Aug 5, 2008

ഫയര്‍‌ഫോക്സ് ആഡ്-ഓണ്‍‌സ് (Firefox Add-ons)

ഫയര്‍‌ഫോക്സ് 3 വെബ്‌ബ്രൌസിംഗില്‍ മുമ്പെങ്ങുമില്ലാത്ത വേഗതയും സുഖവും പ്രദാനം ചെയ്യുന്നതായിട്ടാണ് എന്റെ അനുഭവം. ഫയര്‍‌ഫോക്സ് 3 എന്ന സ്വതന്ത്ര വെബ്‌ബ്രൌസര്‍ ഉപയോഗിച്ച് ബ്രൌസിംഗ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ആസ്വദിക്കുന്നു. ഫയര്‍ഫോക്സിലെ ആഡ് -ഓണുകളെക്കുറിച്ച് (Firefox Add-ons) ഏതാനും നുറുങ്ങുകള്‍ പങ്കു വെക്കുകയാണിവിടെ.

ബ്രൌസിംഗ് വ്യക്തിഗതവും അനായാസവുമാക്കാന്‍ ഫയര്‍‌ഫോക്സ് ബ്രൌസറിലേക്ക് ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യാവുന്ന കുഞ്ഞ് ആപ്ലിക്കേഷനുകളായ എക്‍സ്റ്റന്‍ഷനുകളെയാണ് (Extension) ഫയര്‍ഫോക്സ് ആഡ്-ഓണ്‍സ് എന്നു പറയുന്നത്. ആഡ് ഓണുകള്‍ ഉപയോഗിച്ച് പുതിയ പുതിയ ഫംഗ്‌ഷണാലിറ്റികള്‍ നമുക്ക് ബ്രൌസറിലേക്ക് ചേര്‍ക്കാം.
എന്റെ ശ്രദ്ധയില്‍പ്പെട്ട ഏതാനും ആഡ്-ഓണുകളെക്കുറിച്ച് താഴെപ്പറയുന്നു.

ആഡ്-ഓണ്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി Firefox> Tools> Add-Ons> Get Add-on റ്റാബില്‍ ക്ലിക്ക് ചെയ്താല്‍ മതി. വലതു വശത്ത് കാണുന്ന Browse All Add-ons എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആഡ്‌-ഓണ്‍‌സ് സൈറ്റില്‍ നിന്നും വേണ്ട ആഡ്-ഓണുകള്‍ തെരഞ്ഞെടുക്കാവുന്നതുമാണ്.

Padma –

യൂണിക്കോഡ് അല്ലാത്ത ഇന്ത്യന്‍ ഭാഷകളിലെ റ്റെ‌ക്സ്‌റ്റ് യൂണിക്കോഡിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്ന സാങ്കേതിക വിദ്യയാണ് പദ്‌മ. മലയാളം, തെലുങ്ക്, തമിഴ്, ദേവനാഗരി, ഗുജറാത്തി തുടങ്ങിയ ലിപികള്‍ പദ്‌മ സപ്പോര്‍ട്ട് ചെയ്യുന്നു. മലയാളമനോരമ അടക്കം യൂണിക്കോഡിലേക്ക് ഇനിയും വരാത്ത പത്രങ്ങളും മറ്റു സൈറ്റുകളും പദ്‌മ ഉപയോഗിച്ച് നമുക്ക് വായിക്കാം. ഫയര്‍‌ഫോക്സ് 3 ന്റെ തുടക്കത്തില്‍ പദ്മ എക്സ്‌റ്റന്‍ഷന്‍ പ്രവര്‍ത്തിക്കുകയുണ്ടായിരുന്നില്ല. ഇപ്പോള്‍ അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ട്. ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാം.



