May 3, 2010

Adobe Illustrator Quick Tricks 1 - Quick Custom Border




രു ചെറിയ പരീക്ഷണം! മുമ്പത്തെപ്പോലെ ട്യൂട്ടോറിയല്‍ കുത്തിയിരുന്ന്‌ ടൈപ്പാന്‍ വയ്യാത്തത് കൊണ്ട് സ്ക്രീന്‍ കാസ്റ്റാവാമെന്ന് വെച്ചു. ആദ്യായിട്ടായത് കൊണ്ട് കൊഴപ്പങ്ങളേ കാണൂ അധികം എന്നറിയാം...ന്നാലും ഒരു ധൈര്യത്തിനങ്ങ് പൂശുന്നു.

ആദ്യം അഡോബി ഇല്ല്സ്ട്രേറ്ററിലെ ചില എളുപ്പപ്പണികള്‍ ഒരു സീരീസാക്കാനാണ് ആഗ്രഹം. ഇപ്രാവശ്യം ഒരു കസ്റ്റം ബോര്‍ഡറുണ്ടാക്കുന്ന കുഞ്ഞു വിദ്യ. Adobe Illustrator CS4 ആണ് ഉപയോഗിച്ചിരിക്കുന്നത്.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ :)

6 comments:

കരീം മാഷ്‌ said...

താങ്ക്സ്.
ഇനി ബ്ലോഗറിലേക്കു ചിത്രങ്ങൾ പോസ്റ്റു ചെയ്യുമ്പോൾ ബോർഡർ വരാതിരിക്കാനുള്ള ഒരു ഉപാധി പറഞ്ഞു തരാമോ?
ഉദാ http://kareemmaash.blogspot.com/2010/04/blog-post.html
ഇതിൽ ഈ വ്യക്തിയുടെ ഫോട്ടോക്കു ബോർഡർ ഒഴിവാക്കണം. വിവിധ ഫോർമാറ്റുകൾ ഉപയോഗിച്ചു പരാജയപ്പെട്ടു.

കവിയൂരാന്‍ said...

നന്നായിരിക്കുന്നു സിയാ , എന്നെ പോലെ ട്യൂട്ടോറിയല്‍ വായിക്കാനുള്ള മടി കൊണ്ട് ഇത്തരം സോഫ്റ്റ്‌വെയര്‍ കള്‍ പഠിക്കാതെ പോയ ഒരു പാട് പേര്‍ക്ക് ഈ പുതിയ രീതി പ്രചോദനമാവും തീര്‍ച്ച !! ഇനിയും ടിപ്സുകള്‍ പോരട്ടെ ...
അഭിനന്ദനങ്ങള്‍ !!!

അഭിലാഷങ്ങള്‍ said...

നന്ദി സിയ.
നന്നായിട്ടുണ്ട്. വീഡിയോ കണ്ട് പഠിക്കാന്‍ വളരെ എളുപ്പത്തില്‍ വായനക്കാര്‍ക്ക് സാധിക്കും, അതോണ്ട് ഈ സ്ക്രീന്‍ കാസ്റ്റിങ്ങ് പരിപാടി സ്വാഗതം ചെയ്യുന്നു.

വിവരണത്തില്‍, അല്പം കൂടി ശബ്‌ദം കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ഭംഗിയായേനേ..

ഇതുപോലുള്ളവ ഇനിയും പ്രതീക്ഷിക്കുന്നു.

-അഭിലാഷങ്ങള്‍

Kumar Neelakandan © (Kumar NM) said...

കരീം മാഷേ അത് ബ്ലോഗർ ഇടുന്ന ബോർഡർ ആണ്. അത് മാറ്റാനായിട്ട് (മാറ്റൽ അല്ല, കാണാതാക്കൽ ;) ബ്ലോഗറിൽ ലോഗിൻ ചെയ്തിട്ട്, ലേ ഔട്ട് ടാഗിൽ പോവുക. അതിൽ ഫോണ്ട്സ് ആന്റ് കളേർസിൽ പോവുക എന്നിട്ട്
അവിടെ ഇടതു വശത്തു വരുന്ന മെനുവിൽ സ്കോൾ ഡൌൺ ചെയ്യുക. ഫോട്ടോ ബോർഡർ കളർ സെലക്ട് ചെയ്തിട്ട് ഇപ്പുറത്തെ കളർ പാലറ്റിൽ നിന്നും ആവശ്യമുള്ള കളർ സെലക്ട് ചെയ്യുക. മാഷിന്റെ ബ്ലോഗിന്റെ ബാക്ൿഗ്രൌണ്ട് കളർ (വൈറ്റ്) സെൽക്ട് ചെയ്ത് സേവ് ചെയ്താൽ മതി. അപ്പോൾ ബോർഡർ കാണില്ല. അതുപോലെ തന്നെ ബാനറിന്റേയും മറ്റും ബോർഡർ കളയാം. മറ്റുള്ളവയുടെ ഒക്കെ കളർ മാറ്റിക്കളിച്ച് ഒരു വഴിക്കായാൽ ഞാൻ ഉത്തരവാദി അല്ല. :)

കരീം മാഷ്‌ said...

നന്ദി കുമാർ,
അതു തന്നെയാണു വഴി. അതു മാത്രം.
താങ്ക്യൂ...!
ചെയ്തു വിജയിച്ചിട്ടു നന്ദി പറയാമെന്നു കരുതിയാണു താമസിച്ചത്.

manojpattat said...

അല്ലാ ഈ പരിപാടി നിര്‍ത്തിയാ?നല്ല കാര്യമല്ലായിരുന്നോ?എന്തുപറ്റീ?