അതുകൊണ്ട് തന്നെ മറ്റു ഗ്രാഫിക്സ് സോഫ്‌റ്റുവെയറുകളെ ഒന്നു പരിചയപ്പെടണമല്ലോ! ആദ്യം അഡോബി ഇല്ലസ്‌ട്രേറ്റര്‍ ആവട്ടെ, എന്താ?
ഗ്രാഫിക് ഡിസൈനര്‍മാരും ഡെസ്‌ക് ടോപ് പബ്ലിഷേഴ്‌സും ഉപയോഗിക്കുന്ന പ്രധാന ഗ്രാഫിക് സോഫ്‌റ്റുവെയറുകളെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.
ഡെസ്ക്‍ടോപ് പബ്ലിഷിംഗിന്റെ പ്രാഥമിക ടൂളായ പേജ് ലേ ഔട്ട് പ്രോഗ്രാം (Page Layout Program) , വെക്റ്റര്‍ ഗ്രാഫിക്‍സിനായുള്ള ഇല്ലസ്‌ട്രേഷന്‍ അഥവാ ഡ്രോയിംഗ് പ്രോഗ്രാം (Illustration/Drawing Program), ഇമേജ് എഡിറ്റര്‍ Image Editor) എന്നിവയാണവ.
ഇന്‍ഡസ്‌ട്രി സ്റ്റാന്‍ഡേഡ് ആയി അംഗീകരിക്കപ്പെട്ട പ്രധാന പേജ് ലേ ഔട്ട് പ്രോഗ്രാമുകള്‍ അഡോബി ഇന്‍ ഡിസൈനും ക്വാര്‍ക്ക് എക്സ്പ്രെസ്സുമാണ്. ഇപ്പോഴും പലയിടത്തും അഡൊബി പേജ് മേക്കര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അഡോബി തന്നെ ആ പ്രോഗ്രാം ഉപേക്ഷിച്ചിരിക്കുന്നു എന്ന കാര്യം മനസ്സിലാക്കണം; അതിന്റെ പരിമിതികള്‍ തന്നെ കാരണം.
ഇമേജ് എഡിറ്ററായ, അതായത് ഫോട്ടോയും മറ്റു ബിറ്റ്‌മാപ് ചിത്രങ്ങളും എഡിറ്റ് ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഫോട്ടോഷോപ്പിനെക്കുറിച്ച് നാം ധാരാളം കേട്ടിരിക്കുന്നു. ധാരാളം ഈ ബ്ലോഗില്‍ തന്നെ പറഞ്ഞിരിക്കുന്നു. മറ്റു പല ഇമേജ് എഡിറ്ററുകളുമുണ്ട്. കോറല്‍ പെയിന്റര്‍, പെയിന്റ് ഷോപ്പ് പ്രോ, ജിമ്പ് അങ്ങനെ.
ഇല്ലസ്‌ട്രേഷന്‍ അഥവാ ഡ്രോയിംഗ് പ്രോഗ്രാമുകളില്‍ ഏറെ അറിയപ്പെടുന്നത് അഡോബി ഇല്ലസ്‌ട്രേറ്റര്‍ , കോറല്‍ ഡ്രോ, മാക്രോ മീഡിയ ഫ്രീ ഹാന്‍ഡ് എന്നിവയാണ്.
ഈ മൂന്നു തരം സോഫ്‌റ്റ്വെയറും ഉണ്ടെങ്കിലേ ഡെസ്‌ക് ടോപ് പബ്ലിഷിംഗ് പൂര്‍ണ്ണമാകുകയുള്ളൂ. ഓരോ ആവശ്യങ്ങള്‍ക്കും അതത് പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നു. (ഇന്നിപ്പോള്‍ ടെക്‍നോളജി വികസിച്ചത് അനുസരിച്ച് ഇന്‍ഡിസൈന്‍ പോലുള്ള പേജ് ലേ ഔട്ട് ആപ്ലിക്കേഷനുകളില്‍ ഇമേജ് എഡിറ്റിംഗ് ഒഴികെയുള്ള പല ചെറിയ കാര്യങ്ങളും ചെയ്യാന്‍ കഴിയുന്നുണ്ട്. പണ്ട് അവയ്ക്കൊക്കെ ഇല്ല്സറ്റ്രേറ്റര്‍/കോറല്‍ ഡ്രൊ, ഫോട്ടൊ ഷോപ്പ് എന്നിവയൊക്കെ ഉപയോഗിച്ചിരുന്നു)). അല്ലാതെ എല്ലാത്തരം ആവശ്യങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണ് ഫോട്ടോഷോപ്പ് എന്ന് ചിലരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. അതായത് ഒരു ലോഗോ ഡിസൈന്‍ ചെയ്യാന്‍ ഫോട്ടോഷോപ്പെന്ന ഇമേജ് എഡിറ്ററല്ല, മറിച്ച് ഡ്രോയിംഗ് പ്രോഗ്രാമുകള്‍ ഏതെങ്കിലും തന്നെ ഉപയോഗിക്കണെന്ന് അര്‍ത്ഥം.
ഇവിടെ അഡോബിയുടെ ഡ്രോയിംഗ് പ്രോഗ്രാമായ അഡോബി ഇല്ലസ്‌ട്രേറ്ററിനെ നമുക്ക് ലഘുവായൊന്ന് പരിചയപ്പെടാം.
അഡോബി ഇല്ലസ്‌ട്രേറ്റര്‍...
ഡിസൈനര്‍മാരുടെ വാഗ്‌ദത്ത ഭൂമി! ബിറ്റ്മാപിന്റെ നുറുങ്ങുകളില്‍ നിന്നും തികച്ചും മുക്തം! നിങ്ങള്‍ ഉണ്ടാക്കുന്ന ഓരോ ചെറിയ ഓബ്‌ജക്റ്റിനേയും എത്ര വേണമെങ്കിലും, എത്രവേണമെങ്കിലും വലിച്ചു നീട്ടാവുന്ന വെക്‍റ്റര്‍ പ്രോഗ്രാം...
നമ്മളിപ്പോള്‍ ഫോട്ടോഷോപ്പില്‍ ഒരു ഇമേജ് ഉണ്ടാക്കി സേവ് ചെയ്യുന്നു. പിന്നെ കുറേക്കഴിഞ്ഞു നമുക്ക് തോന്നുന്നു ഈ ഇമേജ് ഇതിന്റെ ഇരട്ടി വലുതാക്കിയാലെന്താ? അല്ലെങ്കില്‍ ആരെങ്കിലും നമ്മോടു പറയുന്നു, ഈ ചിത്രം ഒന്നു വലുതാക്കി തരാമോ?
പറ്റുമോ? ഇല്ല. കാരണമെന്താ?
