Dec 27, 2007

നാ‍ടകീയ നാടകങ്ങള്‍ !

പള്ളിപ്പെരുന്നാളിനു നാടകം കളിക്കുന്നു ഇടവകയിലെ അമേച്ചര്‍ പയ്യന്മാര്. ബൈബിള് കഥ. ഇടവകേലെ പ്രമാണീടെ മകനു യേശു ആകണം. അറ്റ് ലീസ്റ്റ് ജോസഫ്.കാശിന്റെ അഹങ്കാരമാണ്. അവനാണ് നാടക സ്പോണ്‍സര്‍. 3 ദിവസം റിഹേഴ്സിയിട്ടും ലവന് ശരിയാകുന്നില്ല. ഒടുക്കം അവനു ഒരു സത്രക്കാരന്റെ റോള് നല്കി സത്രക്കാരനായിരുന്ന സണ്ണിക്കുട്ടിയെ ജോസഫാക്കി. അപ്പളേ പ്രമാണി മഹന് മനസ്സില് പറഞ്ഞു: നാടകം തട്ടേക്കേറട്ടെ, കാണിച്ചു തരാം.

നാടകം തുടങ്ങി. ജോസഫും മറിയവും സത്രങ്ങള് കയറി ഇറങ്ങുന്നു. ആരും മുറി കൊടുക്കുന്നില്ല. അവസാനം പ്രമാണി മകന്റെ സത്രത്തിലുമെത്തി. അവനും അവരെ അടിച്ചിറക്കണം. അങ്ങനെ പുല്‍‌ക്കൂട്ടില് പോയി പ്രസവിക്കണം.

അവര് സത്രത്തില് മുറിയുണ്ടോ എന്നന്വേഷിച്ചപ്പോള് സത്രക്കാരന്: "മുറിയുണ്ടോന്നോ? കൊള്ളാം നിങ്ങളെപ്പോലുള്ളവര്ക്കല്ലേ ഇവിടെ നറച്ചും മുറി....വന്നാട്ടെ,വന്നാട്ടെ, കേറിയാട്ടെ, വിശ്രമിച്ചാട്ടെ..."

ജോസഫ് ഞെട്ടി. മറിയം ഞെട്ടി. സംവിധായകന് ഞെട്ടി. അച്ചന് ഞെട്ടി. നാടകം ഇനി എങ്ങനെ മുന്നോട്ട് നീങ്ങും കര്‍ത്താവേ!

ജോസഫ് സത്രക്കാരന്റെ കാതില് പറഞ്ഞു: “റാസ്‌കല്‍, നാടകം കഴിയട്ടെ, കാണിച്ചു തരാം”. എന്നിട്ട് അകത്തേക്ക് കയറിയിട്ട് പെട്ടെന്ന് തിരികെ വന്നു:
“ഹും പന്നികള് പോലും കിടക്കാത്ത വൃത്തികെട്ട മുറികള്..അയ്യേ, മറിയേ, നമുക്കിവിടെ കിടക്കണ്ട. വാ വല്ല പുല്‍‌ക്കൂട്ടിലും പോയി കിടക്കാം...”

*******************

ഈശോ ചരിതം പുരോഗമിക്കുന്നു. ക്ലൈമാക്സായി. യേശുവിനെ കുരിശില് തറക്കുന്ന സീന്. അരങ്ങൊരുങ്ങിയപ്പോളാണ് ഒരു പ്രശ്നം എല്ലാവരും ശ്രദ്ധിക്കുന്നത്. കുട്ടിത്തോര്ത്തുടുത്തു നില്ക്കുന്ന യേശുവിന് കുടവയര്. ഫുള് ടൈം ളോഹ ആയിരുന്നതു കാരണം ആരുമത് ശ്രദ്ധിച്ചില്ല. കുടവയറുള്ള യേശുവോ!!! കുരിശായല്ലോ! ഒറ്റ സീനിനു വേണ്ടി നായകനെ മാറ്റാനും വയ്യ.
നായകന് തന്നെ ഉപായം പറഞ്ഞു: രണ്ടു മിനിട്ടത്തെ കാര്യമല്ലേ ഉള്ളൂ, അത്രോം സമയം ഞാന് വയര് ചൊട്ടിച്ചു പിടിച്ചോളാം...
സംവിധായകനു സന്തോഷമായി.
കര്ട്ടണ് പൊങ്ങി. കുരിശില് ചേര്ന്നു കിടക്കുന്ന നായകന് വയര് ഉള്ളിലേക്ക് വലിച്ചു.
ഠിം!
കുട്ടിത്തോര്ത്ത് ഉരിഞ്ഞ് താഴെ...

