Feb 17, 2008

എന്റെ ഫോട്ടോഷോപ്പ് പരീക്ഷണങ്ങള്‍

ഫോട്ടോഷോപ്പ് എന്നു കേള്‍ക്കാത്തവരുണ്ടാവില്ല.
പണ്ട്, എട്ടു പത്ത് കൊല്ലം മുമ്പ് ഒരു കമ്പ്യൂട്ടര്‍ കിട്ടിയപ്പോള്‍ അതില്‍ ഫോട്ടോഷോപ്പ് എന്നൊരു പ്രോഗ്രാം ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. അന്നത് വെറുതേ തുറന്നു നോക്കിയപ്പോള്‍ എന്തൊക്കെയോ കുത്തിവരക്കാനുതകുന്ന സാധനമാണല്ലോ ഇത് എന്ന് തോന്നുകയും ചെയ്തു. അന്നു തോന്നിയ കൌതുകവും അമ്പരപ്പും അത്ഭുതവും ഇന്നും ഫോട്ടോഷോപ്പ് തുറക്കുമ്പോള്‍ ഞാനനുഭവിക്കുന്നു.
വെറുതേ ഓരോന്ന് പരീക്ഷിക്കാനുള്ള ത്വര കൂ‍ടി വരുന്നതല്ലാതെ കുറയുന്നില്ല. ഓരോന്ന് അറിയുന്തോറും അറിയാനുള്ളത് ഏറി വരുന്നു എന്നതും എന്നെ അമ്പരപ്പിക്കുന്നു.
ഫോട്ടോഷോപ്പിലെ പുലികളും സിംഹങ്ങളും ഓരോന്ന് കാട്ടിക്കൂട്ടുന്നത് കണ്ട് കണ്ണുമിഴിച്ച് നില്‍ക്കുന്ന ഒരു ശിശുവിന്റെ കൌതുകമെന്നോണം മുമ്പ് ഞാന്‍ പടമിടം എന്ന ബ്ലോഗില്‍ പബ്ലിഷ് ചെയ്ത ഈ ചിത്രങ്ങള്‍ തപസ്യയില്‍ റീ പോസ്റ്റ് ചെയ്യുന്നു.















9 comments:

മൂര്‍ത്തി said...

പൊതിക്കാത്തെ തേങ്ങപോലെയാണ് എന്റെ കമ്പ്യൂട്ടറിലെ ഫോട്ടോഷോപ്പ്...

മറ്റൊരാള്‍ | GG said...

മൂര്‍ത്തി സാറ് പറഞ്ഞതിന് ഒരു അടിവര.
എത്ര ശ്രമിച്ചിട്ടും ഒന്നും അങ്ങോട്ട് തെളിയുന്നില്ല. എന്നിരുന്നാലും ചിലപ്പോഷൊക്കെ ഞാന്‍ ഫോട്ടോഷോപ്പ് തുറന്ന് നോക്കും അത് അവിടെ തന്നെയുണ്ടോ എന്നറിയാന്‍.

സിയാ.. പൊതിക്കാത്ത ഒരു തേങ്ങയുടെ പടം വരച്ചു തരുവ്വോ?

Cartoonist said...

ഒന്നും വേണ്ടാന്ന്, ആ എം.എസ്. വേഡ് എന്താ കഥ ! കൂട്ട്യ്യാ കൂട്വോ ?

Ziya said...

അപ്പുവേട്ടന്‍ പറഞ്ഞ പോലെ കമന്റുകളില്ലാതെ ബ്ലോഗ് പൂര്‍ണ്ണമാകില്ല. അതോണ്ട് പഴേ കമന്റ്സൊക്കെ അപ്പടി കമന്റാക്കുന്നു :)

28 comments:

::സിയ↔Ziya said...

ഒരു മൌസ് കൊണ്ട് പൂര്‍ണ്ണമായും ഫോട്ടോഷോപ്പില്‍ ഉരച്ചെടുത്ത കുറേ പടങ്ങള്‍!
March 28, 2007 2:23 AM
ആഷ said...

അടിപൊളി :)
March 28, 2007 2:28 AM
നിങ്ങളുടെ ഇക്കാസ് said...

നല്ല പടങ്ങള്‍.
പക്ഷിയുടേതൊഴികെയുള്ള ചിത്രങ്ങളില്‍ ഒരു വിഷാദഛായ മറഞ്ഞിരിക്കുന്ന പോലെ തോന്നുന്നു! ഇതുപോലുള്ള പടങ്ങള്‍ ഇനിയുമിടൂ..
March 28, 2007 2:29 AM
Sul | സുല്‍ said...

ഇതു കൊള്ളാമല്ലൊ സിയ.

സൂപ്പര്‍ പടങ്ങള്‍ :)

-സുല്‍
March 28, 2007 2:30 AM
ഇത്തിരിവെട്ടം|Ithiri said...

സൂപ്പര്‍.
March 28, 2007 2:31 AM
SAJAN | സാജന്‍ said...

