Dec 24, 2007

ലബ്ബക്കഥകള്‍

2007 February 15 ന് അങ്ങനെ ഓരോന്നില്‍ പബ്ലിഷ് ചെയ്‌തത്...

മുല്ലാക്കഥകള്‍, സര്‍ദാര്‍ കഥകള്‍, സീതിഹാജിക്കഥകള്‍…കഥകള്‍ക്കെവിടെ പഞ്ഞം?
എന്നാല്‍ നമ്മുടെ നാട്ടില്‍ ലബ്ബക്കഥകള്‍ക്ക് വേണ്ടത്ര പ്രചാരം കിട്ടിയിട്ടില്ല.
എന്തുകൊണ്ടെന്നാല്‍ ഈ ലബ്ബക്കഥകള്‍ ഞങ്ങടെ കായംകുളം നാട്ടില്‍ വളരെ പ്രാദേശികമായി മാത്രം പ്രചരിച്ചിട്ടുള്ളതാകുന്നു.

നമ്മുടെ ലബ്ബ കായംകുളത്തു ജീവിച്ചിരുന്ന പൊതുകാര്യപ്രസക്തനായ ഒരു മാന്യദേഹമാകുന്നു. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു ടി ലബ്ബ അവര്‍കള്‍. കഥകളിലധികവും ആരോപിതമാണെന്നു വ്യംഗ്യം.

കഥകളുടെ കോപ്പിറൈറ്റവകാശോം ചോദിച്ചോണ്ട് അരും വന്നേക്കരുത്. എന്തുകൊണ്ടെന്നാല്‍ ഈ കഥകളില്‍ ചിലത് ഒന്നല്ലെങ്കില്‍ മറ്റൊരു കോലത്തില്‍ പാണന്‍ പാടിനടന്നതാവാം; നായക കഥാപാത്രത്തിന്റെ പേരില്‍ മാറ്റം വന്നിരിക്കാമെന്നേയുള്ളൂ.ഏതാനും കഥകള്‍ നിങ്ങളുടെ ആത്മശാന്തിക്കായി പറയുന്നുവെന്ന മഹാപാതകം
ഇതിനാല്‍ ചെയ്തു തുടങ്ങുന്നു….

1) ലബ്ബ ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ യാത്ര ചെയ്യുകയാണ്. കുറേ നേരം കഴിഞ്ഞപ്പോള്‍ ചെക്കിംഗ് ഇന്‍‌സ്പെക്റ്റര്‍ പരിശോധനക്കു വന്നു. ലബ്ബ നീട്ടിയ ടിക്കറ്റ് ഇന്‍‌സ്പെക്റ്റര്‍ പരിശോധിച്ചിട്ടു രണ്ടായി കീറി തിരികെ നല്‍കി. ഒരു നിമിഷം. ലബ്ബ ചാടിയെഴുന്നേറ്റ് ചെക്കിംഗ് ഇന്‍‌സ്പെക്റ്ററുടെ കരണക്കുറ്റിക്കിട്ടൊരൊറ്റയടി! ഠേ…
“ഹറാം പെറൊന്നേനെ, രണ്ടുരുവാ കൊടുത്തപ്പോള്‍ ആകെപ്പാടെ കിട്ടിയത് ഒരു കഷ്ണം കടലാസ്…നീ അതുംകൂടങ്ങു കീറിയോടാ..ഹിമാറേ”

ചെക്കിംഗ് ഇന്‍‌സ്പെക്റ്റര്‍ കേസു കൊടുത്തു. ലബ്ബ കോടതിയിലെത്തി;ആദ്യമായി. കേസു വിളിച്ചു. വക്കീല്‍ ലബ്ബയെ വിസ്തരിച്ചു. ലബ്ബ പറഞ്ഞു: “അധ്വാനിച്ചൊണ്ടാക്കിയ രണ്ടുരുവാ കൊടുത്തപ്പോള്‍ ആകെപ്പാടെ കിട്ടിയത് ഒരു കഷ്ണം കടലാസാണ് സാറേ, ഈ മരങ്ങോടന്‍ അതു മേടിച്ചങ്ങു കീറി സാറേ…ഞാന്‍ കയ്യുംകെട്ടി നോക്കിയിരിക്കണോ..ഒന്നങ്ങു കൊടുത്തു..പോക്രിത്തരമല്ലേ അവന്‍ കാണിച്ചത് സാറേ”

