കഴിഞ്ഞ പോസ്റ്റില്‍ പ്രയാസിയുടെ ചോദ്യം.
“ഫോട്ടോഷോപ്പില്‍ എങ്ങനെ ത്രീ ഡീ ഫോണ്ടുകള്‍ ഉണ്ടാക്കാം എന്നൊന്നു വിവരിക്കാമോ?”
ത്രീ ഡി ടെക്സ്റ്റ് ആയിരിക്കും പ്രയാസി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന ധാരണയില്‍ രുചിയേറിയ ഒരു 3D Text പാകം ചെയ്യുന്ന ലളിതമായ ഒരു വിധിയാണ് ഈ അന്തിക്ക് നമ്മടെ ഷാപ്പില് അവതരിപ്പിക്കുന്നത്...ഒഖേയ് !
(ഓടോ. അനായാസം 3D റ്റെക്സ്റ്റും 3D ഓബ്ജക്റ്റുകളും നിര്‍മ്മിക്കാനുള്ള ഒറ്റക്ലിക്ക് സൌകര്യം അഡോബി ഇല്ലസ്ട്രേറ്റര് CS വേര്‍ഷനുകളില്‍ ഇപ്പോള്‍ ഉണ്ട്. ന്നാല് “ഷാപ്പില്“ തന്നെ അന്തിയുറങ്ങുന്നവര്‍ക്കും വേണ്ടേ ഒരു ഫുള്‍ 3D !)
ആവശ്യമുള്ളസാധനങ്ങള്‍
അത്യാവശ്യം അനക്കമുള്ള കമ്പ്യൂട്ടര്‍ - 1
ഫോട്ടോഷോപ്പ് (പൈറസി കളഞ്ഞ് ശുദ്ധീകരിച്ചത് ) - 1
നല്ല കനമുള്ള ഫോണ്ടുകള്‍- ആവശ്യത്തിന്.
ചൂട് ചായ - 1 ഗ്ലാസ്സ്
പരിപ്പു വട- 2 എണ്ണം
മതി, ഇനി താഴെപ്പറയുന്നവയൊക്കെ ചെയ്യാന്‍ ഒത്ത ഒരാളും കൂടി വേണം.
1.ഫോട്ടോഷോപ്പില്‍ പുതിയ ഒരു ഡോകുമെന്റ് തുറക്കുക. ഡോകുമെന്റിന്റെ വലുപ്പം നമ്മുടെ 3ഡി ടെക്സ്റ്റിന്റെ വലുപ്പത്തിനനുസരിച്ച് ക്രമീകരിക്കാം.
2.Arial Black ഉപയോഗിച്ച് 300 പിക്സല്‍ വലുപ്പത്തില്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റാണ് താഴെ. ഒരു കാരണവശാലും Faux Bold എന്ന ഓപ്ഷന് ഉപയോഗിക്കരുത്.
3.ഇനി ഈ ടെക്സ്റ്റിനെ Transform ചെയ്യണം. അതിനു മുമ്പ് ഈ ടൈപ്പിനെ നമുക്ക് ബിറ്റ്മാപ്പാക്കി മാറ്റേണ്ടതുണ്ട്. Layer>Rasterize >Type വഴി നമുക്ക് റ്റെക്സിനെ ബിറ്റ്മാക്കാമെങ്കിലും ഇപ്രകാരം ചെയ്താല്‍ റ്റെക്സ്റ്റിന്റെ വശങ്ങള് പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു വെക്സര്‍ ഷേപ്പാക്കി മാറ്റുന്നതാണ് ഉചിതം. ഗോ റ്റു Layer>Type>Convert to Shape. ഇപ്പോള്‍ പാത്ത് ആക്റ്റീവായിരിക്കും. അതൊഴിവാക്കാന് റ്റെക്സ്റ്റ് ലേയറിനോടൊപ്പമുള്ള വെക്റ്റര്‍ മാസ്ക് തമ്പ് നെയിലില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ മതി.
