Apr 14, 2009

ഈ തണുത്ത നിറങ്ങള്‍ക്കൊപ്പം...

ശീതവര്‍ണ്ണങ്ങളെക്കുറിച്ചാണ് നാം പറഞ്ഞു കൊണ്ടിരിക്കുന്നത്. നീലയെക്കുറിച്ച് കഴിഞ്ഞ ലേഖനത്തില്‍ പ്രതിപാദിച്ചുവല്ലോ.

ഇനി പച്ച.


പച്ച പ്രകൃതിയുടെ വര്‍ണ്ണമാണ്. അഭിവൃദ്ധിയുടെയും സ‌മൃദ്ധിയുടെയും നിറം. ആരോഗ്യം, പരിസ്ഥിതി, മൈത്രി, ഫലസ‌മൃദ്ധി, നവത്വം, വസന്തം, സ്‌ഥൈര്യം, സഹനശേഷി എന്നിവയുടെയൊക്കെ പ്രതീകമാണിത്. മനുഷ്യനേത്രങ്ങള്‍ക്ക് ഏറ്റവും സ്വസ്ഥതയേകുന്ന നിറമാണ് പച്ച. ശമനശേഷിയുള്ള വര്‍ണ്ണമാണത്രേ ഇത്. നീല നിറത്തിന്റെ ശാന്തസ്വഭാവങ്ങള്‍ മിക്കതും പച്ചയ്‌ക്കുമുണ്ട്.
സുരക്ഷയുമായി വളരെ വൈകാരികമായ ഒരു ചേര്‍ച്ച തന്നെ പച്ചനിറത്തിനുണ്ട്. ചുവപ്പ് നിറത്തിന് കടക വിരുദ്ധമാണ് പച്ച. സുരക്ഷിതമെന്നര്‍ത്ഥം. റോഡ് ഗതാഗതത്തില്‍ സ്വതന്ത്രസഞ്ചാരത്തിനുള്ള അനുമതിയാണ് പച്ച. റോഡില്‍ മാത്രമല്ല; ഏതൊരു ദൌത്യത്തിനുമുള്ള അനുമതി. പച്ചക്കൊടി കാണിക്കുക എന്ന പ്രയോഗം ഓര്‍ക്കുക. എങ്ങാനും പച്ചകത്തിച്ചാല്‍ ചാടി വീഴുന്ന ജീടോക്ക് ബഡ്ഡികളെയും ഓര്‍ക്കുക.
മരുന്നുകളും മെഡിക്കല്‍ ഉത്പന്നങ്ങളും പരസ്യം ചെയ്യുമ്പോള്‍ സുരക്ഷയെ സൂചിപ്പിക്കാന്‍ പച്ചനിറം ഉപയോഗിക്കാം. പ്രകൃതിയുമായി നേരിട്ട് ബന്ധപ്പെട്ട നിറമായതിനാല്‍ പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ക്കെല്ലാം പച്ച ഒരവിഭാജ്യഘടകമായിട്ടുണ്ട്. അയുര്‍വേദത്തിന്റെയും ടൂറിസത്തിന്റെയും പരസ്യത്തിലെങ്കിലും പച്ചയുണ്ടെന്നുള്ളത് ആശ്വാസം തന്നെ!
കടും പച്ച നിറം പൊതുവേ പണവുമായും സാമ്പത്തിക ലോകവുമായും ബാങ്കിംഗുമായും ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ ആഗ്രഹം, അത്യാഗ്രഹം, അസൂയ എന്നിവയുമായും ബന്ധപ്പെട്ടതാണ് കടും പച്ച.
യെല്ലോ ഗ്രീന്‍ രോഗത്തെയും ഭീരുത്തത്തെയും സൂചിപ്പിക്കുന്നു.
ഒലീവ് പച്ച സമാധാനത്തിന്റെ നിറമാണ്.

