ലേയര്‍ സ്റ്റൈല്‍ ഉപയോഗിച്ച് നമുക്ക് മിക്ക ഇഫക്‍റ്റുകളും ഉണ്ടാക്കാന്‍ സാധിക്കും. പ്ലാസ്റ്റിക്, ഗ്ലാസ്, ജലം, ഐസ്, മെറ്റാലിക് അങ്ങനെ നിരവധി ഇഫക്‍റ്റുകള്‍.
ഈ ട്യൂട്ടോറിയലില്‍ ഗോള്‍ഡ് റ്റെക്‍സ്‌റ്റ് ഇഫക്റ്റ് എങ്ങനെ ഉണ്ടാക്കാം എന്നാണ് നാം മനസ്സിലാക്കുന്നത്. ലേയര്‍ സ്റ്റൈല്‍ മാത്രം ഉപയോഗിച്ചുള്ള ഒരു കളി!
ഒരിക്കല്‍ ഒരു ലേയര്‍ സ്റ്റൈല്‍ നിര്‍മ്മിച്ചാല്‍ ആ സ്റ്റൈലിനെ നമുക്ക് സേവ് ചെയ്യാന്‍ കഴിയും. ഇങ്ങനെ സേവ് ചെയ്യുന്ന സ്റ്റൈല്‍ പിന്നീട് നമുക്കാവശ്യമുള്ളപ്പോഴൊക്കെ ഉപയോഗിക്കാവുന്നതാണ്.
(താഴെ ചിത്രങ്ങളില്‍ ഞെക്കി വലുതാക്കി കാണാവുന്നതാണ്‍)

1.ആദ്യമായി ഫോട്ടോഷോപ്പില്‍ പുതിയ ഒരു ഡോകുമെന്റ് ഉണ്ടാക്കുക. (File>New. Ctrl+N)
എന്നിട്ട് ബാക്ക് ഗ്രൌണ്ട് ലേയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് അതിന്റെ ലോക്ക് മാറ്റുക. (ലേയര്‍ പാലറ്റ് ഉപയോഗിക്കണം. (Window>Layers. F7)
ആദ്യമായി ഈ ലേയറിനു നാം ഒരു സ്റ്റൈല്‍ കൊടുക്കാന്‍ പോകുന്നു. അതിനായി ലേയര്‍ പാലറ്റില്‍ ആ ലേയര്‍ ഐക്കണിന്റെ വലതു മൂലക്ക് ഡബിള്‍ക്ലിക്ക് ചെയ്യുകയോ മെനുവില്‍ നിന്ന് Layer>Layer Styles ക്ലിക്ക് ചെയ്യുകയോ ചെയ്യാം.
ഒരു ഗ്രേഡിയന്റ് ഓവര്‍ലേ സ്റ്റൈല്‍ നല്‍കണം. (Gradient Overlay )

ഒരു വശം കറുപ്പും മറുവശത്ത് ഡാര്‍ക് ബ്രൌണും സെറ്റു ചെയ്യുക. (#443501).
ചിത്രത്തില്‍ കാണുന്നതു പോലെ വാല്യൂസ് സെറ്റ് ചെയ്യുക. കളര്‍ തെരഞ്ഞെടുക്കാന്‍ ഗ്രേഡിയന്റില്‍ ക്ലിക്ക് ചെയ്തിട്ട് അതത് കളറുകളില്‍ ക്ലിക്ക് ചെയ്ത് ചെയ്താല്‍ മതിയാകും. ആരോ ശ്രദ്ധിക്കുക.


2.ഒരു ലേയര്‍ കൂടി ഉണ്ടാക്കുക. (Layer>New Layer. Shift+Ctrl+N). അതില്‍ വെള്ള നിറം ഫില്‍ ചെയ്യുക. (Edit>Fill> Select White). ഈ ലേയറിനൊരു ഫില്‍ട്ടര്‍ ഇഫക്റ്റ് കൊടുക്കണം. Filter>Texture>Texturizer). ശ്രദ്ധിക്കേണ്ട കാര്യം ഫോര്‍ഗ്രൌണ്ട് കളര്‍ വെള്ളയും ബാക്ക് ഗ്രൌണ്ട് കളര്‍ കറുപ്പും ആക്കിയിരിക്കണം. ചിത്രം ശ്രദ്ധിക്കുക.


