വെക്റ്റര്‍ ഗ്രാഫിക്സ് എന്താണെന്നും അതിന്റെ മേന്മകളും കഴിഞ്ഞഅധ്യായത്തില്‍ വിശദീകരിച്ചുണ്ടല്ലോ. അഡോബി ഇല്ലസ്ട്രേറ്റര്‍ ഒരു വെക്റ്റര്‍ പ്രോഗ്രാം ആണെന്നും നാം മനസ്സിലാക്കി. ഇല്ലസ്ടേറ്റര്‍ അധികവും ഉപയോഗിക്കുന്നത് എന്തിന് വേണ്ടിയാണ്? ഇലസ്ട്രേനുകളും കാര്‍ട്ടൂണുകളും ഡയഗ്രങ്ങളും ചാര്‍ട്ടുകളും വരക്കാനും ലോഗോ ഡിസൈന്‍ ചെയ്യാനുമൊക്കെ ഇല്ലസ്ട്രേറ്റര്‍ ഒന്നാന്തരമാണ്.
വെക്റ്ററിന്റെ ഗുണങ്ങള്‍ ഒന്നുകൂടി പറയാം.
റെസലൂഷന്‍ നഷ്‌ടപ്പെടാതെ അളവുകള്‍ പുനഃക്രമീകരിക്കാം.
ഏതളവിലും വരകള്‍ ദൃഢവും മൂര്‍ച്ചയുള്ളതുമായിരിക്കും.
ഹൈ റെസലൂഷനില്‍ പ്രിന്റ് ചെയ്യാം.
ഫയല്‍ സൈസ് ചെറുതായിരിക്കും.
ഇല്ലസ്ട്രേഷനുകള്‍ വരക്കാന്‍ ഉത്തമം.
ഫോട്ടോ റിയലിസ്റ്റിക് ഇമേജുകള്‍ നിര്‍മ്മിക്കുവാന്‍ വെക്റ്ററിനുള്ള പോരായ്‌മ ഇപ്പോള്‍ ഏറെക്കുറേ പരിഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഇല്ലസ്ട്രേറ്ററിന്റെ പൊതുവായ ഉപയോഗങ്ങള്‍.
- ലോഗോയും ഐക്കണുകളും ഡിസൈന്‍ ചെയ്യാന്‍.
- മാപ്പുകള്‍ നിര്‍മ്മിക്കാന്‍.
- കാര്‍ട്ടൂണുകളും ഇല്ലസ്ട്രേഷനുകളും വരക്കാന്‍.
(ഇമേജ് കടപ്പാട് : http://glazemoo.blogspot.com/2010/07/vector-illustration-artworks.html)
- പാക്കേജ് ഡിസൈന്‍ ചെയ്യാന്‍.
- ഫോട്ടോ റിയലിസ്റ്റിക് ഇമേജുകള്‍ നിര്‍മ്മിക്കാന്‍.
- ഇന്‍ഫോ ഗ്രാഫിക്സ് നിര്‍മ്മിക്കാന്‍.
(ചിത്രങ്ങള്‍ക്ക് ഗൂഗിള്‍ ഇമേജിനോട് കടപ്പാട്)
ഇല്ലസ്ട്രേറ്റര്‍ ഉപയോഗത്തിന്റെ ഏതാനും ഉദാഹരണങ്ങളാണിവ.
ഈ പഠനപരമ്പരയില്‍ അഡോബി ഇല്ലസ്ട്രേറ്റര്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാനപാഠങ്ങള്‍. അതായത് അഡോബി ഇല്ലസ്ട്രേറ്ററിന്റെ വര്‍ക്ക് സ്പേസ്, മെനു, ടൂള്‍സ്, ബേസിക് ഷേപ്‌സ്, കോമ്പൌണ്ട് പാത്ത്, പാത് ഫൈന്‍ഡര്‍, ഓബ്‌ജെക്സ് എഡിറ്റിംഗ്, ലെയര്‍, ലെയര്‍ ഗ്രൂപ്‌സ്, ഗ്രാഫിക് സ്റ്റൈലുകള്‍, കളര്‍, ട്രാന്‍സ്‌പെരന്‍സി, ഗ്രേഡിയന്റ്, മെഷ്, സിംബലുകള്‍, ടെക്സ്റ്റ് എഡിറ്റിംഗ്, സ്പെഷല്‍ എഫക്‍റ്റ്സ്, 3ഡി, ലൈവ് പെയിന്റ്, ലൈവ് ട്രേസ്, മാസ്‌കുകള്‍, ടെക്‍നിക്കുകള്‍, ട്യൂട്ടോറിയലുകള്‍ അങ്ങനെ ഇല്ലസ്ട്രേറ്റര്‍ എന്ന ഡ്രോയിംഗ് പ്രോഗ്രാമിന്റെ ഒട്ടു മിക്കവശങ്ങളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇതൊരു ഡ്രോയിംഗ് പഠനമല്ല എന്നോര്‍ക്കണം. നേരത്തെ പറഞ്ഞത് പോലെ കല പഠിപ്പിക്കുകയല്ല, കലക്ക് ഉപയുക്തമായ ടൂള്‍ പരിചയപ്പെടുത്തുക മാത്രമാണ് ഉദ്ദേശ്യം.