പച്ചയോടൊപ്പം നീല നിറം ഉപയോഗിച്ചാല്‍ പ്രകൃതിയുടെ പ്രതിധ്വനി തന്നെയാവുമെന്നതിനാല്‍ അത് ഐശ്വര്യത്തെയും അഭിവൃദ്ധിയെയും സൂചിപ്പിക്കും. പച്ചയും മഞ്ഞയും കറുപ്പ് അല്ലെങ്കില്‍ വെള്ളയും ചേര്‍ന്നാല്‍ സ്പോര്‍ട്ടി കളര്‍സ്കീമായി. പര്‍പ്പിളും പച്ചയും വളരെ കോണ്ട്രാസ്റ്റ് ഉണ്ടാക്കും. ലൈം ഗ്രീനും ഓറഞ്ചും ചേര്‍ന്നാല്‍ ഒരു ഫ്രൂട്ടി പാലറ്റായി.

അടുത്തത് വൈഢൂര്യ വര്‍ണ്ണം (Turquoise)

ഒരു തരം ഹരിതനീലിമയാണിത്. ഉത്സാഹജനകമായ ഒരു വര്‍ണ്ണം. നീലയുടെയും പച്ചയുടെയും ഒരു സങ്കലനം. ഈ വര്‍ണ്ണത്തിന് ഒരു സ്ത്രൈണഭാവമുണ്ട്. പച്ചയുടെയും നീലയുടെ സങ്കലനമായതിനാല്‍ അവയുടെ ശാന്തതയും ഈ നിറത്തിനുമുണ്ട്.
ഈ വര്‍ണ്ണത്തിന്റെ പര്യായങ്ങളെന്നോണം ഇതിന്റെ വിവിധ ഷേഡുകള്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. Pale Turquoise , Bright Turquoise , Dark Turquoise, Aqua, Aquamarine, Teal എന്നിങ്ങനെ. ചിത്രം ശ്രദ്ധിക്കുക.



സ്നേഹം, കാരുണ്യം, ഉത്തരവാദിത്തം, ക്രിയാത്മകത, സ്വാതന്ത്ര്യം എന്നിവയുടെയൊക്കെ പ്രതീകമായി റ്റേര്‍‌ക്വൊയിസിനെ കണക്കാക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില്‍ ഒരുപോലെ പ്രചാരമുള്ള നിറമാണ് റ്റേര്‍‌ക്വൊയിസ്. ഒരു സ്ത്രൈണഭാവം ജനിപ്പിക്കാനായി ഈ നിറത്തോടൊപ്പം ലാവന്‍ഡര്‍ അല്ലെങ്കില്‍ ഇളം പിങ്ക് കൂടി ചേര്‍ത്താല്‍ മതി. ഈ നിറക്കൂട്ട് സ്ത്രീകള്‍ക്കുള്ള ഉത്പന്നങ്ങള്‍ പരസ്യം ചെയ്യാനും പാക്കേജ് ഡിസൈനിനും മറ്റും സാര്‍വത്രികമായി ഉപയോഗിക്കുന്നു.

ഓറഞ്ചോ മഞ്ഞയോ നിറമാണ് റ്റേര്‍‌ക്വൊയിസിനൊപ്പം ഉപയോഗിക്കുന്നതെങ്കില്‍ കായികവിനോദ സംബന്ധമായ ഡിസൈനുകള്‍ക്ക് നന്നായി ചേരും. Teal വളരെ സഭ്യവും പരിഷ്‌കൃതവുമായ നിറമായി അറിയപ്പെടുന്നു. Aquaഎന്നാല്‍ ജലം. മനോഹരമായ ഒരു തെളിഞ്ഞദിനത്തിലെ കടലിന്റെ വര്‍ണ്ണം. സ്വച്ഛതയും നിഗൂഢഭാവവുമുള്ള വര്‍ണ്ണമാണ് അക്വ. ഈ വര്‍ണ്ണം രോഗശമനം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