അവിടെയാണ് നാം രണ്ടു തരം ഗ്രാഫിക്സിനെ കുറിച്ച് മനസ്സിലാക്കേണ്ടത്.
വെക്‍റ്ററും ബിറ്റ്മാപ് അല്ലെങ്കില്‍ റാസ്‌റ്ററും. (Vector Graphics and Raster or Bitmap Graphics).
സംഗതി അല്‍പ്പം കുഴഞ്ഞ കേസാണ്. എന്നു കരുതി അങ്ങനെ വിടാന്‍ പാടുണ്ടോ?
ആദ്യം റാസ്റ്ററ് അലെങ്കില്‍ ബിറ്റമാപ്പ് എന്താണെന്ന് നോക്കാം. മൈക്രോസോഫ്റ്റ് പെയിന്റ്, ഫോട്ടോഷോപ്പ് മുതലായ പ്രോഗ്രാമുകള്‍ ബിറ്റ്മാപ്പ് ആപ്ലിക്കേഷനുകളാണ്. പിക്സലുകള്‍ (Pixels) അഥവാ ധാരാളം കുഞ്ഞു കുത്തുകള്‍ (Dots) ചേര്‍ന്നു രൂപം പ്രാപിക്കുന്ന ഒരു നിശ്‌ചിത അളവിലുള്ള ഇമേജുകളെയാണ് നാം ബിറ്റ്മാപ് എന്നു വിളിക്കുന്നത്.
ഒന്നു കൂടി വിശദീകരിച്ചാല്‍ ഒരു കളത്തിനുള്ളില്‍ പിക്സലുകള്‍ - പിക്‍സലെന്നാല്‍ ഓരോന്നിനും സ്വതന്ത്രമായ ഓരോ കളറുകളുള്ള ചെറിയ ഡോട്ടുകള്‍- കൂടിച്ചേര്‍ന്ന് ഒരു ചിത്രമായി രൂപാന്തരപ്പെടുന്ന അല്ലെങ്കില്‍ സ്ക്രീനില്‍ ഒരു ചിത്രമായി നമുക്ക് കാണാനാവുന്ന ഗ്രാഫിക്സാണ് ബിറ്റ്‌മാപ്. ഈ ചെറിയ കുത്തുകളുടെ വലിപ്പം കൂട്ടാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ടു തന്നെയാണ് ഒരിക്കല്‍ ഒരു വരയോ ടെക്സ്റ്റോ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ പിന്നെ സൈസില്‍ വലിയ മാറ്റങ്ങളൊന്നും അതില്‍ വരുത്താന്‍ സാധ്യമാവാത്തത്.
ബിറ്റ്മാപ് ഇമേജുകള്‍ റെസല്യൂഷനെ ആശ്രയിച്ച് നിലകൊള്ളുന്നവയാണ്. (Resolution dependent). റെസല്യൂഷനെന്നാല്‍ ഒരു ഇമേജില്‍ അടങ്ങിയിരിക്കുന്ന കുത്തുകളുടെ (ഡോട്ടുകളുടെ) എണ്ണത്തെ സൂചിപ്പിക്കുന്ന ഒരു മാനകമാണ്. ഇത് ഡോട്ട് പെര്‍ ഇഞ്ച് dpi (dots per inch) അല്ലെങ്കില്‍ പിക്‍സല്‍ പെര്‍ ഇഞ്ച് ppi (pixels per inch) എന്നിങ്ങനെയാണ് പ്രസ്താവിക്കുന്നത്. ഉദാഹരണം നമ്മുടെ കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ റെസല്യൂഷന്‍ 72 DPI അല്ലെങ്കില്‍ 96 PPI ആണ്. അതായത് ഒരു ഇഞ്ച് സ്ഥലത്ത് 72 ഡോട്‌സുകള്‍ അഥവാ ഒരു ഇഞ്ച് സ്ഥലത്ത് 96 പിക്സലുകള്‍. എന്നാല്‍ ഒരു ബിറ്റ്മാപ് പ്രിന്റ് ചെയ്യുമ്പോള്‍ 300 റെസല്യൂഷന്‍ എങ്കിലും ഉണ്ടായിരിക്കണം. 300 റെസല്യൂഷന്‍ ഉള്ള ഒരു പടം നമ്മുടേ സ്ക്രീനില്‍ വളരെ വലുതായി കാണുന്നതിന്റെ കാരണം മനസ്സിലായല്ലോ.
ചിത്രം ശ്രദ്ധിക്കുക.

സാധാരണമായ ബിറ്റ്മാപ് ഫോര്‍മാറ്റുകള്‍ ഇവയാണ്.
BMP , GIF, JPEG, JPG, PNG, PICT (Macintosh), PCX, TIFF, PSD (Adobe Photoshop)
ഇനി വെക്‍റ്റര്‍ എന്താണെന്ന് നോക്കാം അല്ലേ?
വെക്‍റ്ററുകള്‍ ബഹുരസമാണ് കൈകാര്യം ചെയ്യാന്‍, അതി മനോഹരവും. വെക്‍റ്റര്‍ ഗ്രാഫിക്സിന്റെ സൌന്ദര്യം അത് ഉപയോഗിച്ച് തന്നെ മനസ്സിലാക്കണം. അതിന്റെ പിന്നിലുള്ള കണക്കിലെ കളികള്‍ ആലോചിച്ച് തലപുണ്ണാക്കേണ്ട ആവശ്യമുണ്ടോ? ഇല്ലെന്നാകിലും സാമാന്യമായി വെക്‍റ്ററെന്താണെന്നു ഒന്നു പറഞ്ഞേക്കാം.
റെസല്യൂഷനു അതീതമായ ഒരു ഗ്രാഫിക് സംവിധാനമാണ് വെക്‍റ്റര്. ( Resolution independent). അളവുകള്‍ പുനര്‍നിര്‍ണ്ണയിക്കാവുന്ന ധാരാളം സ്വതന്ത്ര ഓബ്‌ജക്റ്റുകള്‍ ചേര്‍ന്നാണ് ഒരു വെക്‍റ്റര് ഇമേജ് രൂപപ്പെടുന്നത്. ഗണിതത്തിലെ ചില സമവാക്യങ്ങളാണ് ഇവിടെ രൂപങ്ങളും അളവും നിര്‍ണ്ണയിക്കുന്നത്. പിക്‍സലുകള്അല്ല. അതിനാല്‍ തന്നെ വെക്‍റ്റര് ഇമേജ് മികച്ച ഗുണനിലവാരവും മേന്മയും ഉള്ളവയായിരിക്കും.