4.ഇനി ഗോ റ്റു Edit>Transform>Perspective. എന്നിട്ട് താഴെ വലതു വശത്തെ കുഞ്ഞുചതുരത്തില് ഞെക്കി മെല്ലെ വലത്തേക്ക് വലിക്കുക. ഇപ്പോള്‍ നമുക്കൊരു പെര്‍സ്പെക്റ്റീവ് ലുക്ക് കിട്ടി. കൂടുതല്‍ വ്യത്യസ്തമായ രൂപം ആവശ്യമാണെങ്കില്‍ Edit>Transform>Skew അല്ലെങ്കില്‍ Distort എന്നിവ ഉപയോഗിക്കാം.
5.ഇനി Ctrl+Alt അമര്‍ത്തിപ്പിടിച്ച് ഒരു മുപ്പത്തഞ്ചു തവണ Up ആരോ ഞെക്കുക. (തമാശയല്ല). ഇപ്പോള്‍ നമ്മുടെ ടെക്റ്റിന്റെ 1 പിക്സല്‍ അകലമുള്ള ഒത്തിരി ഡൂപ്ലിക്കേറ്റുകള്‍ ഉണ്ടായതായി കാണാം.
6.ഇനി എല്ലാ ലേയറുകളും സെലക്റ്റ് ചെയ്യുക. Ctrl+Alt+A. ഏറ്റവും മുകളിലെ ലേയറിനെ മാത്രം വെറുതേ വിടുക. ലേയര്‍ പാലറ്റില്‍ ആ ലേയര്‍ ഐക്കണില്‍ കണ്ട്രോള് ക്ലിക്ക് ചെയ്താല്‍ മതിയാകും.
ഇപ്പോള്‍ സെലക്റ്റായിരിക്കുന്ന ലേയറിനെ എല്ലാം കൂടി മെര്‍ജ് ചെയ്യുക. Ctrl+E.
7.താഴെയുള്ള ലേയറില് കുറച്ച് ലേയര്‍ സ്റ്റൈലുകള്‍ ഇനി അപ്ലൈ ചെയ്യാം. (Layer>Layer Style) അല്ലെങ്കില്‍ ലേയര്‍ തമ്പ്നെയിലില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക.
ബഡെ നോക്കൂ...ബഡെ...(പഡംസ് നോക്കി സ്റ്റൈല്‍ കൊടുക്കാം ട്ടോ. ഞെക്കിയാല്‍ വ്യക്തമായ വലിയ പഡം കാണാം )
1.
2.
3.
ദാ സംഗതി യിപ്പോ യിങ്ങനെയാവും
ഇനി മുകളിലെ ലേയറില് കുറച്ച് സ്റ്റൈലുകള്‍ കൂടി...
1.
2.
3.
4.
ദാ യിപ്പോ യിങ്ങനെയായി
8.ഇനി ചായയും പരിപ്പു വടയും കഴിക്കുക.
9.കൈ തുടച്ചിട്ട് ബാക്ക് ഗ്രൌണ്ട് ലേയറിനു കൂടി എന്തെങ്കിലും സ്റ്റൈല്‍ കൊടുക്കാം...
1.
2.
3Dറെഡി..ചൂടോടെ സെര്‍വ്വ് ചെയ്യുക.
നിങ്ങളുടെ അഭിരുചിക്കിണങ്ങുന്ന വിവിധ സ്റ്റൈലുകളും ഷേപ്പുകളും ഒക്കെ ഉപയോഗിച്ച് അനേകം 3D മോഡലുകള്‍ നിര്‍മ്മിക്കാം.
32 comments:
കഴിഞ്ഞ പോസ്റ്റില്‍ പ്രയാസിയുടെ ചോദ്യം.
“ഫോട്ടോഷോപ്പില്‍ എങ്ങനെ ത്രീ ഡീ ഫോണ്ടുകള്‍ ഉണ്ടാക്കാം എന്നൊന്നു വിവരിക്കാമോ?”
