Oct 27, 2008

ഫോട്ടോഷോപ്പില്‍ 3D ടെക്‍സ്റ്റ്

കഴിഞ്ഞ പോസ്റ്റില്‍ പ്രയാസിയുടെ ചോദ്യം.

“ഫോട്ടോഷോപ്പില്‍ എങ്ങനെ ത്രീ ഡീ ഫോണ്ടുകള്‍ ഉണ്ടാക്കാം എന്നൊന്നു വിവരിക്കാമോ?”

ത്രീ ഡി ടെക്‍സ്റ്റ് ആയിരിക്കും പ്രയാസി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്ന ധാരണയില്‍ രുചിയേറിയ ഒരു 3D Text പാ‍കം ചെയ്യുന്ന ലളിതമായ ഒരു വിധിയാണ് ഈ അന്തിക്ക് നമ്മടെ ഷാപ്പില്‍ അവതരിപ്പിക്കുന്നത്...ഒഖേയ് !

(ഓടോ. അനായാസം 3D റ്റെക്സ്റ്റും 3D ഓബ്‌ജക്റ്റുകളും നിര്‍മ്മിക്കാനുള്ള ഒറ്റക്ലിക്ക് സൌകര്യം അഡോബി ഇല്ലസ്ട്രേറ്റര്‍ CS വേര്‍ഷനുകളില്‍ ഇപ്പോള്‍ ഉണ്ട്. ന്നാല്‍ “ഷാപ്പില്‍“ തന്നെ അന്തിയുറങ്ങുന്നവര്‍ക്കും വേണ്ടേ ഒരു ഫുള്‍ 3D !)

ആവശ്യമുള്ളസാധനങ്ങള്‍

അത്യാവശ്യം അനക്കമുള്ള കമ്പ്യൂട്ടര്‍ - 1
ഫോട്ടോഷോപ്പ് (പൈറസി കളഞ്ഞ് ശുദ്ധീകരിച്ചത് ) - 1
നല്ല കനമുള്ള ഫോണ്ടുകള്‍- ആവശ്യത്തിന്.
ചൂട് ചായ - 1 ഗ്ലാസ്സ്
പരിപ്പു വട- 2 എണ്ണം

മതി, ഇനി താഴെപ്പറയുന്നവയൊക്കെ ചെയ്യാന്‍ ഒത്ത ഒരാളും കൂടി വേണം.

1.ഫോട്ടോഷോപ്പില്‍ പുതിയ ഒരു ഡോകുമെന്റ് തുറക്കുക. ഡോകുമെന്റിന്റെ വലുപ്പം നമ്മുടെ 3ഡി ടെക്സ്റ്റിന്റെ വലുപ്പത്തിനനുസരിച്ച് ക്രമീകരിക്കാം.

2.Arial Black ഉപയോഗിച്ച് 300 പിക്സല്‍ വലുപ്പത്തില്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റാണ് താഴെ. ഒരു കാരണവശാലും Faux Bold എന്ന ഓപ്‌ഷന്‍ ഉപയോഗിക്കരുത്.


3.ഇനി ഈ ടെക്സ്റ്റിനെ Transform ചെയ്യണം. അതിനു മുമ്പ് ഈ ടൈപ്പിനെ നമുക്ക് ബിറ്റ്മാപ്പാക്കി മാറ്റേണ്ടതുണ്ട്. Layer>Rasterize >Type വഴി നമുക്ക് റ്റെക്സിനെ ബിറ്റ്മാക്കാമെങ്കിലും ഇപ്രകാരം ചെയ്താല്‍ റ്റെക്സ്റ്റിന്റെ വശങ്ങള്‍ പൊട്ടിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു വെക്സര്‍ ഷേപ്പാക്കി മാറ്റുന്നതാണ് ഉചിതം. ഗോ റ്റു Layer>Type>Convert to Shape. ഇപ്പോള്‍ പാത്ത് ആക്റ്റീവായിരിക്കും. അതൊഴിവാക്കാന്‍ റ്റെക്സ്റ്റ് ലേയറിനോടൊപ്പമുള്ള വെക്റ്റര്‍ മാസ്ക് തമ്പ് നെയിലില്‍ ഒരു തവണ ക്ലിക്ക് ചെയ്താല്‍ മതി.

