Dec 20, 2007

ഒരു വര്‍ഷം തികയുമ്പോള്‍...

പ്രിയപ്പെട്ടവരേ,

ഞാന്‍ ബ്ലോഗിലെത്തിയിട്ട് ഒരു വര്‍ഷം കഴിയുന്നു...
വളരെ യാദൃശ്‌ചികമായിട്ടാണ് ബ്ലോഗിനെ കുറിച്ച് അറിഞ്ഞത്. ആദ്യം ബ്ലോഗ് വായനയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ആദ്യമായി ഒരു പോസ്റ്റിടുന്നത്.

ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാം എന്നൊരു ബ്ലോഗുമായി തുടങ്ങി. വായനക്കാരുടെ അകമഴിഞ്ഞ പ്രോത്സാഹനം ആ സംരംഭത്തിനു ലഭ്യമായി. നന്ദിയുണ്ട് എല്ലാവരോടും.

പിന്നെ വേറെയും മൂന്നു ബ്ലോഗുകള്‍. അങ്ങനെ ഓരോന്ന്, ചിന്താവിഷ്‌ടനായ സിയ, പടമിടം.

പല ബ്ലോഗുകളിലായി, പല വിഷയങ്ങളിലായി ചിതറിക്കിടക്കുന്ന ബ്ലോഗ് പോസ്റ്റുകള്‍ എല്ലാം ഒറ്റ ബ്ലോഗിലാക്കിയാലെന്താ എന്ന ചിന്തയാണ് ഇങ്ങനെയൊരു ബ്ലോഗ് രൂപപെടുത്തുന്നതിലേക്ക് നയിച്ചത്.

ഇതിനു വേണ്ട സാങ്കേതിക സഹായങ്ങളും ഉപദേശവും നല്‍‌കിയ കുട്ടന്‍‌മേനോന്‍, ലോനപ്പന്‍ എന്ന ദേവദാസ്, ഹരീ, കെ.ശ്രീജിത്ത്, ഇക്കാസ് എന്നിവരോടും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച ചന്ദ്രശേഖരന്‍ നായര്‍, വില്ലൂസ്, കുറുമാന്‍, അഗ്രജന്‍, അതുല്യാമ്മ, ഉമേച്ചി, ദില്‍‌ബാസുരന്‍, ഇത്തിരിവെട്ടം, സുല്‍, അന്‍ഷാദ് മുഹമ്മദ് എന്നിവരോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.

ബ്ലോഗിംഗിന്റെ ആദ്യകാലത്ത് ശിശുസഹജമായ ചാപല്യങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നു സമ്മതിക്കാന്‍ എനിക്ക് മടിയില്ല. എന്നാല്‍ ക്രമേണ പാകത കൈവരിക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു. എഴുത്തിലും വായനയിലും ബോധപൂര്‍വ്വമായ ഒരു തെരഞ്ഞെടുക്കല്‍ കൈക്കൊള്ളുന്ന നിലയിലാണ് ഇന്ന്.

പ്രസക്തമെന്നു തോന്നുന്ന പഴയ പോസ്‌റ്റുകള്‍ ഈ ബ്ലോഗില്‍ വീണ്ടു പബ്ലിഷ് ചെയ്‌ത് ഒരു റെഫറന്‍സിനായി സൂക്ഷിക്കണം എന്നു വിചാരിക്കുന്നു. പഴയ ബ്ലോഗുകള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.

സത്യത്തില്‍ ഒരു കൊല്ലം മാത്രമേ ആയുള്ളൂ ഞാന്‍ ഇവിടെ എന്നോര്‍ത്ത് എനിക്ക് തന്നെ അത്ഭുതമാകുന്നു. കാരണം ബ്ലോഗ് നിമിത്തമായി എനിക്ക് ലഭ്യമായ ചില സൌഹൃദങ്ങള്‍ക്ക്, ആത്മബന്ധങ്ങള്‍ക്ക് യുഗങ്ങളുടെ പഴക്കമുണ്ടെന്ന് തന്നെ എനിക്കു തോന്നുന്നു.