ത്രീ ഡി ടെക്സ്റ്റ് ആയിരിക്കും പ്രയാസി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന ധാരണയില്‍ രുചിയേറിയ ഒരു 3D Text പാകം ചെയ്യുന്ന ലളിതമായ ഒരു വിധിയാണ് ഈ അന്തിക്ക് നമ്മടെ ഷാപ്പില് അവതരിപ്പിക്കുന്നത്...ഒഖേയ് !
(((((((ഠോ)))))))))
ഒരു തേങ്ങ ഇവിടെ.
-സുല്‍
പട്ടക്കടയിലെ 3ഡി വിഭവം കൊള്ളാം.
നന്ദി സിയ,
ഈ വിവരങ്ങൾ വളരെ ഉപകാരമായി. ഇനിയും പോരട്ടേ.....
എട്ടാം സ്റ്റെപ്പു ചവിട്ടിയതോടെ
പതിനെട്ടും കയറിയെന്ന തോന്നലുണ്ടായി... :)
പ്രിയ സിയാ
ഒരു ചോദ്യം windows media player ഉപയോഗിച്ച് ഒരുവിഡിയോവിലെ playing രംഗം അത് still ആക്കി (print screen sysRq എന്ന ബട്ടണ്‍ അമര്ത്തിപടിച്ച് photoshop-ല്‍ paste ചെയ്ത് ചിത്രത്തിന് വേണ്ടത്പോലെ എല്ലാകര്‍മ്മങ്ങളും കഴിഞ്ഞ് (.jpg ) ഫോര്‍മാറ്റില്‍ save ചെയ്താല്‍ black baground color ആയിട്ടാണ് സെവാകുന്നത്. അതിന് പരിഹാരമായി എന്തെങ്കിലും വല്ല ടിപ്സും ഉണ്ടോ? ഞാന്‍ ഫോട്ടോഷോപ്പ് 7.0 വേര്‍ഷനാണ് ഉപയോഗിക്കുന്നത്. ഇത് കിട്ടിയിരിന്നെങ്ങില് ഒരു പാട് കല്ല്യാണ അല്‍ബങ്ങളില്‍ പലപ്രമുഖരും മണ്മറഞ്ഞ് പോയ ഉപ്പൂപ്പമാരും ഫോട്ടോ അക്കി കിട്ടുമായിരുന്നു. മാത്രമല്ല എന്റെ കാമുകിയുടെ ചിത്രങ്ങള്‍ still ആയി കിട്ടുമായിരുന്നു.
സിയ,
താങ്കു.
ഒരു കോപ്പി എടുക്കുന്നു.
ഒരുനാള്‍ ഞാനും.....
യൂനുസ് വെള്ളിക്കുളങ്ങരക്കു മറ്റു സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാമല്ലോ, അല്ലെ സിയ?
ഞാന്‍ ടോടല് വീഡിയോ കണ്‍വേര്‍ട്ടര്‍ ആണ് ഉപയോഗിക്കുന്നത്.
പ്രിയ യൂനുസ്,
കാമുകിയുടെ കാര്യം പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാന്‍ പെട്ടെന്ന് ഇടപെടുന്നത് :)
(അല്ല, ഈ കാമുകന്മാരുടെ ഒരു ഇത് ഞമ്മളും എത്ര അനുഫവിച്ചയാ :) )
വിന്‍ഡോസ് മീഡിയ പ്ലേയറില്‍ നിന്ന് സാധാരണ ഗതിയില്‍ പ്രിന്റ് സ്ക്രീന്‍ കീ ഉപയോഗിച്ച് കാപ്ചര്‍ ചെയ്യാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ വിന്‍ഡോസ് മീഡിയ പ്ലേയറില്‍ വീഡിയോ പ്രദര്‍ശിപ്പിക്കപ്പെടുന്നത്, ഹാഡ്വെയര് ആക്സിലറേറ്ററാല് നിര്‍മ്മിക്കപ്പെടുന്ന ഒരു വ്യത്യസ്തമായ പ്രത്യേക പ്രതലത്തിലാണ് അല്ലെങ്കില്‍ ലേയറിലാണ്. ഇതിനെ ഓവര്‍ ലേ എന്നു വിളിക്കപ്പെടുന്നു. നാം പ്രിന്റ് സ്ക്രീന്‍ അമര്‍ത്തുമ്പോള്‍ കാപ്ചര്‍ ചെയ്യപ്പെടുന്നത് വീഡിയോ ഇല്ലാത്ത സാധാരണ പ്രതലം മാത്രമായിരിക്കും. ഇത് ബ്ലാങ്ക് ആയിരിക്കും.