അടുത്ത ലക്കം മുതല്‍ ഇല്ലസ്ട്രേറ്റര്‍ പ്രാരംഭപാഠങ്ങള്‍ ആരംഭിക്കും.
11 comments:
തുടക്കക്കാര്‍ക്കും തുടര്‍ച്ചക്കാര്‍ക്കും വളരെയധികം ഉപകരിക്കുന്ന ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും.
ഒരു നല്ല പരിപാടി!! നന്ദി.
ആശംസകൾ!
വളരെ ആശംസകൾ.. ഈ ബ്ലോഗ് ആണ് എന്നെ ബൂലോകത്തേക്ക് കൊണ്ടു വന്നത്.. നന്ദി അറിയിക്കുന്നു..
എനിക്കും പഠിക്കണമെന്നുണ്ട്. പക്ഷെ, പഠിപ്പിക്കാനാളില്ല. പിന്നെ, സിയാ കണ്ടിട്ടും കേട്ടിട്ടും ഒത്തിരിനാളായല്ലോ ?
illustrator-നേക്കാൾ corelDraw-ലാണു എനിക്കു കൂടുതൽ സൌകര്യമായി work ചെയ്യാൻ കഴിയുന്നത്. പ്രത്യേകിച്ചും page editing, type setting മുതലായവ., ലോഗോ ഡിസൈനിംഗും ചെയ്യാൻ കഴിയുന്നുണ്ട്, ബാക്കിയുള്ള്തൊക്കെ ഫോട്ടോഷോപ്പിൽ ചെയ്യുന്നു. ഇലുസ്ട്രേറ്ററിൽ തട്ടീം മുട്ടീം ഇരിന്നു കുറച്ചൊക്കെ ഒപ്പിക്കുന്നുണ്ട്. കോറലിനേക്കാൾ കൂടുതലായി എന്തൊക്കെ സൌകര്യങ്ങൾ ഇലുസ്ട്രേറ്ററിൽ ലഭിക്കുന്നുണ്ടു എന്നറിയുവനും ഉണ്ടെങ്കിൽ അത് മനസ്സിലാക്കി ഇലുസ്ട്രേറ്ററിലോട്ടു ചുവടുമാറ്റാനും ശ്രമിച്ചുകൊണ്ടിരിക്കുകയയിരുന്നു ഞാൻ.
വേഗം തുടങ്ങാം...... ആശംസകൾ!!
അതെ,വളരെഉപകാരപ്രദമായ സംരഭത്തന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു,പാഠങ്ങൾക്കായി കാത്തിരിക്കുന്നു,
ആശംസകൾ.
തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു...
നന്ദി, സിയാ.
നോക്കി നടക്കുകയായിരുന്നു
kalakkan ആശംസകൾ!
വളരെ എളുപ്പമായ പാഠങ്ങള്‍ .
ഒരു കുഞ്ഞ് അപേക്ഷ ...
പുതിയ പാഠങ്ങള്‍ പ്രസ്സിധീകരിക്കുംപോള്‍ , അതിലേക്കു പഴയ പാഠം എഡിറ്റ് ചെയ്തു ഒരു ലിങ്ക് കൊടുത്താല്‍, ഇടയ്ക്ക് വെച്ചു വായന തുടങ്ങിയ എന്നേ പോലെ ഉള്ളവര്‍ക്ക് തുടര്‍ച്ച കിട്ടിയേനെ...
നന്ദിയും അഭിനന്ദനങ്ങളും ..
Post a Comment