Adblock Plus -

വായന ദു‌ഷ്‌കരമാക്കും വിധം ബ്രൌസറില്‍ നിറയുന്ന പരസ്യങ്ങളും ബാനറുകളും ഒന്നൊഴിവായിക്കിട്ടിയിരുന്നെങ്കിലെന്ന് പലപ്പോഴും തോന്നാറില്ലേ? ഈ പരസ്യങ്ങള്‍ കാരണം പേജ് ലോഡാവാന്‍ ഏറെനേരമെടുക്കുന്നത് അസഹ്യമല്ലേ? പരിഹാരാം ആഡ്‌ബ്ലോക്ക് പ്ലസ്.

ഇവിടെ നിന്നും ആഡ്‌ബ്ലോക്ക് പ്ലസ് ഫയര്‍‌ഫോക്സിലേക്ക് ചേര്‍ക്കുക. ഫയര്‍‌ഫോക്സ് നാവിഗേഷന്‍ റ്റൂള്‍ ബാറില്‍ ABP എന്ന ചുവന്ന ഐക്കണ്‍ പ്രത്യക്ഷമാകും. പരസ്യങ്ങള്‍ ഒഴിവാക്കപ്പെടണം എന്നാഗ്രഹിക്കുന്ന സൈറ്റുകളുടെ URL ഇനിപ്പറയും വിധം കൊടുത്താല്‍ മതി. ABP ഐക്കണോടുള്ള ചേര്‍ന്നുള്ള ഡൌണ്‍ ആരോ ക്ലിക്ക് ചെയ്ത് Preferences > Click Add Filter > URL ചേര്‍ക്കുക > OK. ഇനിയും വല്ല ബാനറുകളും ശേഷിക്കുന്നുണ്ടെങ്കില്‍ ആ ബാനറിലോ ഇമേജിലോ റൈറ്റ് ക്ലിക്ക് ചെയ്ത് കോണ്‍‌റ്റെക്‍സ്റ്റ് മെനുവിലെ Adblock Image ല്‍ ക്ലിക്ക് ചെയ്താല്‍ മതി.


DownThemAll! -

400% ശതമാനം അധികവേഗതയില്‍ ഡൌണ്‍ ചെയ്യാം എന്നവകാശപ്പെടുന്ന ഒരു ഡൌണ്‍‌ലൊഡ് മാനേജരാണിത്. ഉപയോഗിക്കാന്‍ വളരെ എളുപ്പം. ഈ ആഡോണ്‍ ഇവിടെ നിന്ന് ആഡ് ചെയ്യുക. പിന്നീട് ഡൌണ്‍ ചെയ്യുന്ന സമയത്ത് ഡയലോഗ് ബോക്സില്‍ നിന്ന് DownThemAll!സെലക്റ്റ് ചെയ്യുക. ഡെസ്റ്റിനേഷന്‍ നിര്‍ണ്ണയിക്കുക. Pause, Resume സൌകര്യം ഉള്ളതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഡൌണ്‍ ലോഡ് ചെയ്യാം.

Video DownloadHelper –

Youtube മുതലായ സൈറ്റുകളില്‍ നിന്നും മറ്റും വീഡിയോ, ഇമേജുകള്‍ മുതലായവ അനായസം ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഈ എക്‍സറ്റന്‍ഷന്‍ അത്യുത്തമം. വീഡി‌യോ, ഇമേജുകള്‍ ഉള്ള ഒരു സൈറ്റ് നാം ബ്രൌസ് ചെയ്യുമ്പോള്‍ വീഡിയോ ഡൌണ്‍ലൊഡ് ഹെല്‍പ്പര്‍ അതിലെ കണ്ടന്റ് സ്വയമേ കണ്ടെത്തി ഡൌണ്‍ലോഡ് ചെയ്യാന്‍ നമ്മെ സഹായിക്കുന്നു. സൈറ്റിലെ മുഴുവന്‍ വീഡിയോ/ ഇമേജുകള്‍ നമുക്ക് ഒറ്റത്തവണയായി വേണമെങ്കിലു ഡൌണ്‍ലോഡ് ചെയ്യാം.
ഇവിടെ നിന്നും ഇത് ആഡ് ചെയ്യുക. പിന്നീട് വീഡിയോ/ഇമേജ് കണ്ടന്റുള്ള പേജ് ബ്രൌസ് ചെയ്യുമ്പോള്‍ നാവിഗേഷന്‍ ബാറിലെ

