ഹാരിസിന്റെ പ്രശ്നങ്ങള്‍ മനസ്സിലായ സ്ഥിതിക്ക് ഏറ്റവും അനുയോജ്യവും യുക്തിസഹവുമായ പരിഹാരമാര്‍ഗ്ഗങ്ങളാണ് അവന് വേണ്ടതെന്ന് എനിക്ക് മനസ്സിലായി.
ഞാനിപ്പോള്‍ ഹാരിസിന്റെ ബോധമനസ്സിനെ ഉറക്കി, ഉപബോധമനസ്സിനെ മയക്കി, അബോധ മനസ്സിനെ കീഴ്പ്പെടുത്താന്‍ പോകുന്നു എന്നൊന്നും ധരിക്കരുതേ. അതൊക്കെ ഫ്രോയിഡിയന്‍ മിഥ്യ മാത്രമാണ് ബോധമനസ്സും ഉപബോധമനസ്സുമൊക്കെ. ഇങ്ങനെ കരുതുന്നത് തെറ്റിദ്ധാരണയുമാണ്.
ഫ്രോയിഡിസം അനുസരിച്ച് മനസ്സിന്റെ ആഴത്തിലുള്ള തട്ട് ആണ് അബോധമനസ്സ്. മനുഷ്യന്റെ എല്ലാ ബോധപ്രവര്ത്തനങ്ങളെയും നിയന്ത്രിക്കുന്നത് അബോധമനസ്സാണെന്ന് അദ്ദേഹം പറയുന്നു.
ബോധമനസ്സെന്നാല് മനസ്സിന്റെ ഏറ്റവും മുകളിലുള്ള പാളിയാണെന്നാണ് അദ്ദേഹത്തിന്റെ തിയറി. വസ്തുനിഷ്ഠലോകവുമായി മനുഷ്യനു ബന്ധപ്പെടാനുള്ള കേവലം ഉപരിപ്ലവമായ ഒരുപാധിയാണത്രേ ബോധമനസ്സ്.
ബോധമനസ്സിനും അബോധമനസ്സിനും ഇടയിലുള്ള അതിര്‍ത്തിമേഖലയാണ് ഉപബോധമനസ്സെന്ന് ഫ്രോയിഡ് പറയുന്നു. ആനന്ദത്തിനും മരണത്തിനും വേണ്ടിയുള്ള അബോധമനസ്സിന്റെ ജന്മസിദ്ധമായ ദാഹം ബോധമനസ്സിനെ കീഴടക്കാനെത്തുമ്പോള്‍ അതിനെ ബോധമനസ്സിലെത്തിക്കാതെ സെന്‍സര്‍ ചെയ്യുന്ന പണിയാണത്രേ ഉപബോധമനസ്സിന്.
ഇന്ന്, ശാസ്ത്രത്തിന്റെ വികാസത്തില്‍ അടിസ്ഥാനരഹിതങ്ങളായ ഈ വാദങ്ങളെല്ലാം പിന്തള്ളപ്പെട്ടിരിക്കുന്നു.
ആധുനിക, ശാസ്ത്രീയ നിര്‍വ്വചനപ്രകാരം മസ്തിഷ്കത്തിന്റെ വൈദ്യുത-രാസപ്രവര്‍ത്തനം ആണ് മാനസികപ്രവര്‍ത്തനം എന്നറിയപ്പെടുന്നത്. (Electro-Chemical Activity).
ആധുനിക കാഴ്ച്ചപ്പാടില്‍ മനസ്സിന്റെ അബോധപ്രവര്‍ത്തനം എന്നു പറയുന്നത് പെട്ടെന്ന് സ്വയം നടത്തുന്ന പ്രവര്‍ത്തനങ്ങളെയാണ്. കണ്ണില്‍ പൊടി വീഴാന്‍ നേരത്ത് കണ്പോളകള് നാമറിയാതെ അടയുന്നത് പോലെയുള്ള റിഫ്ലക്സ് ആക്ഷനുകള്‍. ഇങ്ങനെ സംഭവിക്കുന്നത് അബോധപ്രവര്ത്തനമല്ല. അണ്‍കണ്ടീഷന്‍ഡ് റിഫ്ലക്സിന്റെ അഥവാ ജന്മവാസനയുടെ ഫലമാണത്.