അതു കൊണ്ടാണ് സേവ് ചെയ്യുന്ന ഫയല്‍ കറുത്തിരിക്കുന്നത്.
ഇനി നമുക്ക് പ്രിന്റ് സ്ക്രീന്‍ ഉപയോഗിച്ച് കാപ്ചര്‍ ചെയ്യാന്‍ പറ്റ്വോ പറ്റ്വോ?
പറ്റും.
ദാ
Window Media Player തുറക്കുക.
ഗോ റ്റു Tools > Options
Options ല്‍ select> Performance Tab
അവിടെ Advanced ബട്ടണില്‍ ക്ലിക്കുക.
“Use Overlays’ എന്നത് അണ്‍ചെക്ക് ചെയ്യുക.
Ok ക്ലിക്കുക.
മതി. ഇനി പ്രിന്റ് സ്ക്രീന്‍ ഉപയോഗിച്ച് കാപ്ചര്‍ ചെയ്യാന്‍ ശ്രമിച്ചു നോക്കൂ...
റിസല്‍ട്ട് എന്തായാലും ഇവിടെ പറയൂ...പറ്റില്യാച്ചാ ഇനീ വയീണ്ട്...:)
സുരഭിലമായൊരു പ്രേമം ആശംസിച്ചു കൊണ്ട്...
Wow!!! What helpful. Your answer to Younus was helpful to me too dear. Thank you for this post!!!
Dear Siya, i use photoshop 7. the ctrl+alt +up key is not multiplying
can u help?
ഗുരോ..
വൈകിയതിന് ക്ഷമിഷ് ബേക്കൂ..
ഒരുപാടു നന്ദീണ്ട് കേട്ടാ..
അടുത്ത ചോദ്യവുമായി ഉടനെ വരാം :)
@ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage
ലേയര്‍ സെലക്റ്റ് ചെയ്തതിനു ശേഷം Alt അമര്‍ത്തിപ്പിടിച്ച് Up ആരോ ഞെക്കി നോക്കൂ...
35 times :)
ഡേയ് പ്രയാസീ
അടുത്ത ചോദ്യം നീ ഒരു രണ്ട് മാസം കഴിഞ്ഞ് ചോയ്ച്ചാ മദീട്ടാ...
(അങ്ങനിപ്പ ചോയ്ച്ച് ചോയ്ച്ച് പോണ്ട) :)
no raksha Dum Dum, ennu Sabdam maathram varunnu layer select cheyyumpOL
ആരവിടെ! അത്രക്കായോ?
ഹും Ctrl + J ഞെക്കി നോക്കൂ...
:)
Thanks It worked
ha ha ha
But not all. sorry again.
In the first instance, it (ctrl+J)didn't workThen I thought to close it. thenit asked if you want to apply transformation before closing I said Yes , and thought of tryong again. Then ctrl+J worked. But still unable to select the layers. only one layer can be selectedat a time.
ഓണത്തിനും സംക്രാന്തിക്കും മാത്രമല്ല ഇപ്പോ ദീവാളിക്കും പുതിയ പോസ്റ്റിടാം എന്ന് Cയ തെളിയിച്ചിരിക്കുന്നു... ഗൊള്ളാം. മനസ്സിലായി. പക്ഷേ പരിപ്പുവടയും ചായയും ഇപ്പോള്‍ ഇല്ലാത്തതിനാല്‍ പരീക്ഷിക്കാനൊത്തില്ല.