4.ഇനി ഗോ റ്റു Edit>Transform>Perspective. എന്നിട്ട് താഴെ വലതു വശത്തെ കുഞ്ഞുചതുരത്തില്‍ ഞെക്കി മെല്ലെ വലത്തേക്ക് വലിക്കുക. ഇപ്പോള്‍ നമുക്കൊരു പെര്‍സ്‌പെക്റ്റീവ് ലുക്ക് കിട്ടി. കൂടുതല്‍ വ്യത്യസ്തമായ രൂപം ആവശ്യമാണെങ്കില്‍ Edit>Transform>Skew അല്ലെങ്കില്‍ Distort എന്നിവ ഉപയോഗിക്കാം.


5.ഇനി Ctrl+Alt അമര്‍ത്തിപ്പിടിച്ച് ഒരു മുപ്പത്തഞ്ചു തവണ Up ആരോ ഞെക്കുക. (തമാശയല്ല). ഇപ്പോള്‍ നമ്മുടെ ടെക്റ്റിന്റെ 1 പിക്സല്‍ അകലമുള്ള ഒത്തിരി ഡൂപ്ലിക്കേറ്റുകള്‍ ഉണ്ടായതായി കാണാം.


6.ഇനി എല്ലാ ലേയറുകളും സെലക്റ്റ് ചെയ്യുക. Ctrl+Alt+A. ഏറ്റവും മുകളിലെ ലേയറിനെ മാത്രം വെറുതേ വിടുക. ലേയര്‍ പാലറ്റില്‍ ആ ലേയര്‍ ഐക്കണില്‍ കണ്ട്രോള്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.ഇപ്പോള്‍ സെലക്റ്റായിരിക്കുന്ന ലേയറിനെ എല്ലാം കൂടി മെര്‍ജ് ചെയ്യുക. Ctrl+E.7.താഴെയുള്ള ലേയറില്‍ കുറച്ച് ലേയര്‍ സ്റ്റൈലുകള്‍ ഇനി അപ്ലൈ ചെയ്യാം. (Layer>Layer Style) അല്ലെങ്കില്‍ ലേയര്‍ തമ്പ്നെയിലില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക.

ബഡെ നോക്കൂ...ബഡെ...(പഡംസ് നോക്കി സ്റ്റൈല്‍ കൊടുക്കാം ട്ടോ. ഞെക്കിയാല്‍ വ്യക്തമായ വലിയ പഡം കാണാം )
1.

2.

3.


ദാ സംഗതി യിപ്പോ യിങ്ങനെയാവുംഇനി മുകളിലെ ലേയറില്‍ കുറച്ച് സ്റ്റൈലുകള്‍ കൂടി...
1.


2.


3.


4.


ദാ യിപ്പോ യിങ്ങനെയായി8.ഇനി ചായയും പരിപ്പു വടയും കഴിക്കുക.

9.കൈ തുടച്ചിട്ട് ബാക്ക് ഗ്രൌണ്ട് ലേയറിനു കൂടി എന്തെങ്കിലും സ്റ്റൈല്‍ കൊടുക്കാം...

1.


2.3Dറെഡി..ചൂടോടെ സെര്‍വ്വ് ചെയ്യുക.


നിങ്ങളുടെ അഭിരുചിക്കിണങ്ങുന്ന വിവിധ സ്റ്റൈലുകളും ഷേപ്പുകളും ഒക്കെ ഉപയോഗിച്ച് അനേകം 3D മോഡലുകള്‍ നിര്‍മ്മിക്കാം.
Post a Comment