അതുപോലെ ഉപബോധ മാനസികപ്രവര്‍ത്തനം എന്ന് പറയുന്നത് സെന്‍സര്‍ ബോര്‍ഡായി ഫ്രോയിഡ് കരുതുന്നതിനെയല്ല, മറിച്ച് ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും നാം ആര്‍ജ്ജിച്ച റിഫ്ലക്സുകള്‍ (കണ്ടീഷന്‍ഡ് റിഫ്ലക്സ് ) വര്‍ത്തമാന നിമിഷത്തിലെ മാനസികപ്രവര്‍ത്തനത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയാണ്.
വസ്തുനിഷ്ഠ പ്രപഞ്ചത്തെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഉള്‍ക്കൊണ്ട് മസ്തിഷ്കത്തില്‍ ഔന്നത്യത്തോടെ പ്രതിഫലിക്കുന്നതിനെയാണ് ബോധപ്രവര്‍ത്തനം എന്നു വിളിക്കപ്പെടുന്നത്.വ്യക്തിപരമായ സവിശേഷതയും അറിവും എല്ലാം ഈ ഉന്നത നാഡീവ്യൂഹ പ്രവര്‍ത്തനഫലമായുള്ളതാണ്. ഇത് മനുഷ്യമസ്തിഷ്കത്തിന്റെ മാത്രം സവിശേഷതയുമാണ്.
(ഹിപ്നോട്ടിസം മൂന്നാം ഭാഗം ഓര്‍ക്കുക. സഹജ-ആര്‍ജ്ജിത റിഫ്ലക്സുകളെക്കുറിച്ചും അതിന്റെ സ്വാധീനത്തെക്കുറിച്ചും അവിടെ വിശദമാക്കിയിട്ടുണ്ട്).
ഹിപ്നോട്ടിക നിദ്രയില്‍, യാതൊരു ചെറുത്തു നില്‍പ്പും കൂടാതെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന അവസ്ഥയില്‍ ഹാരിസിന് അവന്റെ പശ്ചാത്തലം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്കാന് ഞാനൊരുങ്ങി. ഉമ്മയോട് അപാരസ്നേഹമായിരുന്ന ഹാരിസിനെ ഞാന്‍ ആശ്വസിപ്പിച്ചു. മരണം എന്ന പ്രപഞ്ചസത്യത്തെ അംഗീകരിച്ചേ തീരൂ എന്നവനെ ബോധ്യപ്പെടുത്തി.
ഹാരിസിന്റെ വിശ്വാസം തന്നെ ഫലപ്രദമായ ഉപാധിയായി ഞാന്‍ സ്വീകരിച്ചു. ഇസ്ലാം വിശ്വാസപ്രകാരം മരണത്തോടെ ജീവിതം അവസാനിക്കുന്നില്ല. പാരത്രികജീവിതം ആരംഭിക്കുകയാണ് ചെയ്യുന്നത്. മക്കളോട് ഒത്തിരി സ്നേഹമുള്ള ആ ഉമ്മക്ക് വേണ്ടി മക്കള്‍ ചില കടമകള്‍ ചെയ്യേണ്ടതുണ്ട്. ഉമ്മയുടെ പാരത്രിക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുക, ഉമ്മക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുക തുടങ്ങി ഉമ്മക്ക് ഖബറില്‍ സന്തോഷം കിട്ടുന്ന രീതിയില്‍ മിടുക്കനായിരിക്കുക തുടങ്ങി നിരവധികാര്യങ്ങള്‍ ഹാരിസിനെ പറഞ്ഞു മനസ്സിലാക്കി.
ഒരു മനുഷ്യന് മരിച്ചു കഴിഞ്ഞാല്‍ അവനു നന്മ കിട്ടുന്ന മൂന്ന് കാര്യങ്ങളിലൊന്ന് സ്വന്തം മക്കളുടെ നിഷ്കളങ്ക പ്രാര്‍ത്ഥനയാണെന്ന പ്രവാചകവചനവും ഹാരിസിനെ ഉണര്‍ത്തിച്ചു.
ഇതൊന്നുമില്ലാതെ ഉണ്ണാതെ, ഉറങ്ങാതെ, പാപഭാരത്താല്‍ നീറി ജീവിതം ഹോമിക്കുന്ന ഹാരിസ് ഉമ്മയുടെ ആത്മാവിനെ കൂടുതല്‍ സങ്കടപ്പെടുത്തുകയാണ് എന്ന് ഞാന്‍ പറഞ്ഞു. ഉമ്മയോട് ശരിക്കും സ്നേഹമുണ്ടെങ്കില്‍ നല്ല ഉത്സാഹത്തോടെ ഉന്മേഷത്തോടെ ജീവിച്ച് ഉമ്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ഉമ്മ ആഗ്രഹിച്ചതു പോലെ പ്രവര്‍ത്തിക്കുകയുമാണ് വേണ്ടതെന്ന് ഞാന്‍ നിര്‍ദ്ദേശിച്ചു.