ഓ.ടൊ. മസിത്തണ്ട് എന്ന് ത്രീഡിയില്‍ എഴുതട്ടെ ??
സര്,
താങ്കള്‍ Perspective ആയി ട്രാന്‍സ്ഫോം ചെയ്ത ശേഷം രണ്ട് തവണ Enter കീ അടിക്കണം.
എന്നിട്ട് Ctrl+J അടിക്കൂ...ഏതാണ്ട് 35 തവണ.
ഫോട്ടോഷോപ്പ് 7 ആയതു കൊണ്ട് മൊത്തം ലേയറും സെലക്റ്റ് ചെയ്യാനായി ലിങ്ക് ചെയ്താല്‍ മതിയാകും. ലേയര്‍ പാലറ്റില്‍ ലേയറിനു ഇടതു വശത്ത് (കണ്ണടയാളത്തിനു വലതു വശം) കളത്തില്‍ ക്ലിക്കിയാല്‍ ചങ്ങല തെളിയും. ഇങ്ങനെ ഏറ്റവും മുകളിലെ ലേയര്‍ ഒഴികെ എല്ലാ ലേയറും ചങ്ങലക്കിടണം.
എന്നിട്ട് ലേയര്‍ മെനുവില്‍ Layer->Merge Linked എന്നു കൊടുത്താല്‍ മതി.
ശുഭം.
പ്രിയ സിയ
സിയ പറഞ്ഞത് പോലെ ഞാന്‍ ചെയ്തു
പക്ഷേ
"ഫ്രണ്ടസ് " എന്ന സിനിമയില്‍ ശ്രീനി ടാങ്കില്‍ വീണത് പോലെ
കാമുകി വീണ്ടും ബ്ലാക്കില്‍
നടപ്പില്ലാ നടപ്പില്ലാ
ചുരുക്കത്തില്‍ കാര്യം നടക്കണം എങ്കില്‍ 7 എടുത്തു കളഞ്ഞിട്ട് വേറേ നല്ല തു വല്ലതും വാങ്ങണം എന്ന് മനസ്സിലായി വരുന്നതു പോലെ
Now what happens is multiplying is possible, selection is possible , merging is possible , but in the end the text looks like what was typed in the beginning. no 3d or 4d
സിയ,
ഒന്നും വിചാരിക്കല്ലെ.
യൂനുസ് വീഡിയോ എഡിറ്റിംഗ് ടൂള്‍ ഉപയോഗിക്കൂ.
ഐഡി തന്നാല്‍ ഞാന്‍ അയച്ചു തരാം. (കാമുകി വിഷയമല്ലെ :))
സിയ വളരെ നന്ദി
മള്ടിപ്ലൈ ചെയ്തെടുക്കുന്ന ലയറുകള്‍ ഒന്നിനു മുകളില്‍ ഒന്നായി സിയയുടെ ബ്ലോഗില്‍ കാണുന്നു, എന്നാല്‍ ഞാന്‍ ചെയ്യുമ്പോള്‍ അങ്ങനെ കാണുന്നില്ല
പിന്നീട് ആ ലെയറുകള്‍ മെര്‍ജു ചെയ്തശേഷം അതിനു വേണ്ട സ്റ്റെയിലുംകൊടുത്തിട്ട് വീണ്ടു ഒരു തവണ കൂടി 50 പ്രാവശ്യം മള്ടിപ്ലൈ ചെയ്യിച്ചു നോക്കിയപ്പോള്‍ ഒരു കനമൊക്കെ കിട്ടി. പക്ഷെ ഒരു ഭംഗിയുമില്ല . വേറെ വല്ല വഴിയും ഉണ്ടോ?