കോടതി ഇളകി.ചിരിയും ബഹളവും. ജഡ്‌ജ് ഹാമ്മറെടുത്ത് (കൊട്ടുവടീന്നു പറയും ഞങ്ങടെ നാട്ടില്‍) മേശമേല്‍ രണ്ടു മുട്ടു മുട്ടി. “സൈലന്‍സ്, സൈലന്‍സ്…”

ഉടന്‍ ജഡ്ജിയെ നോക്കി ലബ്ബ: “അല്ലാശാരീ, ആശാരി പറ .പോക്രിത്തരമല്ലേ അവന്‍ കാണിച്ചത്…..“

*********************

2) ലബ്ബയുടെ ഗ്രാമത്തില്‍ തീ പിടിച്ചു. കായംകുളം ഫയര്‍സ്റ്റേഷനിലെ നമ്പര്‍ ആര്‍ക്കുമറിയില്ല. ഉടന്‍ ലബ്ബയും കൂട്ടരും ഒരു കാറു പിടിച്ച് കായംകുളം ഫയര്‍സ്റ്റേഷന്റെ മുമ്പില്‍ വന്ന് ബോറ്ഡിലെ നമ്പരെഴുതിയെടുത്ത് തിരികെ ഗ്രാമത്തില്‍പ്പോയി ഫയര്‍സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ചു.

********************

3) ലബ്ബയുടെ മകള്‍ക്ക് വരുന്ന വിവാഹാലോചനകളെല്ലാം മുടങ്ങുന്നു. ആലോചനകളെക്കുറിച്ച് ലബ്ബ നാട്ടുകാരോടെല്ലാം പറയുന്നതു കൊണ്ട് അസൂയാലുക്കളായ നാട്ടുകാരാണ് വിവാഹം മുടക്കുന്നതെന്നു ലബ്ബയുടെ ഭാര്യ.
പുതിയൊരാലോചന അന്വേഷിക്കാനിറങ്ങിയ ലബ്ബയോട് ‘ആരു ചോദിച്ചാലും എവിടെപ്പോകുന്നു എന്നു പറയരുത് ’എന്ന് ഭാര്യ ഉപദേശിച്ചു.

ലബ്ബ ബസ്സിലങ്ങനെയിരിക്കുകയാണ്. കണ്ടക്റ്റര്‍ വന്നു. “ങാ, എവിടേക്കാ….?”
“പ്‌ഭ! നായിന്റെ മോനേ, അതറിഞ്ഞിട്ടു വേണം നെനക്കെന്റെ മോടെ കല്യാണം മൊടക്കാന്‍ ഇല്യോടാ…..”

26 Comments »

മുല്ലാക്കഥകള്‍, സര്‍ദാര്‍ കഥകള്‍, സീതിഹാജിക്കഥകള്‍…കഥകള്‍ക്കെവിടെ പഞ്ഞം?
എന്നാല്‍ നമ്മുടെ നാട്ടില്‍ ലബ്ബക്കഥകള്‍ക്ക് വേണ്ടത്ര പ്രചാരണം കിട്ടിയിട്ടില്ല.
എന്തുകൊണ്ടെന്നാല്‍ ഈ ലബ്ബക്കഥകള്‍ ഞങ്ങടെ കായംകുളം നാട്ടില്‍ വള്രെ പ്രാദേശികമായി മാത്രം പ്രചരിച്ചിട്ടുള്ളതാകുന്നു.

Comment by സിയ — February 15, 2007 @ 11:37 am


സിയാ, ആദ്യത്തേത് ഒന്നൊന്നര, ആശാരീ എന്നുള്ള വിളിയില്‍ എന്റെ കണ്ട്രോള്‍ പോയി. ഇനിയും പോരട്ടെ കഥകള്‍.