ഈ ഐക്കണ്‍ നൃത്തം തുടങ്ങും. അതിനോട് ചേര്‍ന്നുള്ള ഡൌണ്‍ ആരോയില്‍ ക്ലിക്ക് ചെയ്ത് ഇഷ്‌ടമുള്ള ഫയല്‍ ഡൌണ്‍‌ലോഡ് ചെയ്യാം. Firefox>Tools>DownloadHelper>Preferences എടുത്താല്‍ ഡൌണ്‍‌ലോഡ് ഡയറക്റ്ററിയും മറ്റും സെറ്റ് ചെയ്യാം.

Better Gmail 2 0.6

നമ്മുടെ ജീ മെയിലിന്റെ അപ്പിയറന്‍സും മറ്റും കസ്‌റ്റമൈസ് ചെയ്യാം ഈ ആഡ്‌ഓണ്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിലൂടെ. ഇവിടെ നിന്നും ഇന്‍‌സ്റ്റോള്‍ ചെയ്യുക. എന്നിട്ട് Firefox>Tools>Add-ons>Extensions റ്റാബ് ക്ലിക്ക് ചെയ്‌ത് Better Gmail 2 സെലക്റ്റ് ചെയ്ത് ഓപ്റ്റൊന്‍സ് എടുക്കുക. General, Messages, Skins, Compose, Sidebar എന്നിങ്ങനെ 5 റ്റാബുകളിലായി നിരവധി ഓപ്‌ഷനുകള്‍ കാണാം. വേണ്ടത് സെറ്റ് ചെയ്ത് ജീ മെയില്‍ വിന്‍ഡോ റിഫ്രഷ് ചെയ്താല്‍ ഫലം അറിയാം.

ശ്രദ്ധിക്കുക:- എല്ലാ ആഡ്-ഓണുകളുകളുടെയും Auther നെ മോസില്ല വെരിഫൈ ചെയ്തതാവണമെന്നില്ല. എന്നിരുന്നാലും അവര്‍ അത്തരം ആഡോണും റെക്കമെന്റ് ചെയ്യുന്നുണ്ട്.

ഫയര്‍ ഫോക്സിനുള്ളിലെ ഐ ഈ !!
ഇന്റര്‍‌നെറ്റ് എക്‍സ്പ്ലോറര്‍ ഫയര്‍‌ഫോക്സിനുള്ളില്‍! അതെ. വിന്‍ഡോസ് ഇല്ലാത്ത വെബ് ഡെവലപ്പര്‍മാര്‍ക്ക് ഇന്റര്‍‌നെറ്റ് എക്സ്‌പ്ലോററിലേക്ക് പോകാതെ ഫയര്‍ഫോക്സില്‍ തന്നെ അവരുടെ സൈറ്റ് ഐ ഈയില്‍ എങ്ങനെയിരിക്കുമെന്ന് നോക്കാന്‍ സൌകര്യം! ഫയര്‍‌ഫോക്സില്‍ വായിക്കാനാവാത്ത മലയാളപത്രങ്ങളും പുഴ.കോമും മറ്റുസൈറ്റുകളും എല്ലാം ഫയര്‍ഫോക്സില്‍ തന്നെ ഒരു ഐ ഈ റ്റാബില്‍ !
ദാ ഇവിടുന്ന് IE Tab ആഡ് ചെയ്യുക. പിന്നീട് ഏതെങ്കിലും ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Open Link in IE Tab എന്നു പറഞ്ഞാല്‍ ഫയര്‍ഫോക്സിനുള്ളില്‍ ഒരു ഐ ഈ വിന്‍ഡോ തുറാക്കുകയായി.
സ്ഥിരമായി ഒരു സൈറ്റ് IE റ്റാബില്‍ തുറക്കണമെങ്കില്‍ irefox>Tools>Add-ons>Extensions റ്റാബ് ക്ലിക്ക് ചെയ്‌ത് IE Tab1.5 എടുക്കുക. Options ല്‍ Site Filter Tab ല്‍ URL എന്നിടത്ത് ആ സൈറ്റിന്റെ URL നല്‍കി Add പറഞ്ഞ് അപ്ലൈ ചെയ്താല്‍ മതി. ഫയര്‍‌ഫോക്സില്‍ തുറക്കാന്‍ വിമുഖത കാണിക്കുന്ന ലവന്മാരെയെല്ലാം നമുക്ക് വരച്ച വരയില്‍ നിര്‍ത്താം :)