കാര്‍ന്നോന്മാര്‍ അവരുടെ തോര്‍ത്ത് മുണ്ട് കൊണ്ട് അമ്മച്ചിമാരുടെ കണ്ണു പൊത്തിയെന്നു ചരിത്രം.

(കടപ്പാട്: തോമസ് പാല. അദ്ദേഹത്തിന്റെ നാടകത്തെ സംബന്ധിച്ച ഹാസ്യ ലേഖനങ്ങളില്‍ നിന്ന്).

12 comments:

Ziya said...

"നാ‍ടകീയ നാടകങ്ങള്‍ !"

അമേച്ചര്‍ നാടകങ്ങളിലെ അമjavascript:void(0)
Publish Your Commentളികള്‍ :)

Mubarak Merchant said...

ഒരു തേങ്ങ നിന്റെ തലമണ്ടയ്ക്ക് അടിച്ചിരിക്കുന്നു.
വായിച്ചപ്പൊ കുരിശില്‍ക്കിടന്ന് കൊതുകിനെ അടിക്കുന്ന കര്‍ത്താവും ഗ്രീന്‍ റൂമില്‍ വച്ച് മാലാഖേടെ കയ്യീന്ന് തീപ്പെട്ടി വാങ്ങി ബീഡി കത്തിക്കുന്ന സാത്താനുമൊക്കെ ഓര്‍മ്മ വന്നു. താങ്ക്സ്.

കുറുമാന്‍ said...

ഹ ഹ, എന്റെ സിയാ, നിന്നെകൊണ്ട് തോറ്റു.....എവിടുന്ന് തപ്പിയെടുക്കുന്നു നീ ഇത്തരം മുറികഷ്ണങ്ങള്‍ :)

sandoz said...

കര്‍ത്താവ് ഹോട്ടല്‍ റൂമില്‍ ജനിച്ചേനേ...ഇതു പോലുള്ള അവതാര അമേച്ച്വറുകളധികം ഓടിയിരുന്നെങ്കില്‍....
സിയാ...ഇതുപോലുള്ള പീസുകള്‍ പോരട്ടെ..
[ഇപ്പോള്‍ ചില അടിസ്ഥാന ആസ്ഥാന ബുദ്ധിജീവി ചമയല്‍ ടൈപ്പ് പീസ് വേണ്ടാട്ടാ...പുരിഞ്ചിതാ.
ഹമ്മേ...കഴിഞ ദിവസം ഡിലീറ്റിയ ഒരു ബ്ലോഗു വായിച്ചു.മലയാള ഭാഷയുടെ സത്തയെ ഉത്തരിക്കണത് കണ്ട് എനിക്ക് രോമാഞ്ചം ഏതൊക്കെ വഴിക്കാ വന്നേന്ന് ഒരു പിടീമില്ലാ...]

മുസ്തഫ|musthapha said...

രെ..ഗ്..ഗം ര്..രണ്ട്... :)
തപ്പിയെടുത്തതാണെലും സംഭവം സൂപ്പര്‍... :))

asdfasdf asfdasdf said...

സംഭവം സൂപ്പര്‍ തന്നെ .

പ്രയാസി said...

:)

കാവലാന്‍ said...

ഹ..ഹ..ഹാ.....വീണ്‍ടും..വീണ്‍ടും..ഹ..ഹ..ഹാ..

ഇതുകൂടിയിരിക്കട്ടെ.

നായിക:- ചേട്ടാ... എന്റെ...ന്റെ.. വിവാഹക്ഷണക്കത്ത്..
നായകന്‍:-(ക്ഷീണിതം ഒരൗണ്‍സ്) യെന്റെ പ്രേമസാഗരത്തില്‍ വഞ്ചു കലക്കിയ നഞ്ചകീ...ഒന്നുകില്‍..
നീ ചാണകം അല്ലെങ്കില്‍...ഞാന്‍ ചാണകം!!!!.

Unknown said...

:)
നന്നായിരിക്കുന്നു സിയാ

വയനാടന്‍ said...

ഹലോ സിയ,
നന്നാ‍യിട്ടുണ്ട്.പഴയ കഥകള്‍ ഇനിയും പോരട്ടെ.
സസ്നേഹം

വേണു venu said...

പലതും ഓര്‍ത്ത് ചിരിക്കാന്‍ കഴിയുന്നു സിയാ.:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ യ്യോ കൊള്ളാല്ലോ സിയാ