സിയ എല്ലാ പടങ്ങളും മനോഹരം..
പ്രത്യേകിച്ച് രണ്ടാമത്തത് ..അതി മനോഹരം...
March 28, 2007 2:31 AM
അപ്പു said...

സിയാ...നന്നായിരിക്കുന്നു.
പക്ഷെ, ഫോട്ടോഷോപ്പ് അത്ര പരിചയമില്ലാതതവരിക്കുവേണ്ടി, താ‍ങ്കള്‍ എന്താണ് ഈ ചിത്രങ്ങളില്‍ ചെയ്തിരിക്കുന്നതെന്ന് വിശദീകരിക്കാ‍മോ?
March 28, 2007 2:35 AM
sandoz said...

സിയാ...നീ ഒരു ചെകുത്താന്‍ തന്നേണു കേട്ടാ....കലക്കന്‍ പടങ്ങള്‍ ........ഇനീം വരയടാപ്പാ ഇതു പോലുള്ളത്‌.................
March 28, 2007 2:41 AM
കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒരുപടത്തിനേ കോപ്പീറൈറ്റുള്ളൂ (പേര് എഴുതിവച്ചിട്ടുള്ളൂ)ബാക്കിയൊക്കെ ഇതാ അടിച്ചു മാറ്റുന്നു...:)
March 28, 2007 3:14 AM
Anonymous said...

നിങ്ങളുടെ ഇക്കാസ് said...
നല്ല പടങ്ങള്‍.
പക്ഷിയുടേതൊഴികെയുള്ള ചിത്രങ്ങളില്‍ ഒരു വിഷാദഛായ മറഞ്ഞിരിക്കുന്ന പോലെ തോന്നുന്നു!
!!!!!!!!!!
ആ ആപ്പിളിലും നീ വിഷാദഛായ കണ്ടെത്തി അല്ലെ നീ താന്‍ മഹാന്‍ !!!!!!! :))
O TO നല്ല ശ്രമങ്ങള്‍ ....കൂടുതല്‍ നന്നാക്കു.., ശ്രദ്ദയോടെ, തിരക്ക് കൂട്ടാതെ, നിര്‍ത്തി നിര്‍ത്തി വരക്കൂ എന്നാലല്ലെ (കൂടുതല്‍)ഭാവം വരൂ !!! ആശംസകള്‍
-Patteri
qw_er_ty
March 28, 2007 3:25 AM
സുഗതരാജ് പലേരി said...

അതി മനോഹരം
March 28, 2007 3:26 AM
::സിയ↔Ziya said...

വിക്രമാ, മുത്തൂ, ഡാകിനീ ഓടിവായോ..ഈ ചാത്തനെന്റെ പടം കട്ടോണ്ടു പോണേ...
March 28, 2007 3:28 AM
G.manu said...

:)
March 28, 2007 4:01 AM
riz said...

പോര്‍ട്രൈറ്റും കൊയ്ത്തുമെല്ലാം കലക്കിയല്ലോ സിയാ!
March 28, 2007 5:15 AM
തമനു said...

കലക്കി മാഷേ... കലക്കി

അപ്പു പറഞ്ഞതു പോലെ ഇത്‌ ചെയ്തതെങ്ങനാണെന്നു കൂടി പറ പഹയാ..
March 28, 2007 5:32 AM
സതീശ് മാക്കോത്ത് | sathees makkoth said...

ബലേ ഭേഷ്
March 28, 2007 8:14 AM
കൃഷ്‌ | krish said...

സിയാ.. ഫോട്ടോഷോപ്പ് ചെയ്തികള്‍ നന്നായിരിക്കുന്നു. ആപ്പിളിന്‍റെ ചിത്രം ഒരു ഫോട്ടൊ ടച്ചപ്പ് ചെയ്തതാണെന്നു തോന്നുന്നു. ആ കുട്ടിയുടെ ചിത്രവും ഏകദേശം അതുതന്നെയാണെന്നു തോന്നുന്നു.
മറ്റു ചിത്രങ്ങള്‍ വരച്ചതാണോ അതോ രണ്ടും മിക്സാണോ.. എന്തായാലും മനോഹരം.
(ഒന്നു വിശദമാക്കൂ..)
March 28, 2007 8:27 AM
നന്ദു said...

സിയാ, ഓര്‍മ്മിപ്പിച്ചതിന്‍റെ ക്രെഡിറ്റ് എനിക്കു തരണം,
വര കാണിച്ചു തന്നാല്‍ മാത്രം പോരാ ഓരോന്നും എങ്ങിനെയാ ഒപ്പിച്ചതെന്ന ഒരു ചെറു വിവരണവും വേണം (അത്യാഗ്രഹം....അത്യാഗ്രഹം..)
“പെട്ടെന്നു പണമുണ്ടാക്കാന്......?‌“
March 28, 2007 11:30 AM
::സിയ↔Ziya said...

