അയച്ചു തരിക. വമ്പിച്ച സ്വത്തുക്കള്‍ കരഗതമാക്കുന്നതിനായി തീരെച്ചെറിയ ഒരു മുന്നൊരുക്കത്തുക മാത്രമാണിത്.
ഈ വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ ക്രിയാത്മകമായ മറുപടി പ്രതീക്ഷിച്ചു കൊണ്ട്,
സ്വന്തം
ശ്രീ പത്മനാഭന്‍.
Jul 14, 2011
Jun 22, 2011
ഇല്ലസ്‌ട്രേറ്റര്‍ - 3
അഡോബി ഇല്ലസ്ട്രേറ്റര്‍ CS4 വേര്‍ഷനാണ് ഞാന്‍ സ്ക്രീന്‍ ഷോട്ടുകള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇല്ലസ്ട്രേറ്റര്‍ ഇല്ലാത്തവര്‍ക്ക് അഡോബി വെബ്‌സൈറ്റില്‍ നിന്ന് 30 ദിവസത്തെ ട്രയല്‍ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. CS5 ഉം CS4ഉം തമ്മില്‍ ഇന്റര്‍ഫേസില്‍ വലിയ വ്യത്യാസമില്ല.
പഴയ വേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതുമാകാം.
നമുക്ക് തുടങ്ങാം.
ഇല്ലസ്ടേറ്റര്‍ തുറക്കുക.
ആദ്യമായി പുതിയ ഡോകുമെന്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
File മെനുവില്‍ നിന്ന് New സെലക്റ്റ് ചെയ്യുക.
ഡോകുമെന്റിന് Name ഫീല്‍ഡില്‍ പേരു കൊടുക്കാം. പേജ് സൈസ് സെലക്റ്റ് ചെയ്യാം.
Advanced വിഭാഗത്തില്‍ കളര്‍മോഡ് പ്രിന്റ് ചെയ്യാനുള്ള ഡോകുമെന്റ് ആണെങ്കില്‍ CMYK, സ്ക്രീനില്‍ കാണാനാണെങ്കില്‍ RGB തെരഞ്ഞെടുക്കാം. OK.
ഇനി വര്‍ക്ക് സ്പേസ്.
താഴെ ചിത്രത്തില്‍ കാണുന്നതാണ് ഇല്ലസ്ട്രേറ്ററിന്റെ വര്‍ക്ക് സ്പേസ്. ഇല്ലസ്ട്രേറ്ററില്‍ നമുക്ക് വര്‍ക്ക് ചെയ്യാവുന്ന ഏരിയക്ക് ആര്‍ട്ട് ബോര്‍ഡ് എന്നാണ് പറയുക. ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി കാണുക.
റ്റൂള്‍ ബോക്സ്.
മുകളിലെ സ്ക്രീന്‍ ഷോട്ടില്‍ റ്റൂള്‍ ബോക്സ് ഒറ്റ കോളമേയുള്ളൂ. അതിനെ രണ്ട് കോളം ബോക്സാക്കി മാറ്റാന്‍ റ്റൂള്‍ ബോക്സിനു ഏറ്റവും മുകളിലെ ആരോയില്‍ ക്ലിക്ക് ചെയ്യുക. Rectangle പോലെയുള്ള ചില റ്റൂളുകളുടെ കള്ളിയില്‍ അദൃശ്യമായ വേറെയും റ്റൂളുകള്‍ ഉണ്ടാവും. അത്തരം റ്റൂളുകളുടെ താഴെ വലത് മൂലക്ക് ഒരു ചെറിയ ആരോ മാര്‍ക്ക് ഉണ്ടാവും. അതിനര്‍ത്ഥം ആ കള്ളിയില്‍ വേറെയും റ്റൂള്‍സ് ഉണ്ടെന്നാണ്. ഹിഡന്‍ റ്റൂള്‍സ് എടുക്കുവാന്‍ റ്റൂള്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഹോള്‍ഡ് ചെയ്താല്‍ മതി. റ്റൂളുകളുടെ ഷോര്‍ട്ട് കട്ട് കീകള്‍ ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്.
ഫ്ലോട്ടിംഗ് പാലറ്റ്
ഇല്ലസ്ട്രേറ്ററില്‍ നിര്‍മ്മിക്കപ്പെടുന്ന ഓബ്‌ജക്റ്റുകളുടെയും ടെക്‍സ്റ്റിന്റെയും ഒക്കെ പ്രോപര്‍റ്റീസ് അടങ്ങിയ പാലറ്റുകള്‍. പാലറ്റുകള്‍ക്ക് മുകളിലെ ആരോയില്‍ കിട്ടിയാല്‍ ഫ്ലോട്ടിംഗ് പാലറ്റ് എക്സ്‌പാന്‍ഡ് ആയി വരും. താഴെ ചിത്രങ്ങള്‍ നോക്കുക.
ടൈപ് റ്റൂള്‍ സെലക്റ്റ് ചെയ്ത് ആര്‍ട്ട്‌ബോഡില്‍ എവിടെയെങ്കിലും ക്ലിക്ക് ചെയ്തിട്ട് എന്തെങ്കിലും ടൈപ്പ് ചെയ്യുക.
ഇനി സേവ് ചെയ്യാം.
File>Save. ഫയല്‍ നെയിം കൊടുത്തിട്ട് ഫയല്‍ ടൈപ്പ് Adobe Illustrator(*.AI) തെരഞ്ഞെടുത്ത് ഒകെ ക്ലിക്ക് ചെയ്യുക.