ഓരോ നിര്‍ദ്ദേശവും അനേകതവണ ആവര്‍ത്തിച്ച് ഏറെ സമയമെടുത്ത് അവന്റെ മനസ്സിലേക്ക് ശക്തിയായി അടിച്ചേല്‍പ്പിക്കുകയായിരുന്നു. അവസാനമായി രാത്രി നേരത്തേ ഉറങ്ങണമെന്നും ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചു. അങ്ങനെ ഒന്നാം ദിവസം കഴിഞ്ഞു. അടുത്ത ദിവസവും ഇതുതന്നെ ആവര്‍ത്തിച്ചു. ഉറങ്ങാന്‍ വിമുഖത അപ്പോഴും ഉണ്ടായിരുന്നു ഹാരിസിന്. ഉറങ്ങിയേ തീരൂ എന്ന് ഞാന്‍ ആജ്ഞാപിച്ചു. അടുത്ത മൂന്നു ദിവസങ്ങളില്‍ കൂടി ഹിപ്നോട്ടിസം ആവര്‍ത്തിച്ചു.
ഒരുവിഭാഗം ആളുകള്‍ ഹിപ്നോട്ടൈസ്ഡ് ആയിരിക്കുന്ന സമയത്ത് മാത്രമേ സജഷനുകളോട് പ്രതികരിക്കുകയുള്ളൂ. എഴുന്നേറ്റ് കഴിഞ്ഞാല്‍ അവരില്‍ ഒരു ഫലവും കാണുകയില്ല. ചിലരില്‍ ഒന്നോ രണ്ടോ ആഴ്ചകളോളം സജഷനുകളുടെ ഫലം നിലനില്ക്കും. ക്രമേണ നിര്‍ദ്ദേശങ്ങളുടെ ശക്തി കുറഞ്ഞുവരും.
ഭാഗ്യത്തിന് ഹാരിസില്‍ സജഷനുകള്‍ ഫലം ചെയ്തു തുടങ്ങി. ദിവസങ്ങളായി ഉറങ്ങാതിരുന്ന അവന് ഉറങ്ങാന്‍ തുടങ്ങി. പകല്‍ കുളിച്ച് വൃത്തിയായി ദിനചര്യകളില്‍ ഏര്‍പ്പെട്ടു തുടങ്ങി. അവന് സന്തോഷവാനായി കാണപ്പെട്ടു.
രണ്ടു ദിവസം കഴിഞ്ഞ് ഹാരിസിന്റെ ജ്യേഷ്ടന് എന്നെ കാണാന്‍ വന്നു. അയാള്‍ എന്നെ കെട്ടിപ്പിടിച്ച് സന്തോഷാശ്രു പൊഴിച്ചു. കുറേ ദിവസം കഴിഞ്ഞ് ഞാന്‍ ബാംഗളൂരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഹാരിസിന്റെ സഹോദരന്മാര് ഒത്തിരി സമ്മാനപ്പൊതികള്‍ എന്റെ ബാഗില്‍ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു.
ഇതോടെ ഈ അനുഭവ വിവരണം കഴിഞ്ഞു. ഒന്ന് ബാക്കിയുണ്ട്.
ഹിപ്നോട്ടിക് ലേഖനപരമ്പരയിലൊരിടത്ത് ഭൂമിപുത്രി ഇങ്ങനെ ഒരു കമന്റിട്ടു.
ഭൂമിപുത്രി said... February 6, 2008 11:48 PM
Dr.Brian Weiss ന്റെ ‘Many Lives,Many Masters'വായിച്ചപ്പോഴുണ്ടായ വിസ്മയം ഇപ്പോഴും
പിന്തുടരുന്നു.. വായിച്ചുകാണുമല്ലൊ.അഭിപ്രായമറിഞ്ഞാല് കൊള്ളാം
‘Many Lives,Many Masters' എന്ന പുസ്തകത്തെക്കുറിച്ച് തീര്‍ച്ചയായും അഭിപ്രായമുണ്ടെന്നും സമയം പോലെ അതൊരു പോസ്റ്റായി പ്രസിദ്ധീകരിക്കാമെന്നും അന്ന് ഞാന്‍ ഭൂമിപുത്രിയോട് പറഞ്ഞിരുന്നു. ഈ പരമ്പരയുടെ അനുബന്ധമെന്നോണം പ്രസിദ്ധീകരിക്കാന്‍ ഈ പുസ്തകത്തെക്കുറിച്ചും അതിന്റെ ശാസ്ത്രീയതയെക്കുറിച്ചും കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. ദൈര്‍ഘ്യം കാരണം ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നില്ല. അടുത്ത കുറിപ്പില്‍ അതു കൂടി പറഞ്ഞ് മംഗളം ചൊല്ലാം.