ഉദാഹരണത്തിനു ഒരു വരക്ക് അഥവാ രേഖക്ക് ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റും ദിശയും നീളവും വണ്ണവും എന്‍ഡിംഗ് പോയിന്റും ഉണ്ടായിരിക്കുമല്ലോ. അതുപോലെ ഒരു വൃത്തത്തിനു മധ്യവും റേഡിയസും ഒക്കെയും. ഇതെല്ലാം ഗണിത സമവാക്യങ്ങളനുസരിച്ചാണ് രൂപപ്പെടുന്നത്. നമ്മള്‍ ചുമ്മാതെ വരക്കുക, അണിയറയിലെ കളികളെകുറിച്ച് പരിഭ്രാന്തരാകേണ്ടതില്ല! വരകളും വളവുകളും രൂപങ്ങളും ഒക്കെത്തന്നെ പല രീതിയില്‍ എഡിറ്റ് ചെയ്യാവുന്നവയാണ്. വെക്‍റ്റര് ഓബ്‌ജറ്റ്കളെ ഏതളവു വരെയും വലുതാക്കാം, ചെറുതാക്കാം. എന്തൊക്കെ ചെയ്താലും ഓബ്‌ജക്റ്റിന്റെ വശങ്ങള്‍ (Edge) വളരെ ക്രിസ്‌പും ഷാര്‍പ്പുമായിത്തന്നെ നിലകൊള്ളും. ബിറ്റ്മാപിനെപ്പോലെ എഡ്‌ജ് പൊട്ടിപ്പോകുകയില്ല വെക്‍റ്ററില്‍. ഡ്രോയിംഗ് പ്രോഗ്രാമുകളില്‍ ഫോണ്ടുകളും വെക്‍റ്ററായിട്ടു തന്നെയാണ് രൂപപ്പെടുക. അങ്ങനെ അനേകം നിരവധി ഗുണങ്ങളുള്ള വെക്‍റ്ററിനു ചില പരിമിതികളും ഉണ്ട്. ഫോട്ടോ റിയലിസ്റ്റിക് ആയ ഇമേജുകള്‍ നിര്‍മ്മിക്കാന്‍ പലപ്പോഴും കഴിയില്ല. ഒരു ഫോട്ടോഗ്രാഫിന്റെ സൂക്ഷ്മമായ ടോണുകള്‍ സൃഷ്പ്പ്ടിക്കാന്‍ വെക്റ്ററിനാവില്ല. എന്നിരുന്നാലും വെക്‍റ്റര്‍ ഗ്രാഫിക് അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അവിടെയാണ് അഡോബി ഇല്ലസ്ട്രേറ്ററിന്റെ മഹത്വം നമുക്ക് മനസ്സിലാവുക. മറ്റേതൊരു ഡ്രോയിംഗ് പ്രോഗ്രാമിലും കഴിയാത്ത ഫോട്ടോ റിയലിസ്റ്റിക് ഇമേജുകള്‍ ഇല്ലസ്ട്രേറ്ററില്‍ നമുക്ക് ചെയ്തെടുക്കാം.
ചിത്രം നോക്കുക.

സാധാരണ വെക്‍റ്റര്‍ ഫോര്‍മാറ്റുകള്‍ ഇവയാണ്.
AI (Adobe Illustrator), CDR (CorelDRAW), CMX (Corel Exchange), CGM Computer Graphics Metafile, DXF AutoCAD, WMF Windows Metafile.
ഇല്ലസ്ട്രേറ്ററിലേക്ക് തിരികെ വരാം.
ഞാന്‍ ഇങ്ങനെ ചോദിക്കും: ഇല്ലസ്ട്രേറ്ററിനേക്കാള്‍ മികച്ച ഒരു ഡ്രോയിംഗ് പ്രോഗ്രാം നിങ്ങള്‍ക്ക് കാണിച്ചു തരാനാകുമോ? ഇല്ലസ്ട്രേറ്റര്‍ ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് ആയ ആപ്ലിക്കേഷനാണ്. വെക്റ്റര്‍ ആര്‍ട്ട് രംഗത്തെ അതികായന്മാര്‍ മിക്കവരും ഇല്ലസ്ട്രേറ്റര് ആണുപയോഗിക്കുന്നത്.
ശരി ഇല്ലസ്ട്രേറ്റര് തുറന്നു നോക്കാം. ഫോട്ടോഷോപ്പ് ഉപയോഗിച്ചിട്ടുള്ളവര്‍ക്ക് ഇല്ലസ്ട്രേറ്ററും പരിചിതമായി തോന്നും. എന്നാല്‍ അവിടെ കാണുന്ന പല ടൂളുകളും എന്തിനുള്ളതാണെന്ന് മനസ്സിലാകാതെ തുടക്കക്കാര്‍ പരിഭ്രമിക്കും. കാഴ്‌ച്ചയില്‍ ഫോട്ടോഷോപ്പും ഇല്ലസ്ട്രേറ്ററും ഇരട്ട സഹോദരന്മാരെ പോലെ ആണെങ്കിലും സ്വഭാവത്തില്‍ രണ്ടും രണ്ടു തരക്കാരാണ്. തമിഴ് സിനിമകളിലെ ഡബിള്‍ റോള്‍ ബ്രദേഴ്‌സിനെപ്പോലെ ! ഉദാഹരണത്തിനു രണ്ടു പ്രോഗ്രാമുകളിലും പെന്‍ ടൂളും ഗ്രേഡിയന്റ് ടൂളുമുണ്ട്. എന്നാല്‍ രണ്ടിലും രണ്ട് ഉപയോഗമാണ് അവക്കുള്ളത്.
ഒരു കാര്യം അടിസ്ഥാനപരമായി മനസ്സിലാക്കുക. ഇല്ലസ്ട്രേറ്റര് ഒരു അത്ഭുത ടൂള്‍ തന്നെയാണ്. എന്നാല്‍ അത് വെറും ടൂള്‍ മാത്രമാണ്. അല്ലാതെ ഒരു മാജിക് ബോക്സൊന്നുമല്ലല്ലോ! എങ്ങനെ വരക്കണമെന്ന് ഇല്ലസ്ട്രേറ്റര് നമ്മെ പഠിപ്പിക്കില്ല; എങ്ങനെ ഡിസൈന്‍ ചെയ്യാമെന്നും. ഇല്ലസ്ട്രേറ്റര്‍ നമ്മെ കലാകാരനാക്കില്ല എന്നു ചുരുക്കം. കല പഠിക്കണമെങ്കില്‍ ഫൈന്‍ ആര്‍ട്സ് സ്കൂളില്‍ പോയാലേ പറ്റൂ :) (ഗ്രാഫിക് ഡിസൈന്‍ എന്ന റ്റാബ് നോക്കുക. ഗ്രാഫിക് ഡിസൈന്റെ അടിസ്ഥാന പാഠങ്ങള്‍ അവിടെ പറയുന്നുണ്ട്).