Jun 15, 2011
അഡോബി ഇല്ലസ്‌ട്രേറ്റര്‍ പഠനപരമ്പര-2
വെക്റ്റര്‍ ഗ്രാഫിക്സ് എന്താണെന്നും അതിന്റെ മേന്മകളും കഴിഞ്ഞഅധ്യായത്തില്‍ വിശദീകരിച്ചുണ്ടല്ലോ. അഡോബി ഇല്ലസ്ട്രേറ്റര്‍ ഒരു വെക്റ്റര്‍ പ്രോഗ്രാം ആണെന്നും നാം മനസ്സിലാക്കി. ഇല്ലസ്ടേറ്റര്‍ അധികവും ഉപയോഗിക്കുന്നത് എന്തിന് വേണ്ടിയാണ്? ഇലസ്ട്രേനുകളും കാര്‍ട്ടൂണുകളും ഡയഗ്രങ്ങളും ചാര്‍ട്ടുകളും വരക്കാനും ലോഗോ ഡിസൈന്‍ ചെയ്യാനുമൊക്കെ ഇല്ലസ്ട്രേറ്റര്‍ ഒന്നാന്തരമാണ്.
വെക്റ്ററിന്റെ ഗുണങ്ങള്‍ ഒന്നുകൂടി പറയാം.
റെസലൂഷന്‍ നഷ്‌ടപ്പെടാതെ അളവുകള്‍ പുനഃക്രമീകരിക്കാം.
ഏതളവിലും വരകള്‍ ദൃഢവും മൂര്‍ച്ചയുള്ളതുമായിരിക്കും.
ഹൈ റെസലൂഷനില്‍ പ്രിന്റ് ചെയ്യാം.
ഫയല്‍ സൈസ് ചെറുതായിരിക്കും.
ഇല്ലസ്ട്രേഷനുകള്‍ വരക്കാന്‍ ഉത്തമം.
ഫോട്ടോ റിയലിസ്റ്റിക് ഇമേജുകള്‍ നിര്‍മ്മിക്കുവാന്‍ വെക്റ്ററിനുള്ള പോരായ്‌മ ഇപ്പോള്‍ ഏറെക്കുറേ പരിഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഇല്ലസ്ട്രേറ്ററിന്റെ പൊതുവായ ഉപയോഗങ്ങള്‍.
- ലോഗോയും ഐക്കണുകളും ഡിസൈന്‍ ചെയ്യാന്‍.
- മാപ്പുകള്‍ നിര്‍മ്മിക്കാന്‍.
- കാര്‍ട്ടൂണുകളും ഇല്ലസ്ട്രേഷനുകളും വരക്കാന്‍.
(ഇമേജ് കടപ്പാട് : http://glazemoo.blogspot.com/2010/07/vector-illustration-artworks.html)
- പാക്കേജ് ഡിസൈന്‍ ചെയ്യാന്‍.
- ഫോട്ടോ റിയലിസ്റ്റിക് ഇമേജുകള്‍ നിര്‍മ്മിക്കാന്‍.
- ഇന്‍ഫോ ഗ്രാഫിക്സ് നിര്‍മ്മിക്കാന്‍.
(ചിത്രങ്ങള്‍ക്ക് ഗൂഗിള്‍ ഇമേജിനോട് കടപ്പാട്)
ഇല്ലസ്ട്രേറ്റര്‍ ഉപയോഗത്തിന്റെ ഏതാനും ഉദാഹരണങ്ങളാണിവ.
ഈ പഠനപരമ്പരയില്‍ അഡോബി ഇല്ലസ്ട്രേറ്റര്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാനപാഠങ്ങള്‍. അതായത് അഡോബി ഇല്ലസ്ട്രേറ്ററിന്റെ വര്‍ക്ക് സ്പേസ്, മെനു, ടൂള്‍സ്, ബേസിക് ഷേപ്‌സ്, കോമ്പൌണ്ട് പാത്ത്, പാത് ഫൈന്‍ഡര്‍, ഓബ്‌ജെക്സ് എഡിറ്റിംഗ്, ലെയര്‍, ലെയര്‍ ഗ്രൂപ്‌സ്, ഗ്രാഫിക് സ്റ്റൈലുകള്‍, കളര്‍, ട്രാന്‍സ്‌പെരന്‍സി, ഗ്രേഡിയന്റ്, മെഷ്, സിംബലുകള്‍, ടെക്സ്റ്റ് എഡിറ്റിംഗ്, സ്പെഷല്‍ എഫക്‍റ്റ്സ്, 3ഡി, ലൈവ് പെയിന്റ്, ലൈവ് ട്രേസ്, മാസ്‌കുകള്‍, ടെക്‍നിക്കുകള്‍, ട്യൂട്ടോറിയലുകള്‍ അങ്ങനെ ഇല്ലസ്ട്രേറ്റര്‍ എന്ന ഡ്രോയിംഗ് പ്രോഗ്രാമിന്റെ ഒട്ടു മിക്കവശങ്ങളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇതൊരു ഡ്രോയിംഗ് പഠനമല്ല എന്നോര്‍ക്കണം. നേരത്തെ പറഞ്ഞത് പോലെ കല പഠിപ്പിക്കുകയല്ല, കലക്ക് ഉപയുക്തമായ ടൂള്‍ പരിചയപ്പെടുത്തുക മാത്രമാണ് ഉദ്ദേശ്യം.
അടുത്ത ലക്കം മുതല്‍ ഇല്ലസ്ട്രേറ്റര്‍ പ്രാരംഭപാഠങ്ങള്‍ ആരംഭിക്കും.
May 31, 2010
May 12, 2010
Subscribe to:
Posts (Atom)