നന്ദി.

16 comments:
ഒന്നും മനസ്സിലായില്ലെങ്കിലും മൊത്തത്തില്‍ വായിച്ചു..
സിയാ ഒരു സംശയം ഈ ബ്ലോഗില്‍ കൂടി ആള്‍ക്കാരെ ഹിപ്നോട്ടിസം ചെയ്യാന്‍ വല്ല വകുപ്പുമുണ്ടൊ!?
ബ്ലോഗന്മാരെ മൊത്തത്തിലൊന്നു ഹിപ്നോട്ടിസം ചെയ്താല്‍ കൊള്ളാമെന്നുണ്ട്!
ആണ് പെണ്ണായി വരുന്നു, പെണ്ണ് ആണായി വരുന്നു, ചിലര്‍ രണ്ടുംകെട്ട് വരുന്നു, വിവരമുള്ളവര്‍ മാക്രികളായി വരുന്നു, ആകെ മൊത്തം ടോട്ടല്‍ ഗന്‍ഫ്യൂഷന്‍ അതാ..:(
ഉം... നന്നായി.
അങനെ അതുകഴിഞ്ഞു... ഇത് മൊത്തമായി എഴുതിയ ശേഷം ഘട്ടം ഘട്ടമായി പോസ്റ്റേണ്ടതായിരുന്നു..
അല്ലാണ്ട് 2 കൊല്ലമായി എഴുതിത്തുടങ്ങിയ ഒരു സാധനം വായിയ്ക്കുന്നതിനിടയില്‍, ദേ ഹിപ്നോട്ടിസം മൂന്നാം ഭാഗം ഓര്‍ക്കുക എന്നൊക്കെ പറഞ്ഞാലതിത്തിരി കഷ്ടമാണേയ്!!
:)
ഞാൻ ഇന്നാണു സിയായുടെ ഈ പോസ്റ്റുകൾ കാണുന്നത്.ഒറ്റയിരിപ്പിനു മുഴൂവൻ വായിച്ചു. സ്കൂൾ കാലഘട്ടത്തിൽ ഞാനും മനശാസ്ത്രം മാസികകളോട് വല്ലാതെ അട്രാക്റ്റഡ് ആയിരുന്നു. പിന്നീട് പഠനസമയത്തെപ്പോഴോ ആ ശീലം നിന്നു പോയി. എങ്കിലും ഈ വിഷയങ്ങളിൽ ഇപ്പോഴും വളരേ താൽപ്പര്യമുണ്ട്. അക്കാലത്ത് വായിച്ച കാര്യങ്ങൾ വച്ച് ചിലരുടെ സ്വഭാവവിശേഷങ്ങളുടെ അടിസ്ഥാനം മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ട്. എന്റെ ചില കണക്കു കൂട്ടലുകൾ എന്നെ ഞെട്ടിച്ചു കൊണ്ട് ശരിയായി തീർന്നിട്ടുമുണ്ട്.
പക്ഷെ ഉപബോധമനസ്സ്, അബോധമനസ്സ്, ബോധമനസ്സ് എന്നീ രീതികളിളിലുള്ള അനാലിസിസ് തന്നെയായിരുന്നു ഞാനിതു വരെ മനസ്സിലാക്കി വച്ചിരുന്നത്. അതിനു വ്യത്യസ്തമായ രീതിയിലുള്ള സിയായുടെ കാഴ്ചപ്പാട് എനിക്കു പുതിയതാണ്. എന്റെ വായനയുടെ കുറവു തന്നെ കാരണം. എന്തായാലും എനിക്കു വളരേ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്. അനുഭവങ്ങളും നീരൂപണങ്ങളുമൊക്കെയായി സിയായുടെ പോസ്റ്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു
മറ്റൊരു കാര്യം. മാസ്സ് ഹിപ്നോട്ടിസം സാധ്യമാണോ? ചില മജീഷ്യൻസ് ഒരു കൂട്ടം ആളുകളെ ഹിപ്നോറ്റൈസ്ഡ് അവസ്ഥയിലാക്കി മാജിക് കാണിക്കുന്നു എന്നൊക്കെ കേട്ടിരിക്കുന്നു
സിയ മറന്നുവെന്നാൺ കരുതിയത്.വളരെ നന്ദി!