ഇല്ലസ്ട്രേറ്റര് നമ്മുടെ വര വേഗത്തിലും എളുപ്പത്തിലുമാക്കാനും മനോഹരമാക്കാനും നമ്മെ സഹായിക്കും. ഒന്നു കൂടി പറഞ്ഞോട്ടെ, ഒരു വെള്ള പേപ്പറും കുറേ ക്രയോണുമുണ്ടെങ്കില്‍ അനായാസം വേഗത്തില്‍ ഇല്ലസ്ട്രേറ്ററില്‍ വരക്കാവുന്നത് നമുക്ക് വരച്ചെടുക്കാമല്ലോ? പിന്നെന്തിന് ഇല്ലസ്ട്രേറ്റര്!! എന്നു ചോദിച്ചേക്കാം. സംഗതി എന്താണെന്ന് വെച്ചാല്‍ നാം ജീവിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലാണ്, അതു പോലെ വേഗതയുടെ യുഗത്തിലുമാണ് എന്നു മനസ്സിലാക്കിയാല്‍ മതി. കമ്പ്യൂട്ടറെന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരം തന്നെ ഇതിനും.
അപ്പോ ഇല്ലസ്‌ട്രറ്ററിനെ കുറിച്ച കൂടുതല്‍ വിവരങ്ങള്‍ നമുക്ക് മനസിലാക്കാമെന്ന് വിചാരിക്കുന്നു. അത് അടുത്ത പോസ്‌റ്റില്‍ പോരേ? ഇപ്പോത്തന്നെ നിങ്ങള്‍ക്ക് മുഷിഞ്ഞിട്ടുണ്ടാവും :)
27 comments:
ഫോട്ടോഷോപ്പ് ഡിസൈനേഴ്‌സ് ബൈബിള്‍ അല്ല!!!
അതുകൊണ്ട് തന്നെ മറ്റു ഗ്രാഫിക്സ് സോഫ്‌റ്റുവെയറുകളെ ഒന്നു പരിചയപ്പെടണമല്ലോ! ആദ്യം അഡോബി ഇല്ലസ്‌ട്രേറ്റര്‍ ആവട്ടെ, എന്താ?
വളരെ ഉപകാരപ്രദമായിരുന്നു ഈ കുറിപ്പ്.
സിയാ വളരെ വിജ്ഞാനപ്രദമായ ലേഖനം. വെക്റ്റര്‍ ഗ്രാഫിക്സ് എന്താണെന്ന് ലളീതമായിപറഞ്ഞിരിക്കുന്നു. നന്ദി. ഒരു ചോദ്യം ചോദിച്ചോട്ടേ... മൈക്രോസോഫ്റ്റ് ഓഫീസ് പ്രോഗ്രാമുകളിലെ ഡ്രൊയിംഗ് ടൂള്‍ ഉപയോഗിച്ചു വരയ്ക്കുന്ന വര്‍കള്‍ വെക്റ്റര്‍ ഗ്രാഫിക്സ് ആയിരിക്കുമല്ലോ അല്ലേ? ഈ വിവരണങ്ങള്‍ വായിച്ചിട്ട് അങ്ങനെതോന്നി.
ഇല്ലസ്ട്രേറ്റര്‍ എന്ന അത്ഭുതപ്രോഗ്രാമിന്റെ കൂടുതല്‍ കാര്യങ്ങള്‍ വായിക്കാന്‍ കാത്തിരിക്കുന്നു.
ഇത് നന്നായി സിയ... മനസ്സിലാവുന്ന രീതിയില്‍ ലളിതമായി പറഞ്ഞിരിക്കുന്നു... ഇതുപോലെ തന്നെയാണ് വരും ലക്കങ്ങളും എങ്കില്‍ ഞാന്‍ തുടര്‍ന്ന് വായിക്കും... പ്രയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കാമല്ലോ!
നന്ദി..ഉപകാരപ്രദം..
സിയമാഷേ..
ഇത്രയും കാര്യം പറഞ്ഞുതന്നതിന് സിയമാഷിന് ഒരുപാട് നന്ദി.
ഈ സോഫ്റ്റ്വേറിനെ പറ്റിയുള്ള കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി കത്തിരിക്കുന്നു. വായിച്ച് മനസ്സിലാക്കാന്‍. അല്ലാതെ ഈ സാധനം ഇപ്പോള്‍ എന്റെ കൈയ്യില്‍ ഇല്ല. ഫോട്ടോഷോപ്പ് ക്ലാസുകളൊക്കെ ചെയ്ത് നോക്കാറുണ്ടായിരുന്നു. പിന്നെ, ഈ ഡിസൈനിങ്ങ് ഒന്നും എനിക്ക് പറ്റിയ പണിയല്ല എന്ന് ഉത്തമബോധ്യം ഉള്ളത് കൊണ്ട് തല്‍ക്കാലം ഈ വിഷയത്തില്‍ തിയററ്റിക്കല്‍ നോളജ് മതി, പ്രാക്റ്റിക്കല്‍ നോളജ് സാഹചര്യം അനുവദിക്കാത്തതിനാല്‍ എനിക്ക് വേണ്ട എന്നും തീരുമാനിച്ചു മാഷേ..
ഞാന്‍ ഇങ്ങനെ തീരുമാനിച്ചത് കൊണ്ട് ഇനി അച്ചനെകൂട്ടിവരാനൊന്നും പറയരുതേ..
(അപ്പോ, ഫോട്ടോഷോപ്പിലേക്കിനി ഒരിക്കലും പോവൂല്ലാ? പോവൂല്ല? ആകെ ലൈസന്‍സ്‌ഡ് കോപ്പിയുള്ള ഒരു ക്-ണാപ്പായിരുന്നു അത്. ഫോട്ടോഷോപ്പ് ഫിനിഷായി. ഞാന്‍ ദുഖിതനായി.ഫോട്ടോഷോപ്പ് ക്ലാസ് തീര്‍ന്ന ദുഖം തീര്‍ക്കാന്‍ ഇനി പട്ടഷാപ്പ് തന്നെ ശരണം!)
ബൈ മാഷേ..ബൈ..!
സിയാ
വളരെ മനോഹരമായി എഴുതിയിരിക്കുന്നു..കണ്ണു നിറഞ്ഞു പോയി. അടുത്ത അദ്ധ്യായത്തിനായി ചഞ്ചലചിത്തനായി കാത്തിരിക്കുന്നു.
(അയ്യോ..കമന്റ് മാറി. ദേവന്‍ കാത്തിരുന്നതാരെ എന്നതിനെഴുതി വെച്ച കമന്റാ. സോറി.)