സില്‍‌വര്‍


തിളക്കവും മൃദുത്വവുമുള്ള ഒരു ശീതവര്‍ണ്ണമാണ് സില്‍‌വര്‍. കണ്ണിനെ പെട്ടെന്നാകര്‍ഷിക്കുന്ന വര്‍ണ്ണം. അലങ്കാരവിതാനങ്ങളുടെ ഒരു ഭാവം പകരാന്‍ ഈ നിറത്തിന് കഴിയും. ഗ്ലാമര്‍, പ്രശസ്തി, ഉന്നതസാങ്കേതിക വിദ്യ, റ്റെലിപ്പതി, അതീന്ദ്രിയജ്ഞാനം, ആശയവിനിമയം, സ്വപ്നം, സ്ത്രീശക്തി, തിളക്കം എനിവയെയൊക്കെ പ്രതിനിധീകരിക്കുന്നു സില്‍‌വര്‍. വെള്ളി നിറം പലപ്പോഴും ധനാഢ്യതയെ പ്രതിനിധീകരിക്കുന്നു. ഭൂമിയുമായും പ്രകൃതിരമണീയതയുമായും ബന്ധപ്പെട്ടും വെള്ളിനിറം ഉപയോഗിക്കാറുണ്ട്.

നിയന്ത്രണത്തിന്റെയും ശക്തിയുടെയും ഭാവം പകരാന്‍ വെള്ളിനിറവും സ്വര്‍ണ്ണം അല്ലെങ്കില്‍ വെളുപ്പ് നിറവും ചേര്‍ന്ന ഡിസൈനിന് കഴിയും.


പ്രധാന കൂള്‍ കളേഴ്സ് കഴിഞ്ഞു. ഇനി കൂള്‍ കളേഴ്സിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ന്യൂട്രല്‍ കളറുകളെക്കുറിച്ച് അടുത്ത എപ്പിഡോസില്‍...

9 comments:

Ziya said...

ശീതവര്‍ണ്ണങ്ങളെക്കുറിച്ചാണ് നാം പറഞ്ഞു കൊണ്ടിരിക്കുന്നത്. നീലയെക്കുറിച്ച് കഴിഞ്ഞ ലേഖനത്തില്‍ പ്രതിപാദിച്ചുവല്ലോ.

ഇനി പച്ച.

kichu / കിച്ചു said...

വൈഡൂര്യക്കമ്മലണിഞ്ഞ്........................

നരിക്കുന്നൻ said...

അപരിചിതമായ ഒരുപാട് വിവരങ്ങൾ പറഞ്ഞ് തന്നതിന് നന്ദി.

അനില്‍@ബ്ലോഗ് // anil said...

നന്ദി സിയ,
ഈ Turquoise എങ്ങിനെയാണ് പ്രോനൌണ്‍സ് ചെയ്യുക?

Ziya said...

turkoyz, tur-koiz, -kwoiz

്‌‌റ്റേര്‍ക്വൊയ്‌സ്

എന്നൊക്കെയാണ്...

പകല്‍കിനാവന്‍ | daYdreaMer said...

നന്ദി സിയ..
ഓഫ് : പച്ചയെ കുറിച്ച് ഇലക്ഷന്‍ കഴിഞ്ഞു പറഞ്ഞാ പോരായിരുന്നോ?
:)

Ziya said...

ഹഹ...

പകല്‍ക്കിനാവാ ഇത്തവണ പച്ച പച്ചതൊടുമെന്ന് തോന്നുന്നില്ല.

പച്ചച്ചെങ്കൊടി പാറും പൊന്നാനീലും മലപ്രത്തുമെന്നാ ഞമ്മഡെ ഒരിത് യേത്! :)

സാല്‍ജോҐsaljo said...

:D .......continue

yousufpa said...

ആദ്യായിട്ടാണിവിടെ. താത്പര്യപൂര്‍വ്വം വായിച്ചു. ശ്രേഷ്ടമായ രചന. തുടരുക്...