ഉദാഹരണം മാധ്യമം പത്രം ഫയര്‍ഫോക്സില്‍ വായിക്കുക സാധ്യമല്ല ഇപ്പോള്‍. എന്നാല്‍ IE Tab ഉപയോഗിച്ച് ഈ ഫില്‍റ്റര്‍ നല്‍കി നേരിട്ട് ഫയര്‍ഫോക്സില്‍ തുറക്കാം. സ്ക്രീന്‍ ഷോട്ട് നോക്കുക.

ഫയര്‍‌ഫോക്സില്‍


IE Tab ഉപയോഗിച്ച് ഫയര്‍ഫോക്സില്‍


സൌകര്യം പോലെ മറ്റ് ആഡോണുകളുമായി ഇനിയിരിക്കല്‍...ഇന്‍ശാ അല്ലാ...

9 comments:

Ziya said...

ഫയര്‍‌ഫോക്സ് 3 വെബ്‌ബ്രൌസിംഗില്‍ മുമ്പെങ്ങുമില്ലാത്ത വേഗതയും സുഖവും പ്രദാനം ചെയ്യുന്നതായിട്ടാണ് എന്റെ അനുഭവം. ഫയര്‍‌ഫോക്സ് 3 എന്ന സ്വതന്ത്ര വെബ്‌ബ്രൌസര്‍ ഉപയോഗിച്ച് ബ്രൌസിംഗ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ആസ്വദിക്കുന്നു. ഫയര്‍ഫോക്സിലെ ആഡ് -ഓണുകളെക്കുറിച്ച് (Firefox Add-ons) ഏതാനും നുറുങ്ങുകള്‍ പങ്കു വെക്കുകയാണിവിടെ.

അഭിലാഷങ്ങള്‍ said...

സിയ,

ഫയർഫോക്സിലെ Add-ons നെക്കുറിച്ച് വളരെ ഇൻഫർമേറ്റീവായ പോസ്റ്റ്.

ഞാൻ ഫയർഫോക്സ് ശരിക്കും ഉപയോഗിക്കാൻ തുടങ്ങിയത് മോസില്ലയുടെ ഫയർഫോക്സ് ഡൌൺലോഡ് ഡേ മുതലാണു.ഫയർഫോക്സ് 3 ശരിക്കും സൂപ്പർ തന്നെ. ഇപ്പോൾ വേർഷൻ 3.0.1 ആയി എന്ന് തോന്നുന്നു.

ബട്ട്, ഒരു ഇഷ്യു ഞാൻ ഫേസ് ചെയ്യുന്നത്, ഫയർഫോക്സിൽ ഓഡിയോ പ്ലയറുകൾ ഉള്ള വെബ് പേജുകളിൽ പ്ലയറിനു മുകളിലും താഴെയും അനാവശ്യ ബ്ലാങ്ക് സ്പേസ് കാണിക്കുന്നു എന്നതാണു. ഏത് ബ്ലോഗ് വേണേലും എക്സാമ്പിളായി എടുക്കാം. എന്റെ ‘അഭിലാഷങ്ങളിലും‘ ഇത് തന്നെ സ്ഥിതി. IE യിൽ നോ ഇഷ്യൂസ്...