പിന്നെ ഇതില്‍ ഫോണ്ട് സൈസ് 72 pts വരെയേ ഉള്ളു
@അനില്‍ & യൂനുസ്,
ഹും തോറ്റു പിന്മാറൂല്ലാ...
നേരത്തേ പറഞ്ഞതു പോലെ Use Overlay ചെക്ക് മാര്‍ക്ക് എടുത്ത് കളഞ്ഞിട്ട് Alt കീ അമര്‍ത്തിപ്പിടിച്ചിട്ട് Print Screen ബട്ടണ്‍ ഞെക്കി കാപ്ചര്‍ ചെയ്തു നോക്കൂ.
Use Overlay ചെക്ക് ചെയ്തിട്ടും നോക്കൂ.
അടുത്തവഴി,
വിന്‍ഡോസ് മീഡിയ പ്ലേയറില്‍ വീഡിയോ പ്ലേ ചെയ്യുമ്പോഴോ അല്ലെങ്കില്‍ pause ചെയ്തിട്ടോ Ctrl+I (ഐ) ഞെക്കണം. അപ്പോള്‍ Save Captured Image എന്നൊരു ഡയലോഗ് ബോക്സ് വരും. ഇമേജ് സേവ് ചെയ്താല്‍ മതി.
ഇനി ഇതൊന്നും നടക്കുന്നില്ലെങ്കില്‍ PowerDVD, WinDVD തുടങ്ങിയ മീഡിയാപ്ലേയറുകള് ഉപയോഗിക്കൂ. ഒറ്റക്ലിക്കിലൂടെ കാപചര് ചെയ്യാനുള്ള സൌകര്യമുണ്ട്. കാമറയുടെ ചിത്രമുള്ള കാപചര് ബട്ടണില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്താല്‍ മതി.
@ഇന്‍ഡ്യാഹെറിറ്റേജ്,
ടൈപ് റ്റൂള്‍ എടുത്ത് എന്റെങ്കിലും ടെക്സ്റ്റ് ടൈപ്പ് ചെയ്തിട്ട് ടെക്സ്റ്റ് സെലക്റ്റ് ചെയ്യണം. ഇനി Ctrl+T ഞെക്കുക. അപ്പോള്‍ Character പാലറ്റ് ദൃശ്യമാകും. Character പാലറ്റില്‍ ഫോണ്ട് Arial Black കൊടുത്തിട്ട് തൊട്ടു താഴെ ഫോണ്ട് സൈസ് 300 ആക്കി എന്റര്‍ അടിക്കുക.
ഇനി ഈ ടെക്സിനെ ഷേപ്പായി കണ് വെര്ട്ട് ചെയ്തിട്ട് ട്രാന്‍സ്ഫോം ചെയ്യണം. രണ്ടു തവണ എന്റര്‍ അടിക്കാന്‍ മറക്കണ്ട.
ഇനി ഡൂപ്ലിക്കേറ്റ് ചെയ്യൂ.
എന്നെ കൊണ്ടു പറ്റുന്ന വിധത്തില്‍ ഒരെണ്ണം ശരിയാക്കി അങ്ങോട്ടു വിട്ടുട്ടുണ്ട്. കണ്ടിട്ട് അതില്‍ എന്തു ചെയ്യാന്‍ പറ്റും എന്നു പറയുമല്ലൊ
പ്രിയ സിയാ
ഒര് മുന്നറിയ്പ്പ് തരമായിരുന്നു എന്തെന്നല്ലേ
Ctrl+Alt+up arrow = screen normal
സിയ 3D effect നായി ഞാന്‍
Ctrl+Alt+down arrow പ്രസ്സ് ചെയ്തപ്പോള്‍ screen down! ഞാനങ്ങ് ശരിക്കും വിയര്‍ത്തു.....എന്റെ സിയാ
അണ്ണാ വിവരണം കലക്കി,അതേ പോലെ വിജ്ഞാനപ്രദവും.
Post a Comment