Comment by ശ്രീജിത്ത് കെ — February 15, 2007 @ 11:41 am


മക്കളേ സിയാ,
ലബ്ബക്കഥകള്‍ ഉഷാറാണല്ലോ!
അലന്ന കഥകളെഴുതി ലബ്ബമാരുടെ പേരു കളയാതെ ആദ്യത്തേ കഥ പോലത്തെ കഥകള്‍ പെട്ടെന്നു പെട്ടെന്നെഴുതി പോസ്റ്റു ചെയ്യൂ.
(—-യാപ്പീസിലൂത്ത് വെച്ചിരിക്കുന്നത് പിന്നെ —-നാണോ.)ഹഹഹഹ

Comment by ikkaas@pikkaas — February 15, 2007 @ 11:48 am


ആദ്യത്തേത് സൂപ്പര്‍… ആശാരി പ്രയോഗം കലക്കന്‍. ഇനിയും വരട്ടേ

Comment by ഇത്തിരിവെട്ടം — February 15, 2007 @ 11:54 am


ഇക്കാസേ വില്ലൂസിന്റെ പേരുമാറ്റിയല്ലേ…

സിയ ഓഫിന് ഇന്ത്യന്‍ മാപ്പ്… പോരെങ്കില്‍ ഒരു വേള്‍ഡ് മാപ്പ്.

Comment by ഇത്തിരിവെട്ടം — February 15, 2007 @ 11:55 am


ഇദന്റെ ഫാവനേലെ കദയൊന്നുമല്ല ഇക്കാസേ, നാട്ടുകാര് പറയണ കഥ അങ്ങ് ക്വാട്ടീന്നേയുള്ളൂ…
കൂട്ടത്തില്‍ നല്ല കഥകള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ ശ്രമിക്കാം…

Comment by സിയ — February 15, 2007 @ 11:57 am


“പ്‌ഭ! നായിന്റെ മോനേ, അതറിഞ്ഞിട്ടു വേണം നെനക്കെന്റെ മോടെ കല്യാണം മൊടക്കാന്‍ ഇല്യോടാ…..” - ഇത് കലക്കി സിയ

Comment by കുറുമാന്‍ — February 15, 2007 @ 11:59 am


ഈ ലബ്ബ തന്നെയാണോ,കോഫീ ഹൗസിലെ വൈയ്റ്ററോട്‌ “രാജാവേ ഒരു ചായവേണമായിരുന്നല്ലോ” എന്നു പറഞ്ഞത്‌?

Comment by പടിപ്പുര — February 15, 2007 @ 12:01 pm


അത് ഇ.ലബ്ബ അല്ല, കെ.പി.ലബ്ബ ആണ്.

Comment by സിയ — February 15, 2007 @ 12:05 pm


ഹോ.. ആശാരി പറ…

ചിരിച്ച് ഊപ്പാട് പോയി
സിയാ, തുടരൂ.. വേഗം ..

Comment by ഇടിവാള്‍ — February 15, 2007 @ 12:10 pm


പോരട്ടെ ലബ്ബാക്കാഥകളുടെ മാലപ്പടക്കങ്ങള്‍.

Comment by പൊതുവാളന്‍ — February 15, 2007 @ 12:22 pm


ഇത്‌ നമ്മടെ കൈപ്പള്ളി നിഷാദ്‌ ഹുസ്സൈന്‍ ലബ്ബയുടെ ആരെങ്കിലും ആണോ സിയേ? ( ഇന്ന് രണ്ടാമതും ഞാന്‍ ആമസോണ്‍ വനാനതരങ്ങളിലേക്ക്‌ പോവുന്നു).

ജോര്‍!!

Comment by കണ്ണൂസ്‌ — February 15, 2007 @ 12:22 pm


കൊള്ളാം സിയേ.. രസികന്‍!

Comment by ദില്‍ബാസുരന്‍ — February 15, 2007 @ 12:28 pm


ന്റെ കൈപ്പള്ളീ?
അമ്മച്യാണെ, ദേ എനിക്കൊരു മനസ്സറിവുമില്ല കേട്ടാ
എന്തര് ഇവരെക്കെക്കുഡെ പറയണത്?
ഡേയ്, ഗണ്ണൂസേ, അഡി!