സ്പീഡും, മറ്റ് കാര്യങ്ങളും ഒക്കെ മികച്ചതാക്കിയിട്ടുണ്ട്. ഈ പോസ്റ്റിൽ പറഞ്ഞ ആഡ്-ഓണുകൾ ഒക്കെ ഒന്നു പരീക്ഷിക്കട്ടെ. ഇതുപോലെ ഇൻഫർമേറ്റീവായ പോസ്റ്റുകൾ ഇനീം പബ്ലിഷ് ചെയ്യൂ...

ഗുഡ് പോസ്റ്റ്..

Unknown said...

AdBlockPlus-നു ഒപ്പം ഉപയോഗിക്കാവുന്ന ഒന്നാണ് FlashBlock, really useful

Also try
Print Preview
Minimize To Tray

thoufi | തൗഫി said...

ഇതെല്ലാം പുതിയ അറിവുകളും അനുഭവങ്ങളുമാണ്.
വിഷയത്തെക്കുറിച്ച് മനസ്സിലാക്കി വരുന്നതേയുള്ളൂ.
അതുകാരണം, ഒരഭിപ്രായം പറയാന്‍ ഇപ്പോള്‍ കഴിയില്ല. തനിക്ക് ലഭിച്ച അറിവ് യാതൊരു പിശുക്കും കാണിക്കാതെ മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു നല്‍കാന്‍ കാണിക്കുന്ന ഈ വലിയ മനസ്സിന്
മനം നിറഞ്ഞ നന്ദി.

തമനു said...

സിയാ,

അതി മനൊഹരമായ ഒരു പോസ്റ്റ്. ഞാനുമീയിടെയാണു് ഫയര്‍ഫോക്സ് ഉപയോഗിച്ചു തുടങ്ങിയതു. ഇതില്‍ എഴുതിയ ആഡോണുകളെല്ലാം പരീക്ഷിച്ചു. അടിപൊളി. ഗംഭീരം.

പക്ഷേ പദ്മ സഹകരിക്കുന്നില്ല. :( മനോരമ ഇപ്പൊഴും ഓണ്‍ ദ കോക്കനട്ട് ട്രീ.

ഇസാദ്‌ said...

സിയാ,
വളരെ ഇന്‍ഫൊര്‍മേറ്റീവ് ആയ പോസ്റ്റ്. തികച്ചും പ്രശംസനീയം.
ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

നന്ദി.

എല്ലാ ഭാവുകങ്ങളും.

അരുണ്‍ കരിമുട്ടം said...

നല്ല പോസ്റ്റ്.
ഒരു സംശയം
ഫയര്‍ഫോക്സില്‍ ജാവാസ്ക്രിറ്റ് ഡീബഗ്ഗ് ചെയ്യാന്‍ പറ്റുമോ?

Ziya said...

അരുണ്‍,
ഫയര്‍ഫോക്സില്‍ ജാവാസ്‌ക്രിപ്‌റ്റ് ഡീബഗ്ഗ് ചെയ്യുന്നതിനു വേണ്ടി Venkman എന്ന മോസില്ലയുടെ ജാവാസ്‌ക്രിപ്‌റ്റ് ഡിബഗ്ഗര്‍ ഇവിടെ നിന്നും ഫയര്‍ഫോക്സിലേക്ക് ആഡ് ചെയ്താല്‍ മതി.

ഭായി said...

നന്ദി, നന്ദി! വളരെയധികം ഉപകാരപ്രദമായ പോസ്റ്റ്! ഫയർഫോക്സ് ഉപയോഗിക്കുംബോൾ നേരിടുന്ന പല പ്രശ്നങൾക്കും ഈ പോസ്റ്റ് ഒരു പ്രതിവിധിയായി..
നല്ല പോസ്റ്റ്