ആകാംക്ഷയോടെ ആ പോസിറ്റിനായി കാക്കുന്നു
ആശ്വാസം. എഴുതി തീര്‍ത്തല്ലോ. ഇനി എല്ലാം കൂടെ ഒന്നിച്ച് ഒന്നൂടെ വായിക്കട്ടെ.
സിയാ,
ലക്ഷ്മി പറഞ്ഞകാര്യം, ഉപബോധമനസ്സിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കുളൂസ് വല്ലതും ഉണ്ടെങ്കില്‍ തരണേ.
പ്രയാസി
നാര്ഡ്നഹ്ക് ഹ്സെമുസ് (ഈ പേരിട്ടവനെ അമ്മച്യാണെ ഹിപ്നോ ചെയ്ത് ഫസ്മമാക്കും)
ലക്ഷ്മി
ഭൂമിപുത്രി
അപ്പു
അനില്‍
(യെവനാരെഡേ ഈ മലയാളി സ്പാം, അണ്ണാ വിട്ടു പിടി കേട്ട)
നന്ദീസ്...
@ ലക്ഷ്മി,
“മാസ്സ് ഹിപ്നോട്ടിസം സാധ്യമാണോ? ചില മജീഷ്യൻസ് ഒരു കൂട്ടം ആളുകളെ ഹിപ്നോറ്റൈസ്ഡ് അവസ്ഥയിലാക്കി മാജിക് കാണിക്കുന്നു എന്നൊക്കെ കേട്ടിരിക്കുന്നു”
മാസ്സ് ഹിപ്നോട്ടിസം സാദ്ധ്യമാണ് എന്ന് പറയേണ്ടിവരും. ഒരേ സമയം ധാരാളമാളുകളെ ഹിപ്നോട്ടിക് അവസ്ഥയില്‍ എത്തിക്കുന്നതിനാണല്ലോ മാസ്സ് ഹിപ്നോട്ടിസം എന്നു പറയുന്നത്. പരിചയസമ്പന്നനും അതീവമേധാശക്തി ഉള്ളവനുമായ ഒരു ഹിപ്നൊട്ടൈസര്ക്ക് അത് സാധ്യമായെന്നു വരാം.
ഒരു കൂട്ടം ജനങ്ങളുടെ മുഴുവന്‍ ചിന്തയും മനസ്സും ഒരേ ബിന്ദുവില്‍ ഏകാഗ്രമാക്കുകയാണ് ഇതില്‍ ചെയ്യുന്നത്. ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങളിലൂടെയോ ശക്തമായ ആജ്ഞയിലൂടെയോ ഒക്കെ ഇത് സാധ്യമാകും. സ്റ്റേജ് ഹിപ്നോട്ടിസം എന്നൊന്നുണ്ട്.
ചില പ്രസംഗങ്ങള്‍ കേട്ടിരിക്കുമ്പോള്‍ ശ്രോതാക്കള്‍ മുഴുവന്‍ ഒരു പ്രത്യേകമാനസികാവസ്ഥയിലാകും. അനുവാചക ഹൃദയങ്ങളെ ഒരോലത്തുരുമ്പെന്ന വണ്ണം വഹിച്ചു കൊണ്ടുപോകാന്‍ ഒരു നല്ല പ്രസംഗകന് കഴിയുമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞിട്ടുണ്ടല്ലോ :)
അഡോള്‍ഫ് ഹിറ്റലറുടെ പ്രസംഗങ്ങള്‍ ശ്രോതാക്കളെ ഹിസ്റ്റീരിയ ലെവലില്‍ വരെ എത്തിച്ചിരുന്നുവത്രേ. മദനിയും ഉമാഭാരതിയും പ്രവീണ്ഭായിയും ഒക്കെ പ്രസംസിക്കുമ്പോഴും ജനം വിവേചനബുദ്ധി നഷ്ടപ്പെട്ട് വികാരങ്ങള്‍ക്ക് അടിപ്പെടുന്നതും മാസ് ഹിപ്നോട്ടിസം തന്നെ :)
ധ്യാനകേന്ദ്രങ്ങളില്‍ വെട്ടിയിട്ട വാഴപോലെ ചിലര്‍ മൂര്‍ച്ഛിച്ച് മറിഞ്ഞുവീഴുന്നത് റ്റിവിയില്‍ കണ്ടിരിക്കുമല്ലോ. വാക്കുകളുടെ സ്വാധീനം. പിന്നെ ഹിപ്നോസിസിനു വിധേയമായിപ്പോകുന്ന രംഗസജ്ജീകരണവും അന്തരീക്ഷവും.