ഏതായാലും ഒരു ഗുണം ഉണ്ടായി.ഫോട്ടോഷോപ്പ് ഇല്ലസ്ട്റേറ്റര്‍ എന്നൊരു സ്ംഗതി ഉണ്ടെന്നറിയില്ലായിരുന്നു...ഇമേജ് എഡിറ്റര്‍ വെച്ചാണ് നിങ്ങള്‍ പുലികള്‍ വരക്കുന്നതെന്നോര്‍ത്ത് അന്തം വിട്ടിരിക്കുകയായിരുന്നു. ആ റെസ്പെക്റ്റ് പോയിക്കിട്ടി.
ഇതിന്റെ പൈരേറ്റഡ് കോപ്പി എനിക്ക് വരച്ച് കളിക്കാന്‍ എനിക്ക് തരില്ലേ സിയാ??
അരവിന്ദേട്ടാ
എന്തിനു പോസ്റ്റുകള്‍ വേറെ!
ഇമ്മാതിരി നാലു കമന്റുകള്‍ പോരേ :):):)
സിയാ,
ഇങ്ങള് പുല്യാണെഡോ. :)
കാര്യങ്ങള്‍ നേരെ ചൊവ്വേ വളരെ ലളിതമായി വിശദീകരിച്ചു തരുന്ന സിയയുടെ രീതി വിരസതയകറ്റാനും പഠനം അനായാസമാക്കാനും സഹായിക്കുന്നു. വളരെ പ്രശംസനീയമായ ഉദ്യമം.അറിയാത്ത ഒരുപാടു കാര്യങ്ങള്‍ മനസ്സിലാക്കിത്തരുന്നതിന് വളരെ നന്ദി.
ഫോട്ടോഷോപ്പില്‍ മലയാളം തലക്കെട്ടുകള്‍ എഴുതുന്നതെങ്ങിനെയെന്ന് അറിയാന്‍ കൂടി ആഗ്രഹമുണ്ട്. character mapല്‍ എഴുതി കട്ട് & പേസ്റ്റ് ചെയ്യാമെന്നു പറഞ്ഞു ഒരു സുഹൃത്ത്. പക്ഷെ അങ്ങിനെ ചെയ്യുമ്പോള്‍ ഫോട്ടോഷോപ്പില്‍ വരുന്ന അക്ഷരങ്ങളാകെ മാറിപ്പോകുന്നു. രണ്ടിലും ഒരേ ഫോണ്ടാണ് select ചെയ്തത്.
സസ്നേഹം
മോഹന്‍
kbmohan@gmail.com
സിയ,
വളരെ ലളിതമായ് എഴുതിയിരിക്കുന്നതിനാല്‍ മനസ്സിലായെന്നു തോന്നുന്നു. ഇതൊന്നും എന്റെ കൈവശം ഇല്ല. ചൈനയില്‍ ഒന്നു കുടി പോയാല്‍ കൊള്ളാമെന്നുണ്ട്. അപ്പോള്‍ contact ചെയ്യാം :-)
ഫോട്ടോഷോപ്പില്‍ മലയാളം തലക്കെട്ടുകള്‍ എഴുതുന്നതെങ്ങിനെയെന്ന് അറിയാന്‍ കൂടി ആഗ്രഹമുണ്ട്.
മോഹന്‍ ചേട്ടന്റെ ഈ സംശയം പലര്‍ക്കുമുണ്ട്. തലക്കെട്ട് എഴുതുകയെന്നാല്‍ അക്ഷരം ടൈപ്പ് ചെയ്യുക എന്നതായി പരിഗണിക്കാം നമുക്ക്.
ഫോട്ടോഷോപ്പ് വേര്‍ഷന്‍ 7 വരെ ഞാന്‍ ഫോട്ടോഷോപ്പില്‍ നേരിട്ട് ടൈപ്പ് ചെയ്തിരുന്നു. CADC ന്റെ GIST ISM പബ്ലിഷര്‍ ഉപയോഗിച്ചായിരുന്നു അത്. അത് ആസ്‌കി ആണ്. യൂണിക്കോഡല്ല.
എന്നാല്‍ CS വേര്‍ഷനുകളില്‍ ISM സപ്പോര്‍ട്ട് ചെയ്യാതെയായി. CS വേര്‍ഷന്‍ വരുന്നതിനു മുന്നേ ഞാനിങ്ങു ഗള്‍ഫില്‍ വന്നതിനാല്‍ GIST ISM ന്റെ പുതിയ വേര്‍ഷന്‍ ക്രിയേറ്റീവ് സ്യൂട്ടില്‍ സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാന്‍ കഴിയാതെ ആയി.
എന്തായാലും യൂണിക്കോഡ് ഫോട്ടോഷോപ്പ് ചെയ്യുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതെന്താണെന്ന് വെച്ചാല്‍ മലയാളം ടെക്സ്‌റ്റ് ഇല്ലസ്ട്രേറ്റര്‍ വേര്‍ഷന്‍ 10 ല്‍ GIST ISM ഉപയോഗിച്ച് ടൈപ്പ് ചെയ്തിട്ട് ഫോട്ടോഷോപ്പിലേക്ക് സ്മാര്‍ട്ട് ഓബ്‌ജക്റ്റായി പേസ്റ്റ് ചെയ്യും. എന്നിട്ട് അതില്‍ അത്യാവശ്യം മോടിപിടിപ്പിക്കല്‍ നടത്തുകയാണ് പതിവ്.
ഇനി യൂണിക്കോഡ് എങ്ങനെ ഫോട്ടോഷോപ്പില്‍ ടൈപ്പ് ചെയ്യും എന്നതിനെ കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ല. അറിയാവുന്ന ആരെങ്കിലും പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.
ഒരു പി ഡി എഫ് ക്രിയേറ്റര്‍ പ്രോഗ്രാം (അഡോബി അക്രൊബാറ്റ് പ്രൊഫഷണല്‍ അല്ലെങ്കില്‍ സൌജന്യമായി ലഭിക്കുന്ന മറ്റേതെങ്കിലും PDF ക്രിയേറ്റര്‍ ) ഉണ്ടെങ്കില്‍ വേഡിലോ ഓപണ്‍ ഓഫീസ് റൈറ്ററിലോ ആവശ്യമുള്ള വലിപ്പത്തില്‍ ടൈപ്പ് ചെയ്ത് പിഡീഫ് ഫയലാക്കി പ്രിന്റ് ചെയ്ത് ഫോട്ടോഷോപ്പില്‍ ഓപണ്‍ ചെയ്താല്‍ മതി. നല്ല തലക്കെട്ട് അങ്ങനെയും ഉണ്ടാക്കാം.
കൂടുതലറിയാവുന്നവര്‍ പറയുമെന്ന് പ്രതീക്ഷിക്കുന്നു.
സിയാ,
ഇല്ലസ്ട്രേറ്റര്‍ ടൂള്‍സിനെപ്പറ്റിയുള്ള ഒരു ക്ലാസ് പ്രതീക്ഷിക്കുന്നു.