ഈ ലേയറിന്റെ ബ്ലെന്‍ഡിംഗ് മോഡ് Multiply ആക്കുക. ബ്ലെന്‍ഡിംഗ് മോഡ് മാറ്റുന്നതിനു ലേയര്‍ പാലറ്റിന്റെ ഇടതു മുകളില്‍ Normal എന്നു കാണുന്ന ഫീല്‍ഡില്‍ ക്ലിക്ക് ചെയ്താല്‍ മതി.
3.ഇനി എന്തെങ്കിലും റ്റെക്‍സ്റ്റ് ചേര്‍ക്കാം. റ്റൈപ് റ്റൂള്‍ (T) ഉപയോഗിച്ച് റ്റൈപ്പ് ചെയ്യുക.
ഇവിടെ Times New Roman ഫോണ്ട് ഉപയോഗിച്ചിരിക്കുന്നു. V എന്നു റ്റൈപ്പ് ചെയ്തിട്ട് അതിനെ തല ചെരിച്ച് A ആക്കിയിരിക്കുകയാണ്.

താഴെ ചിത്രത്തില്‍ കാണും വിധം ലേയര്‍ സ്റ്റൈലും ഗ്രേഡിയന്റ് കളറും സെറ്റു ചെയ്യുക.

ഇനി ലേയര്‍ സ്റ്റൈലില്‍ Stroke കൊടുക്കുക. ചിത്രം ശ്രദ്ധിക്കുക. സ്‌ട്രോക്കിനു നാം ഗ്രേഡിയന്റ് ആണു നല്‍കുന്നത്. ചിത്രത്തില്‍ കാണുന്നതു പോലെ കളറുകളും വാല്യൂസും സെറ്റ് ചെയ്യുക.

ഇനി Bevel and Emboss.

ഇനി Drop Shadow.

കഴിഞ്ഞു.