മജീഷ്യന്മാര് ചെയ്യുന്നത്,
യഥര്ത്ഥത്തില് ഇല്ലാത്ത ഒരു വസ്തു ഉള്ളതായി കാണപ്പെടുന്ന അവസ്ഥയാണ് മിഥ്യാദര്‍ശനം(Hallucination). പൊതു സ്റ്റേജില്‍ വച്ച് വാക്കുകളിലൂടെ മനംകവര്ന്നിട്ട് അതാ ആകാശത്തേക്ക് നോക്കൂ, പറക്കും തളികയില്‍ നിന്ന് അന്യഗ്രഹ ജീവികള്‍ താഴേക്കിറങ്ങുന്നത് കാണാം എന്നു പറഞ്ഞാല്‍ ഒരു നിമിഷത്തേക്ക് അങ്ങനെ കണ്ടെന്ന് വരാം.
മായാഭ്രമം (Illusion) സംഭവിക്കുന്നത് നാം സ്വയം ക്ഷണനേരത്തേക്ക് ഹിപ്നോട്ടൈസ്ഡ് ആവുന്ന ഒരു അവസ്ഥയിലാണ്. മനഃപൂര്‍വ്വം നമ്മെ അങ്ങനെ ഒരവസ്ഥയില്‍ ആക്കുന്നതുമാണ് മജീഷ്യര്‍. അതിനു വാക്കുകളും സംഗീതവും മറ്റു പലതും അവര്‍ ഉപയോഗിക്കുന്നു.
മറുകുറി: കല്‍ക്കത്ത റെയില്‍വേ സ്റ്റേഷനില്‍ ഓടി വന്ന ഹൌറ എക്സ്പ്രെസ്സിനെ പി.സി സര്‍ക്കാര്‍ ജൂനിയര്‍ ഏതാനും നിമിഷത്തേക്ക് അപ്രത്യക്ഷമാക്കിയത് എങ്ങനെയെന്ന് അമ്മച്യാണേ എനിക്കറിയില്ല.
മുതുകാടിനൊട് ചോദിച്ചാലും നമുക്ക് ഉത്തരം കിട്ടില്ല ലക്ഷ്മീ :)
എന്തായാലും എഴുതി തീര്‍ത്തല്ലോ. നന്നായി :) “ബോധമനസ്സിനെ ഉറക്കി, ഉപബോധമനസ്സിനെ മയക്കി, അബോധ മനസ്സിനെ കീഴ്പ്പെടുത്താന്‍ പോകുന്നു...“
ഞാനൊന്നു വിരണ്ടു പോയ് :)
-സുല്‍
നന്ദി സിയാ, ആ വിശദീകരണത്തിന്
മാഷേ പോസ്റ്റ് മൊത്തം വായിച്ചു....മുന്‍പ് പലരും പറഞ്ഞപോലെ ഹിപ്നോട്ടിസത്തെ ക്കുറിച്ചുണ്ടായിരുന്ന അബദ്ധ ധാരണകള്‍ ഏതാണ്ടൊക്കെ നീങ്ങിക്കിട്ടി.
എന്നാലും ചില സംശയങ്ങള്‍
1) ഫ്രോയിഡിയന്‍ സിദ്ധാന്തത്തില്‍ പറയുന്ന പ്രകാരം ഉപബോധമനസ്സ്,അബോധമനസ്സ് എന്നിവയൊന്നുമില്ലെന്ന് താങ്കള്‍ പറയുന്നു. പക്ഷേ ജോണ്സണ് ഐരൂരിനെപ്പോലുള്ള പല മന:ശ്ശാസ്ത്രജ്ഞരുടെയും ലേഖനങ്ങളില്‍ ഇവ ഉണ്ടെന്ന് ആവര്ത്തീച്ച് പറയുന്നു,അവര്‍ ബോധമനസ്സിനെ ഉറക്കി, ഉപബോധമനസ്സിനെ ഉണര്‍ത്തി എന്നെല്ലാം പറയുന്നു. ഇതെങ്ങനെയാണ് സാധ്യമാകുന്നത്?
2)മുന്‍പത്തെ പോസ്റ്റില്‍ താങ്കള്‍ സെല്‍ഫ്-ഹിപ്നോട്ടിസത്തെക്കുറിച്ച് പറഞ്ഞിരുന്നല്ലോ അതെങ്ങനെയാണ് സാധ്യമാകുന്നത്?