പിന്നെ, ഫോട്ടോഷോപ്പ് ക്രിയേറ്റീവ് സ്യൂട്ടിലും ആസ്കി മലയാളം നേരിട്ട് ടൈപ്പാവുന്നതാണ്. GIST ISM സപ്പോര്‍ട്ട് ഉണ്ടെന്ന് തോന്നുന്നു. (ഞാന്‍ ഉപയോഗിക്കുന്നത് കൈരളീയം 2.5 എന്ന സാധനമാണ്.)
എന്റേം കണ്ണ് നിറഞ് സിയേ. എത്ര നല്ല അവതരണം. ബൂലോഗം മെഡിസിന്‍ പോസ്റ്റുകളിലൂടേയും, ഇത് പോലുള്ള റ്റെക്കനിക്കല്‍ ക്ലാസുകളിലൂടെയും ഒക്കെ സമ്പന്നമാവട്ടെ. എന്നെപോലെ വയസ്സികള്‍ക്ക് ഇനി ക്ലാസ്സില്‍ പോയൊന്നും പഠിയ്ക്കാന്‍ പറ്റാണ്ടെ വരുമ്പോഴ്, ഇതൊക്കെ ഒരു പാട് ഉപകാരപെടുന്നു. ഫൈനാന്‍സ് കാര്യങ്ങളെ കുറിച്ച്, മൂച്വല്‍ ഫണ്ട്/ഷെയര്‍/അതര്‍ ഇന്വസ്റ്റ്മെന്റ്സ് അല്ലെങ്കില്‍ ലോണുകളെടുക്കുമ്പോഴുള്ള കാര്യങ്ങള്‍ എന്ന്നിവ ഒക്കെയും ഉള്‍ക്കോള്ളിച്ച് പോസ്റ്റൊക്കെ ആരെങ്കിലും ദയവായീ എഴുതുവോ? ഓണ്‍ലെനില്‍ ഇല്ലാണ്ടെ അല്ല,എങ്കിലും ഹോഴ്സ് മൌത്ത് വിവരണം എന്നും ഒരുപാട് ഉപകാരപെടും. മൂര്‍ത്തിയോ/ദേവനോ ഒക്കെ ഒന്ന് മുങ്കെ ഏടുക്കൂ.
പണ്ട് അഡോബ് ഇല്ലുസ്ട്ട്രേറ്ററില്‍ സാക്ഷി പടം വരച്ചിട്ടപ്പോ ഞാനും വക്കാരീം ഒക്കെ ഓസിനു റ്റ്രയല്‍ ഇറക്കി വരച്ച് കളിച്ചിരുന്നു. അങ്ങന്നെ വക്കാരി വരച്ച പടാമാണു വക്കാരീടെ പ്രൊഫൈലിലെ ആനയെന്നും ഞാന്‍ ഓര്‍ക്കുന്നു. എനിക്ക് ഫോട്ടോഷോപ്പും ഇതും ഒക്ക്കേനും പഠിയ്ക്കണം. കോറല്‍ ഡ്രോ കുറക്ക്ച് പഠിക്കുകയും അത് കൊണ്ട് എന്തൊക്കെയൊ ഒക്കെ ചെയ്തുമിരുന്നു.
സിയ സമയമുള്ള പോലെ ഇനിയും തുടരു. പിന്നെ അറിയേണ്ടത്, മലയാളം ബ്ലോഗ്ഗില്‍ ഇല്ലാത്ത,മലയാളികള്‍,ഇതിനെ കുറിച്ച് ഒക്കെ സെര്‍ച്ചുമ്പോള്‍, ഇത് വരുമോ? അതിനു ഇംഗ്ലീഷില്‍ എന്ത്റ്റെങ്കിലും തലക്ക്കെട്ട് ആക്കി മാറ്റണ്ട കാര്യമുണ്ടോ? എന്റെ ജുവല്ലറി മേക്കിങും ആര്‍ക്കെങ്കിലുമൊക്കെ സെര്‍ച്ചിയാ കിട്ടോ? jewellery making tips ന്നു ബ്ലോഗ് പേരു കൊടുത്താ അതന്നെ കീ വേറ്ഡ് ഇട്ടാല്‍ വരണ്ടതല്ലേ? വന്നില്ല പക്ഷെ ള് :(. ആര്‍ക്കെങ്കിലും ഒന്ന് പറയാന്‍ പറ്റോ? അവിടെ വലിയ ഡീസ്ക്കവറി ഒന്നും ഉണ്ടായിട്ടല്ല. എന്നാലും ഒരു ക്ലൂ എങ്കില്‍ ഒരു ക്ലൂ ഒരു സൈറ്റീന്ന് തപ്പി കിട്ടൂമ്പോഴ് റ്റെക്കനിക്കല്‍ കാര്യങ്ങളില്‍ വലിയ ഉപകാരമാവും.
ഒരു കാര്യം കൂടീ സിയ, മലയാളത്തില്‍ എന്തെങ്കിലും റ്റെപ്പ് ചെയ്തിട്ട് അത് കാലിഗ്രാഫി ആക്കി (നമ്മള്‍ കാര്‍ട്ടൂണിലൊക്കെ കാണുന്ന രീതിയിലെ ലിപി) ആവാന്‍ വല്ല വഴീം ഉണ്ടോ? മിക്ക ഫ്രീ/റ്റ്രയല്‍ വേര്‍ഷന്‍ സോഫ്ടവയറും ഒക്കെ ഇറക്കി നോക്കുമ്പോ, ഒരു സുനാപ്പീം മലയാളം എഡിറ്റാക്കുന്നില്ല! (അത് തന്നെ പണി,ഒരു കുളത്തില്‍ കൊള്ളുന്ന അതേം തന്നെ സോഫ്ട്ട് വയറ് ലിങ്കും/ഇറക്കിയ .exe ം ഉണ്ട് എന്റെ അടുത്ത് :). കുമാറും, കൃഷും, വേണുവും സുല്ലുമൊക്കെ കാര്‍ട്ടൂണ്‍ ഇടുമ്പോഴ് ഈ യൂണീക്കൊട് ഫോണ്ട് വല്ലാണ്ടേ അലസോരപെടുത്താറുണ്ട്. വല്ല വഴീം ഉണ്ടോ?
മലയാളത്തില്‍ എന്തെങ്കിലും റ്റെപ്പ് ചെയ്തിട്ട് അത് കാലിഗ്രാഫി ആക്കി (നമ്മള്‍ കാര്‍ട്ടൂണിലൊക്കെ കാണുന്ന രീതിയിലെ ലിപി) ആവാന്‍ വല്ല വഴീം ഉണ്ടോ?