ഒരിക്കല്‍കൂടി എല്ലാവര്‍ക്കും നന്ദി...

32 comments:

asdfasdf asfdasdf said...

വാര്‍ഷികാശംസ തേങ്ങയോടെ . :)

Devadas V.M. said...

ആശംസകള്‍ സിയാ.
ഇനിയും ഒരുപാട് നല്ല പോസ്റ്റുകളും, കമെന്റുകളും ആയി ഇവിടെ നിറഞ്ഞ് നില്‍ക്കുക.
എല്ലാ ശ്രമങ്ങള്‍ക്കും ഭാവുകങ്ങള്‍.
- ദേവദാസ്

qw_er_ty

absolute_void(); said...

സിയയെ പരിചയപ്പെടുന്നത് യാദൃശ്ചികമായി ശ്രദ്ധയില്‍ പെട്ട ഒരു കുസൃതിയിലൂടെയാണ്. ദിവസങ്ങള്‍ കൊണ്ട് ആ പരിചയത്തെ ഉറ്റ സൌഹൃദമാക്കി മാറ്റാന്‍ സിയക്ക് കഴിഞ്ഞു. സിയയെ മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞുവെന്നും പറയാം. സിയ പറഞ്ഞതുപോലെ പതിറ്റാണ്ടുകളുടെ സൌഹൃദഗന്ധം ഞങ്ങള്‍ക്കിടയില്‍ നിറയുന്നു. വാര്‍ഷിക സംരംഭത്തിന് ആശംസകള്‍.

keralafarmer said...

അഭിനന്ദനങ്ങള്‍, ആശംസകള്‍.......ഒത്തിരി ഒത്തിരി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍...

ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.

വേണു venu said...

വാര്‍ഷികാശംസകള്‍‍ സിയാ.:)

പ്രയാസി said...

***വാര്‍ഷികാശംസകള്‍***

“ഗ്രാ‍ഫിക് ഡിസൈനിംഗ് പഠിക്കാം” എന്ന ബ്ലോഗില്‍ കമന്റിട്ടു കൊണ്ടാണു ഞാന്‍ സിയയെ പരിചയപ്പെടുന്നത്. അതു വളരെ പെട്ടെന്നു വലിയൊരു സൌഹൃദത്തിലേക്കു വഴിമാറി. തുടക്കക്കാരനായ എന്നോടു വളരെ സൌഹൃദത്തോടെയുള്ള സിയയുടെ പെരുമാറ്റം പലപ്പോഴുമെന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ബ്ലോഗിലെ പല സാങ്കേതിക വശങ്ങളും ഞാനീ സുഹൃത്തില്‍ നിന്നാണു മനസ്സിലാക്കിയത്.

ഗ്രാ‍ഫിക് ഡിസൈനിംഗ് പഠിക്കാം ഇതിലെ എല്ലാ പോസ്റ്റുകളും

അങ്ങനെ ഓരോന്ന്... ലെ ഹിപ്നോട്ടിക് അനുഭവങ്ങളും വിശദീകരണവും

ചിന്താവിശിഷ്ടനായ സിയ യിലെ ഫ്രീ അസ്സോസ്സിയേഷന്‍

പടമിടം ഇതിലെ ചില തകഴിക്കാഴ്ചകള്‍..

ഈ പോസ്റ്റുകള്‍ക്കെല്ലാമുപരി സിയയെന്ന വ്യക്തിയാണു എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്. ജാഡകളില്ലാത്ത ചുരുക്കം സീനിയര്‍ ബ്ലോഗര്‍മാരിലൊരാള്‍.എത്ര തിരക്കുള്ള സമയങ്ങളില്‍ പോലും സംശയങ്ങള്‍ക്കു മറുപടിതരുന്ന വിലയേറിയ നിര്‍ദ്ധേശങ്ങള്‍ തരുന്ന വിനയാന്വിതനായ ഈ സഹോദരന്‍ ഒരുപാടു വര്‍ഷങ്ങള്‍ ബൂലോകത്തു സജീവമായി ഉണ്ടാകണേയെന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു പോകുന്നു..