ഇനി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്നു വെച്ചാല്‍ ഫോണ്ടുകള്‍ മാറുന്നതിനനുസരിച്ച് ഗ്രേഡിയന്റ്, സ്‌ട്രോക്ക് വാല്യൂസ് മാറാന്‍ സാധ്യത ഉണ്ട്. അപ്പോള്‍ വാല്യൂ മാറ്റി പരീക്ഷിക്കാവുന്നതാണ്. പിന്നെ, ഇപ്പോള്‍ ഗോള്‍ഡ്, ഇനി കളറൊക്കെ അല്‍പ്പം മാറ്റിയാല്‍ വെള്ളിയോ പിത്തളയോ അലൂമിനിയമോ ഒക്കെ ആക്കാം അല്ലേ? :)
ലേയര്‍ സ്റ്റൈല്‍ പാലറ്റ് ഓണ്‍ ചെയ്ത് (Window>Styles) അതിന്റെ മുകളില്‍ വലതു മൂലക്കുള്ള ആരോയില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റൈല്‍ സേവ് ചെയ്യാം. ആവശ്യമുള്ളപ്പോള്‍ ലോഡും ചെയ്യാം.
11 comments:
ഫോട്ടോഷോപ്പിന്റെ മികച്ച ഫീച്ചറുകളിലൊന്നാണ് ലേയര്‍ സ്‌റ്റൈലുകള്‍.
ലേയര്‍ സ്റ്റൈല്‍ ഉപയോഗിച്ച് നമുക്ക് മിക്ക ഇഫക്‍റ്റുകളും ഉണ്ടാക്കാന്‍ സാധിക്കും. പ്ലാസ്റ്റിക്, ഗ്ലാസ്, ജലം, ഐസ്, മെറ്റാലിക് അങ്ങനെ നിരവധി ഇഫക്‍റ്റുകള്‍.
ഈ ട്യൂട്ടോറിയലില്‍ ഗോള്‍ഡ് റ്റെക്‍സ്‌റ്റ് ഇഫക്റ്റ് എങ്ങനെ ഉണ്ടാക്കാം എന്നാണ് നാം മനസ്സിലാക്കുന്നത്. ലേയര്‍ സ്റ്റൈല്‍ മാത്രം ഉപയോഗിച്ചുള്ള ഒരു കളി!
ഗുഡ് ജോബ് സിയ.
ഞാനും ഇങ്ങനെ തന്നെയാ എന്റെ പ്രൊഫൈല്‍ പിക്ചര്‍ ഉണ്ടാക്കിയത്. മറ്റുള്ളവരും പഠിക്കട്ടെ അല്ലേ? :) (ഇസ്മൈലി ഇട്ടിട്ടുണ്ട്, തല്ലരുത്)
എന്താ ഭംഗി! പഠിപ്പിച്ചിരിയ്കുന്ന രീതിയാണെനിക്ക് കൂടുതല്‍ ഇഷ്ടായത്. പ്ഫോട്ടോ ഷോപ്പ് തുറന്ന് ഈ പോസ്റ്റ് നോക്കിയ സംഗതി ഓക്കേ! എന്റെ പടോമ്ം ഒന്ന് പൊന്നാക്കി തായോ. നല്ല ഗോതമ്പിന്റെ നിറം ആക്കണേ.
കൊള്ളാം നന്നായിരിക്കുന്നൂ …
:)
-sul
മാഷേയ്...
തിയറിക്ലാസും പ്രാക്റ്റിക്കല്‍ ക്ലാസും ഒക്കെ കഴിഞ്ഞു. എന്തൊക്കെയോ എനിക്കും കിട്ടി ഔട്ട്പുട്ട്.
ഞാന്‍ സില്‍വര്‍കളറാ ആക്കിയത്.
ഗോള്‍ഡിനൊക്കെ തീ വിലയാ ഇപ്പൊ!
98 ദിര്‍ഹം പര്ര്ര്ര്ര്ര്ര്ര്ര്ര് ഗ്രാം പോലും!! അതുകൊണ്ട് ഗോള്‍ഡുമായുള്ള ഒരു കച്ചോടത്തിനും ഞാനില്ലപ്പ!
നല്ല ക്ലാസായിരുന്നു‘ഫോട്ടോഷോപ്പ് മാഷേ‘...
പിന്നെ, മാഷ് യൂസ് ചെയ്യുന്ന ഫോട്ടോഷോപ്പ് ഏത് വേര്‍ഷനാ എന്ന് പറഞ്ഞില്ല. ചില വേര്‍ഷന്‍സില്‍ മെനു ഒക്കെ ചെയ്ഞ്ച് ആണല്ലോ. പാവങ്ങള്‍ ചുറ്റിപ്പോവും.
ഈ പിരീഡ് കഴിഞ്ഞു. അടുത്ത ക്ലാസെപ്പാ മാഷേ?
ടിം ടിം ടിം ടിം ടിം ടിം...
ദാ സ്‌കൂളും വിട്ടു. ഇനി അടുത്ത ക്ലാസ് എപ്പഴായാലെന്താ, ഇപ്പോ വേഗം വീട്ടിലെത്തിയാ മതി. കുറേ ഉറങ്ങാനുള്ളതാ..
:-)
ഫോട്ടോഷോപ്പ് സി എസ് 2 വേര്‍ഷനാണ് ഞാന്‍ ഉപയോഗിച്ചത് അത് പറയാന്‍ മറന്നു.
സി എസ്, 7 വേര്‍ഷനുകളില്‍ കാര്യമായ മാറ്റമൊന്നുമില്ല ഇപ്പറഞ്ഞതില്‍.
6 ല്‍ ചിലപ്പോള്‍ മാറ്റം കണ്ടേക്കും, ഓര്‍ക്കുന്നില്ല. :)
നന്നായി സിയാ..
ഠാങ്ക്യു..:)
പോസ്റ്റിട്ടതിനു നന്ദി. ഇതിന്റെ അടുത്ത ഭാഗം അടുത്ത കൊല്ലമാണോ? !!!!!
(ചുമ്മാ പറഞ്ഞതാട്ടോ)
സിയാ....
ഞാനിപ്പോ............ഇവിടെ ഒരു അഞ്ച് സെന്റ് സ്ഥലമെടുത്ത് കൂടിയിരിക്കുകയാണ്....ഹഹാഹഹാ....ഈ കുന്ത്രാണ്ടം മാത്രം...മനസ്സിലാക്കിയില്ല..ഞാന്‍ വര്‍ക്കുന്നത് ഫോട്ടോ ഇംപാകറ്റിലാണ്
വളരെ നല്ല വിവരണം
നന്‍മകള്‍ നേരുന്നു
thanks very good
Post a Comment