വൈവിധ്യമാര്‍ന്ന ആസ്‌കി ഫോണ്ടുകള്‍ നിലവിലുണ്ട്. ഫോണ്ട് ഏതായാലും നമ്മടെ ഇല്ലസ്‌ട്രേറ്ററില്‍ ഫോണ്ടിന്മേല്‍ പലകളീം കളിക്കാം. അല്ലെങ്കില്‍ ഫോണ്ടല്ലാതെ സ്വന്തായങ്ങട് എഴുതണേങ്കി അതും കഴിയും.
ഇല്ലസ്‌ട്രേറ്ററാരാ മോന്‍ :)
സിയ മാഷേ,
എന്താ കഥ. ഇതെല്ലാം ഒന്നു കൂടി വായിച്ചു തലയില്‍ കേറ്റാന്‍ വേണ്ടി തല്‍ക്കാലം ഒരു പ്രിന്റെടുക്കുവാ, അല്ല, പെന്‍ഡ്രൈവിലാക്കുവാ. കുഴപ്പമില്ലല്ലോ :)
ഇനിയും പോരട്ടെ ഇത്തരം വിജ്ഞാനപ്രദമായ ലേഖനങ്ങള്‍.
അഡോബിന്റെ ഒരു സോഫ്റ്റ്വേയറുകളും ഇന്ത്യന്‍ ഭാഷകള്‍ക്കുള്ള യൂണിക്കോഡ് എന്‍കോഡിങ് സപ്പോറ്ട്ട് ഇല്ല ഇതുവരെ. വിന്‍.എക്സ്പി വന്നതിനുശേഷം സിഡക്കിന്റെ ഐ.എസ്.എം സോഫ്റ്റ്വേയരുകള്‍ വലിയ ഉപകാരപ്രദമല്ലായിരിക്കുന്നു. അതും ഒരു പ്രശ്നമാണ്. (ഐ.എസ്.എം പുതിയ വേര്‍ഷന്‍ ഒറിജിനല്‍ ഞാന്‍ വാങ്ങി സിയ. പരീക്ഷിച്ചു. “ണ്ട” എവിടേയും പ്രശ്നം തന്നെ.) ഇനി വിസ്റ്റ വന്നാല്‍ അതുകൊണ്ട് ഒരു കാര്യവുമില്ലാതെ ആകും! വര്‍ക്ക് അറൌണ്ട് ഉണ്ടെങ്കിലും.
-സു-
ഇല്ലസ്ട്രേറ്റിനെ കുറിച്ച് കുടുതല്‍ അറിയാന്‍ താല്‍പര്യമുണ്ട്
പ്രതീക്ഷിക്കുന്നു.
ഈ അധ്യായം കണ്ടപ്പോള്‍ ഇല്ലസ്ട്രേറ്റ് പഠിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
നന്ദിയുണ്ട്
പറയഞ്ഞറിയിക്കാന്‍ പറ്റാത്തത്ര
‘സ്യ‘
എന്നു പറയുമ്പോലെ , അയ്യോ, എത്ര കുഞ്ഞിവാക്കുകളാണ് ഞാനിപ്പൊ വായിച്ചത് ! ഉജ്ജ്വലം !
ഇലസ്റ്റ്രേറ്ററിനെപ്പറ്റി എഴുതാന്‍ പ്രാപ്തിയുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ, ഇതേ ഭാഷയില്‍ തന്നെയല്ലെ ഞാനും പറയുക എന്ന് എനിക്കത്ഭുതം!
ഈ പാഠം, ഈ വായന ഒരിക്കലും വെറുതെയാവില്ല.
നന്ദി, ചങ്ങാതി ...
വലിയ ഒരു മലയെ ഒരു തിട്ടമാത്രമാണതെന്നു പറഞ്ഞു തരുന്ന ലാഘാവത്വം. സിയാ ഇനിയുമറിയാനായാഗ്രഹിക്കുന്നു.
ഓ.ടോ
ഫ്ളാഷിലാണു് ഞാന്‍ നിഴല്‍ക്കുത്തില്‍ എഴുതുന്നത്.് അതുല്യാജി പറഞ്ഞ ബുദ്ധിമുട്ടുകള്‍ക്ക് എനിക്കൊരു പരിഹാരം നിര്‍ദ്ദേശിക്കണം.
ഞാന്‍ നാലഞ്ച് വര്‍ഷം മുമ്പ് ചെയ്യുന്ന ഒരു ചെറിയ പരിപാടി ഉണ്ടായൊരുന്നു. അറിഞ്ഞു കൊണ്ട് ചെയ്തതല്ല, പക്ഷേ പറ്റിപ്പോയി. മാധുരി പ്രോഗ്രാമില്‍ മൊഴിയില്‍ എഴുതി അത് ഒരു വേര്‍ഡ് ഡൊക്യുമെന്റില്‍ പേസ്റ്റ് ചെയ്ത്, ഫോന്റ് മനോരമ ആക്കും. എന്നിട്ട് കോപ്പി ചെയ്ത് ഫോട്ടോഷോപ്പില്‍ ഇമേജില്‍ റ്റെക്സ്റ്റ് ആഡ് ചെയ്യുന്നിടത്ത് പേസ്റ്റ് ചെയ്യും. ഇതിന്റെ കുഴപ്പം കുറച്ച് അക്ഷരങ്ങള്‍ക്ക് അയിത്തമുണ്ടാകും. അവ എത്ര വിളിച്ചാലും വരില്ല. ഇങ്ങനെ ഉണ്ടാക്കി പേസ്റ്റ് ചെയ്ത ഒരു പടം കാണിക്കാം.
ഇതൊന്നു നോക്കു.. .അമ്പട ഞാനേ ...
ഞാന്‍ ഫോട്ടോഷോപ് പോലും പഠിച്ചിട്ടില്ല.. പിന്നല്ലെ ഇല്ലുസ്റ്റ്രേറ്റര്‍. എങ്കിലും ഇത്ര കാര്യമായി സിയ പറഞ്ഞ സ്ഥിതിക്ക് ഇത് കിട്ടുമോ എന്നു നോക്കട്ടെ. എനിക്കല്ല, മകനു വേണ്ടി.