ക്രിഷിന്റെ സംശയം ഏറ്റവും വലിയ അഭിനന്ദനമായി ഞാന്‍ കരുതുന്നു.
ആപ്പിളും കുട്ടിയും ശൂന്യതയില്‍ നിന്നും വിരചിച്ചത് തന്നെയാണ്. ഫോട്ടോ ടച്ചപ്പല്ല. റെഫറന്‍സിനു പടം ഉപയോഗിച്ചിരുന്നു. 2 മിനുട്ട് കൊണ്ട് അതുപോലെ ആപ്പിള്‍ വരക്കാന്‍ പഠിക്കണോ? അടുത്ത കമന്റില്‍ പറയാം. ഇപ്പ ലേശം ബിസി...
എല്ലാവര്‍ക്കും നന്ദി
March 28, 2007 10:23 PM
Kiranz..!! said...

അതുല്യമായ ക്രിയേറ്റിവിറ്റി സിയാ..നിങ്ങളുടെ ഒരു നാട്ടുകാരനാവാ‍ന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.ഫോട്ടോഷോപ്പ് പാഠങ്ങള്‍ ഒരു പുസ്തക്മാക്കി മാര്‍ക്കറ്റിലെത്തിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
March 29, 2007 1:17 PM
സന്തോഷ് said...

അടിപൊളി!

qw_er_ty
March 29, 2007 2:43 PM
ആവനാഴി said...

വളരെ മനോഹരമായിരിക്കുന്നു. ഫൊട്ടോഴോപ്പുണ്ടെങ്കിലും അതില്‍ കൂടുതല്‍ പണിയാന്‍ കഴിഞ്ഞിട്ടില്ല.

ഇനിയും വരക്കൂ. ആതിന്റെ സാങ്കേതിക വശങ്ങളും വിശദീകരിക്കൂ.

പഠിക്കണമെന്നൂള്ളവര്‍ക്കൂ ഉപകാരപ്രദമ്മകുമല്ലോ. ഞാന്‍ അതില്‍ ഒരാളാണു. പഠിക്കണമെന്നുണ്ട്.

സസ്നേഹം
ആവനാഴി
March 29, 2007 8:29 PM
ദില്‍ബാസുരന്‍ said...

ആപ്പിള്‍ കലക്കി!
March 30, 2007 10:49 PM
ദിവ (diva) said...

vow സിയ !

Genius !
March 31, 2007 6:50 AM
മഴത്തുള്ളി said...

സിയ, ആ ആപ്പിളും മറ്റെല്ലാ ചിത്രങ്ങളും അടിപൊളി :)
March 31, 2007 7:00 AM
kumar © said...

സിയ, വളരെ നന്നായിട്ടുണ്ട്. ഇനിയും വരട്ടെ സൃഷ്ടികള്‍.
April 1, 2007 8:08 PM
ശ്രീജിത്ത്‌ കെ said...

കലക്കന്‍ ശൃഷ്ടികള്‍. ഞാന്‍ ഫ്ലാറ്റ്
April 4, 2007 12:28 AM
Rajeeve Chelanat said...

അതെ. രണ്ടാമത്തെ ചിത്രം ഗംഭീരം...ആശംസകള്‍
April 4, 2007 1:03 AM

അരവിന്ദ് :: aravind said...

വളരെ മനോഹരം സിയ.
ഫോട്ടോഷോപ്പൊക്കെ ഇങ്ങനെ വരക്കാന്‍ കഴിയുന്നവര്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണ്.
പട്ടഷാപ്പായിരുന്നെങ്കില്‍ ഞാനും ഒന്നു ശ്രമിച്ചേനെ.

:: niKk | നിക്ക് :: said...

ആഹാ... ഇവിടെ ഇങ്ങനെയൊരു ഫോട്ടോഷോപ്പ് ഗുരുകുലം എന്ന് തുടങ്ങി? കൊള്ളാം കൊള്ളാം നടക്കട്ടെ... :)

സിയാദിന്‍ തിരക്കുള്ളപ്പോള്‍ ഗസ്റ്റ് ലെക്ചറിംഗിന്‍ വരണോ? ഉം.. വേണ്ട.. ഇടയ്ക്ക് ഇന്‍സ്പെക്ഷന്‍ വരാംസ്.. ;)

പിന്നെ ഫോട്ടോഷോപ്പില്‍ വരച്ച പടങ്ങള്‍ കൊള്ളാം...

Rashid Malik said...

Dear ziyaad....
u r doing a great thing...really..!!!
It's an easy and open platform to learn the simple tricks of photoshop for guys like me...
Thanks a lot....
Be in touch...
Friendly yours,
Rashid Malik
MSc. Bio-chemistry
Bangalore-54

Rashid Malik said...

Dear Ziya...,

The next time you think about doing "Photoshop Experiment", try it with my Photo too...right...?

This is to fulfill my satisfaction to the least extent..(Ha Ha Ha)!!!

Friendly Yours,
Rashid Malik
MSc. Bio-Chemistry

ഞാന്‍ രാവണന്‍ said...

നന്നായിരിക്കുന്നു