Comment by സിയ — February 15, 2007 @ 12:31 pm


ഹ..ഹ..ഹ..കൊള്ളാട്ടോ സിയാ

Comment by sandoz — February 15, 2007 @ 12:34 pm


ലബ്ബക്കഥകളടിപൊളി
ഇനിയും പോരട്ടെ

Comment by സിജു — February 15, 2007 @ 12:40 pm


“പ്‌ഭ! നായിന്റെ മോനേ, അതറിഞ്ഞിട്ടു വേണം നെനക്കെന്റെ മോടെ കല്യാണം മൊടക്കാന്‍ ഇല്യോടാ…..”ഇതുഷാര്‍
അല്ല സിയ… ഇതുള്ളത് തന്നെയാണോ ?

Comment by വിചാരം — February 15, 2007 @ 1:22 pm


സിയ,
ലബ്ബാന്റെ കഥകളു കൊള്ളാം.
പ്രത്യേകിച്ച് ആശാരീന്റേത്.

Comment by സതീശ് മാക്കോത്ത് — February 15, 2007 @ 3:44 pm


ആ ആശാരി വിളിയാ കല്ക്കീത്.. ഹോ.. ചിരി നിര്‍ത്താന്‍ പെട്ട പാടേ..

കൃഷ് | krish

Comment by കൃഷ് | krish — February 15, 2007 @ 4:03 pm


ഹാഹാ..ലബ്ബക്കഥകള്‍ പോരട്ടെ.
സിയാ രസാവഹം.:))

Comment by വേണു — February 15, 2007 @ 4:34 pm


:)

Comment by ചക്കര — February 15, 2007 @ 5:32 pm


വളരെയധികം ചിരിച്ചു. ആശാരി പ്രയോഗം കിടിലന്‍

Comment by നദീം. — February 15, 2007 @ 8:02 pm


കൊട്ടുവടീം കൊണ്ടിരിക്കണ ആശാരി. ന്റമ്മോ കലക്കന്‍. കണ്ട്രോള്‍ വിട്ടു പോയി മാഷെ.
ഓ:ടോ. സീകോ ബില്‍ഡിങ്ങിന്റവിടെ വന്നാല്‍ ലബ്ബയെക്കാണാന്‍ പറ്റുമോ..;)

Comment by Nousher — February 15, 2007 @ 11:13 pm


നൌഷര്‍,
സീക്കോ ബില്‍ഡിംഗിന്റെ മുന്നില്‍ വന്ന് റ്റെലിമണി, മൊബൈലി ഭാഗത്തേക്ക് തിരിഞ്ഞു മനസ്സേകാഗ്രമാക്കി, കണ്ണടച്ച് മുന്നൂറു വട്ടം ഈ മന്ത്രം ഉരിയാടുക. : ലബ്ബശ്ശാസ്ത്രണാം ആശാരി തസ്‌മയ് കൊട്ടുവടിയാം ക്ലീം ഹ്രും ഭട്!
ലബ്ബ പ്രത്യക്ഷനാകും

Comment by സിയ — February 17, 2007 @ 4:55 am


ആദ്യത്തെ വരികളൊക്കെ കേട്ടുപരിചയമുണ്ടെന്നു തോന്നിയതോണ്ട്, ഒരു റെഡിമെയ്ഡ് സ്മൈലിയിട്ടു പോരാം എന്ന് കരുതിയതായിരുന്നു… പച്ചേങ്കി…

…അല്ലാശാരീ, ആശാരി പറ…

ഇവിടെയെത്തിയപ്പോള്‍ കണ്ട്രോള്‍ പോയെടാ… :)))

ശരിക്കും പോയി :))

പോരട്ടേ ഇമ്മാതിരി

Comment by അഗ്രജന്‍ — February 17, 2007 @ 6:26 am


“അല്ലാശാരീ, ആശാരി പറ .പോക്രിത്തരമല്ലേ അവന്‍ കാണിച്ചത്…..“
വയ്യേ, ചീരി നിര്‍ത്താന്‍ വയ്യേ, എന്റെ വയറ്‌ ഉളുക്കിയേ

Comment by anzar — February 17, 2007 @ 10:47 am
Post a Comment