എനിക്കൊരു സഹായം ചെയ്യുമൊ?അഡോബ് ഇന്‍ ഡിസൈന്‍ സോഫ്റ്റ് വെയറ് എങ്ങനെ നല്ലരീതിയില്‍ ഉപയോഗിക്കാമെന്നതിനെ ക്കുറിച്ച് ഒരു പോസ്റ്റിടാമൊ? കേരളത്തില്‍ ഇന്‍ ഡിസൈന്‍ പഠിപ്പീക്കുന്ന സ്ഥാപനങ്ങളൊന്നുമില്ല. അത്യാവശ്യം കാര്യങ്ങള്‍ ഇതിലറിയാം എന്നല്ലാതെ കൂടുതലൊന്നും അറിയില്ല, സിയക്കറിയാമെങ്കില്‍ വിശദമായ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു..:)
വളാരെ നന്നായിട്ടുണ്ട് .എന്നെപോലുള്ള ഫോട്ടോഷോപ്പ് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ താല്പര്യം ഉണ്ടാക്കുന്നു
താങ്കളില്‍ നിന്നു പ്രജോദനം ഉള്‍കൊണ്ട് ഞാനുമൊരു ബേസ്ഡ് ഫോട്ടോഷോപ് ബ്ലോഗ് തുടങ്ങി . സന്ദര്‍ശിക്കുമല്ലൊhttp://fotoshopi.blogspot.com/
VERY NICE, PLEASE CONTNEU ILLUSTRATER ALSO
വളരെ വൈകിയാണ് ഈ ബ്ലോഗിൽ വരാൻ കഴിഞ്ഞത് അതിൽ അതിയായ ഖേദം രേഖപ്പെടുത്തട്ടെ തുടക്കകാർക്കും പുതിയ ലഹരിയായും പുലി എന്നു കരുതുന്നവർക്ക് താൻ ഒരു എലി മാത്രമാണെന്നു കാണിച്ചു കൊടുക്കാനും പോന്ന എഴുത്ത് നമിക്കുന്നു മാഷെ ...നല്ല വിവരണം
പിന്നെ ഫോട്ടോഷോപ്പിൽ എങ്ങിനെ മലയാളം ചെയ്യാം എന്ന ഒരു ചോദ്യം കണ്ടൂ ഞാൻ ചെയ്യുന്നത് എനിക്കറിയാവുന്ന രീതിയിൽ പറഞ്ഞു തരാം . ഫോട്ടോഷോപ്പ് സി എസ് മലയാളം സപ്പോർട്ട് ചെയ്യുന്നുണ്ട് ..ഇതിനു വേണ്ടത് ആദ്യം നമ്മുടെ മലയാളം ഐ എസ് എം ഫോണ്ടുകൾ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. ഇതിനു ശേഷം മലയാളം റ്റൈപ്പിങ്ങ് എന്നത് ഒരു കഷ്ടമുള്ള ഏർപ്പാടാണ്..പലർക്കും അത് അറിയില്ല അതുകൊണ്ടു തന്നെ സിസ്റ്റത്തിന്റെ സ്റ്റാർട്ടിൽ ആക്സസ്സറീസിൽ സിസ്റ്റം ടൂൾസിൽ പോയാൽ ക്യാറക്റ്റർ മാപ്പ് എന്നൊരു സാധനം ഉണ്ട് അതിൽ ക്ലിക്കി അതിലെ ഫോണ്ട് മലയളം ആക്കണം അതിൽ ആ ആ ഇ ഈ എന്നിങ്ങനെ നമ്മുടെ സ്വരങ്ങളും വ്യഞ്ജനങ്ങളും ഉള്ള ഒരു കോളം വരും അതിൽ ആവശ്യമായ അക്ഷരങ്ങളിൽ ഡബിൾ ക്ലിക്ക് ചെയ്ത് നമുക്കാവശ്യമായ വാക്കുകൾ ഉണ്ടാക്കണം എന്നിട്ട് അത് കോപ്പി ചെയ്ത് ഫോട്ടോഷോപ്പിൽ പേസ്റ്റ് ചെയ്യുക അതിൽ ണ്ട എന്ന അക്ഷരം മാത്രമാണെന്നു തോന്നുന്നു സി എസ് സപ്പോറ്ട്ട് ചെയ്യാത്തത് അത് നമുക്ക് ണ യും ഭ യും ചേർത്തു വച്ച് ഉണ്ടാക്കാവുന്നതാണ് അതിനു വേണ്ടത് ണ യും ഭ യും വേറെ വേറെ ടൈപ്പു ചെയ്ത് അതിനെ റാസ്റ്ററൈസ് ആക്കുക അതിനു ശേഷം രണ്ടും ചേർത്തു വച്ച് ണ്ട ഉണ്ടാക്കി ടെക്റ്റിന്റെ ഇടയിൽ പോസ്റ്റ് ചെയ്യാവുന്നതാണ് .
സിയ.വലപ്പോഴും വലിയ തെറ്റില്ലാതെ വണ്ടിയോടിക്കുന്ന എന്ന കൊണ്ട് ആദ്യമായി ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങ് പഠിപ്പിച്ചു-)))
നാട്ടിലെ ഒക്കെ ഒരു രീതി ഒരു ആവറേജ് ഡിസൈന്‍സുള്ള പ്ലെയിനായ ഉള്ളടക്കം, ലൈക് ബുക്സ് അതിനൊക്കെ കുറച്ചു നാള്‍ മുന്‍പു വരെ പേജ്മേക്കറായിരുന്നു. റണ്ണിങ്ങ് ടെക്സ്റ്റ് കൈകാര്യം ചെയ്യാന്‍ ഏറ്റവും ഫ്രണ്ട്‍ലിയായ സംഭവം. കണ്ടന്‍റ് കളര്‍ഫുള്ളും ഡിസൈന്‍ റിച്ചുമാകുമ്പോ കോറല്‍ ഡ്രോ. റണ്ണിങ്ങ് ടെക്സ്റ്റ് മാനേജ് ചെയ്യുന്നതില്‍ ഇച്ചിരി സമയം കൂടുതലെടുക്കും. പേജ്മേക്കറില്‍ ടൈപ്പ് സെറ്റി, കോറലില്‍ ഡിസൈന്‍ ചെയ്യുന്നത് കുറുക്കു വഴി. ഫോട്ടോഷോപ്പ് എന്തോ എന്നും അത്ര ഇഷ്ടമല്ലാത്ത ഒരു സംഭവം. സോഫ്റ്റ് വെയറിന്‍റെ കുറ്റമല്ല. എന്‍റെ പരിമിതി. ഇമേജ് എഡിറ്റിങ്ങിലെ ഏറ്റവും നല്ല സോഫ്റ്റ് വെയററിയില്ല-) വര വെച്ചുകളിക്കാന്‍ ഫ്രീഹാന്‍ഡേകളിക്കാന്‍ ഏറ്റവും ബെസ്റ്റ് കോറല്‍ ഡ്രോ തന്നെ. പഴയ ഡാറ്റയാണ്. നിര്‍ത്തുന്ന സമയത്ത് ക്വാര്‍ക്കില്‍ കൈവെച്ചിരുന്നു. പക്ഷെ അതുമവിടെ നിന്നു-))
ഇന്‍ഫര്‍മേറ്റീവായ പോസ്റ്റ്. നല്ല ഭാഷ. നിര്‍ത്തണ്ട പോരട്ടെ-))
Post a Comment