സിയ അനാവരണം ചെയ്ത, നിഗൂഢതയാര്‍ന്ന എരിവും പുളിയുമുള്ള ഹിപ്നോട്ടിക് രഹസ്യങ്ങള്‍ വായിക്കാന്‍ ഉദ്വേഗമനസ്കരായി കാത്തിരുന്ന്, പോസ്റ്റില്‍ തള്ളിക്കയറിയ വായനക്കാര്‍ വടിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ!
അവന്റെ ഒരു സാരോപദേശം! നീയാര് കൃഷ്ണനാ? കാശ് പോയില്ലെന്നൊരു സമാധാനം മാത്രം.
നീയൊന്നും ഹിപ്നോട്ടിസം പഠിച്ചിട്ട് നാട്ടാര്‍ക്ക് (വായനക്കാര്‍ക്ക്) ഒരു ഗുണോല്ലെഡാ.
(കൊള്ളാം ട്ടാ. :-) സീ യാ.)
അബോധമനസ്സ്, ബോധമനസ്സ്, ഉപബോധമനസ്സ് എന്നൊക്കെ കേട്ട് വട്ടായി. :-)
സിയാ,
ഞമ്മളെ സ്പാം ആക്കിയോ?
ഒരു സ്മൈലി (പരിഭവത്തിന്റെ വല്ലതും ഉണ്ടെങ്കില്‍ അത് )
തോന്ന്യാസി,
ഹിപ്നോട്ടിസത്തെ ഒരു ഗുപ്തവിദ്യ (Secret Doctrine)ആയി പ്രതിപാദിക്കുകയും അന്ധവിശ്വാസജഢിലമായ ധാരണകളെ അരക്കിട്ടുറപ്പിക്കുന്നതുമായ പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും ഇന്നും സുലഭമാണ്.
ഇല്ലാത്തെ പ്രൊഫസര്‍മാരുടെ പേരില്‍ കെട്ടിച്ചമക്കുന്ന കേസ്ഡയറികളും ലേഖനങ്ങളും വിദ്യാസമ്പന്നരില്‍ പോലും ഹിപ്നോട്ടിസത്തെക്കുറിച്ച് തെറ്റായധാരണകള്‍ വളര്‍ത്തി.
മനഃശാസ്ത്രത്തിന്റെ അനുബന്ധഭാഗമാണ് ഹിപ്നോസിസെങ്കിലും ഇന്നും നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന പല മനഃശാസ്ത്രജ്ഞരും സിഗ്മണ്ട് ഫ്രോയിഡ് നെയ്ത ഊരാക്കുടുക്കില്‍ അകപ്പെട്ട് കഴിയുന്നവരാണ്. ഫ്രോയിഡിന്റെ “സര്‍വ്വം ലൈംഗികമയം” എന്ന സിദ്ധാന്തം അത്ര ശരിയല്ലെന്ന് അഭിപ്രായമുള്ളവര്‍ പോലും അദ്ദേഹത്തിന്റെ ബോധ-ഉപബോധ-അബോധ മനസ്സുകളുടെ കുരുക്കില്‍ നിന്ന് രക്ഷ്പ്പെട്ടിട്ടില്ല.
എന്നാല്‍ ശ്രീ ജോണ്സണ് ഐരൂര്‍ ഇങ്ങനെയെഴുതി എന്ന് സമ്മതിക്കാന്‍ നിര്‍വ്വാഹമില്ല. കാരണം അദ്ദേഹത്തിന്റെ ലേഖനങ്ങളും കേസ്ഡയറിയും മറ്റും ചെറുപ്പത്തിലേ വായിക്കുന്ന ഒരാളാണ് ഞാന്‍. ഈ ലേഖനപരമ്പരയിലെ പലവിവരങ്ങളുടെയും റെഫറന്‍സ് അദ്ദേഹത്തിന്റെ പുസ്തകങ്ങളും അദ്ദേഹം നിര്‍ദ്ദേശിച്ച പുസ്തകങ്ങളുമാണ്. കഴിഞ്ഞ പോസ്റ്റില്‍ കടപ്പാടും കൊടുത്തിട്ടുണ്ട്.
ഫ്രോയിഡിണ്ടെതില് നിന്ന് വ്യത്യസ്തമായി, മാനസികവ്യാപരങ്ങളെ സംബന്ധിച്ച് ഐ.പി.പാവ്ലോവ് മുന്നോട്ട് വെച്ച ശാസ്ത്രീയ സംഗതികള്‍ക്ക് പ്രചാരം നല്കുന്ന വ്യക്തിയുമാണ് ശ്രീ ജോണ്സണ്.
ബോധാബോധ മനസ്സുകളുടെ പ്രവര്‍ത്തനം ഈ പൊസ്റ്റില്‍ തന്നെ വിശദമാക്കിയിട്ടുണ്ടല്ലോ.
ഇനി സെല്‍ഫ് ഹിപ്നോട്ടിസം എന്താണെന്ന് നോക്കാം.
ഒരു ഹിപ്നോട്ടൈസര്‍ മറ്റൊരാളെ മയക്കുന്നത് മാത്രമല്ല ഹിപ്നോട്ടിസം. ഒരു വ്യക്തിയെ മയങ്ങാന്‍ സഹായിക്കുക മാത്രമാണ് ഹിപ്നോട്ടിസ്റ്റ് ചെയ്യുക. മയക്കുകയല്ല, സഹായിക്കുക മാത്രം. ഒരു ഹിപ്നോട്ടൈസറുടെയും സഹായമില്ലാതെ ഒരു വ്യക്തിക്ക് ഹിപ്നോട്ടിക് നിദ്രയിലാവാന് കഴിയും. അതാണ് സെല്‍ഫ് ഹിപ്നോസിസ്.
വിചിന്തനത്തിനും വിശകലനത്തിനും വിധേയമാകാതെ നിര്‍ദ്ദേശങ്ങള്‍ (സജഷന്‍സ്) വളരെ വേഗം സ്വീകരിക്കുന്നു എന്നതാണല്ലോ ഹിപ്നോട്ടിക് നിദ്രയുടെ പ്രത്യേകത. ഒരു ഹിപ്നോ തെറാപിസ്റ്റ് സജഷന്‍ നല്‍കുന്നതിനെ ഹെട്രാ സജഷന്‍ എന്നും സ്വയം നിര്‍ദ്ദേശിച്ച് ആ സജഷന്‍സ് സ്വീകരിച്ച് മയങ്ങുന്നതിനെ ഓട്ടോ സജഷന്‍ അഥവാ സ്വയം പ്രത്യയനം എന്നും പറയും.
ധ്യാനം, തപസ്സ് ഒക്കെ സെല്‍ഫ് ഹിപ്നോട്ടിക് അവസ്ഥയിലെത്തുന്ന മാര്‍ഗ്ഗങ്ങളാണ്.
മനസ്സ് ഏകാഗ്രമാക്കി, നിര്‍ദ്ദേശങ്ങള്‍ സ്വയം ആവര്‍ത്തിച്ച് ഉരുവിടുന്നതിലൂടെ ഹിപ്നോട്ടിക് അവസ്ഥയിലെത്താവുന്നതാണ്.
ഹിപ്നോ ചികിത്സ പൂര്‍ത്തിയാകുന്നത് സെല്‍ഫ് ഹിപ്നോസിസില്‍ ഇരുന്നു കൊണ്ട് ഓട്ടോസജഷന്‍ ആവര്‍ത്തിക്കുമ്പോഴാണ്.
അരവിച്ചേട്ടാ ജീ ടാക്കില്‍ വാ, ഞാന്‍ ശരിയാക്കിത്തരാം ട്ടോ :)
കുതിരവട്ടാ, കുറുന്തോട്ടിക്ക് വാതമോ :)
അയ്യോ അനിലിനെയല്ല അനിലേ,
ലോകമെമ്പാടുമുള്ള 1000കണക്കിന് മലയാളികളെ കണ്ടെടുക്കാന്‍ വേറൊരു വട്ടന്‍ എറങ്ങീട്ടുണ്ട്. അവനെയാ. (എനിക്കാണെങ്കില്‍ ഈ ബ്ലഡീ മലയാലീസിനെ കണ്ണെടുത്താല്‍ കണ്ടു കൂടാ..പുവര്‍ മല്ലൂസ് ) :)
സിയാ- സുന്നത്ത കോമിലൂടെയാണിവിടെ എത്തുന്നത്- അനുഭവക്കുറിപ്പുകളിലൂടെ ക്ലാസെടുക്കുന്ന രീതി കൊള്ളാം. അതും ഒരു സൈകോ ആയിരിക്കും.
ഒരാൾക്ക് രണ്ട് ഹൃദയങ്ങളില്ല എന്ന വിശുദ്ധ വാക്യത്തിന്റെ വെളിച്ചത്തിൽ ഡോ. ഉസ്മാൻ സാഹിബ് ഒരിക്കൽ ബോധമനസ്സിനെയും അബോധമനസ്സിന്റെയും വ്യാഖ്യാനത്തെ ചോദ്യം ചെയ്യുന്നത് വായിച്ചിട്ടുണ്ട്.
നല്ല വിവരങ്ങൾ- വിവരണവും
Post a Comment