സ്നേഹത്തിന്റെ ഭാഷയില്‍ ഹൃദയത്തില്‍ നിന്നും വീണ്ടും വീണ്ടും വാര്‍ഷികാശംസകള്‍..:)

ബാജി ഓടംവേലി said...

സിയാ,
വാര്‍‌ഷികാംശസകള്‍
ഒത്തിരി ഒത്തിരി മുന്നേറുക..

Unknown said...

അഭിനന്ദനങ്ങള്‍, ആശംസകള്‍.......!!

un said...

ആശംസകള്‍!

Unknown said...

വാര്‍ഷികാശംസകള്‍ സിയാ.....



ഒരുപാട് സ്‌നേഹാശംസകള്‍

ഒത്തിരി നന്ദി.......

പൊതുവാള്‍....

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍...

ശ്രീ said...

സിയച്ചേട്ടാ...

വാര്‍‌ഷികാശംസകള്‍‌... ഒപ്പം ക്രിസ്തുമസ്സ് നവ വത്സര ആശംസകളും.
:)

ശ്രീലാല്‍ said...

സിയാ .. ആശംസകള്‍.. :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വാര്‍ഷികാശംസകള്‍...

സിയാ എന്ന പേരിലു തന്നെ ഒരു വൈവിധ്യം അതു പോലെ തന്നെ സിയായുടെ ബ്ലോഗുകളും. സകലകലാ വല്ല... അയ്യടാ അത്രേം മതി. മര്യാദയ്ക്ക് ആ ഹിപ്നോട്ടിക് പോസ്റ്റ് മുഴുമിപ്പിക്ക് മടിയാ...(സിയാ-- മടിയാ എന്നാ ചേര്‍ച്ച)

G.MANU said...

oru vayasulla blochinu (blog kochu) pirannaal aaSamsakaL

ഏറനാടന്‍ said...

സിയാ ആശംസകള്‍... സപര്യ തുടരൂ അനുസ്യൂതം...

Unknown said...

ഒന്നാം പിറന്നാളൊക്കെയായിട്ടു കേക്കൊക്കെ മുറിച്ചോ...

നിക്കു കിട്ടീല്ലാട്ടോ... :(

ന്നാല്ലും ഹാപ്പി ബര്‍ത്ത്‌ഡേ ബ്ലോഗ് കുട്ടി....

:-)

നന്ദു said...

സിയയ്ക്ക് എല്ലാവിധ ആശംസകളും. :)
സൌദിയില്‍ വിരലിലെണ്ണാവുന്ന ബ്ലോഗ് സുഹൃത്തുക്കളില്‍ ഒരാണ് സിയ. എന്‍റെ ഗുരുവും!
വളരെയധികം പാഠങ്ങള്‍ സിയായില്‍ നിന്നും പഠിച്ചു. ഇനിയും ഇനിയും നല്ല പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അഭിനന്ദനങ്ങള്‍, ആശംസകള്‍.......

മുസ്തഫ|musthapha said...

എന്‍റെ ഈ അരുമ ശിഷ്യന്‍ ഇവിടെ ഒരു വര്‍ഷം താണ്ടുന്നു എന്നറിയുമ്പോള്‍, അവന്‍റെ വളര്‍ച്ചയിലുള്ള എന്‍റെ പങ്ക് ഇവിടെ വിളിച്ച് പറഞ്ഞ് ആളാവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്നത് കൊണ്ട് തന്നെ ആദ്യകാലങ്ങളില്‍ ഞാന്‍ ഇവന് വേണ്ടി ബ്ലോഗ് സെറ്റ് ചെയ്ത് കൊടുത്തിരുന്നു എന്നോ പോസ്റ്റുകള്‍ ഡ്രാഫ്റ്റ് ചെയ്ത് കൊടുത്തിരുന്നെന്നോ ഗ്രാഫിക് ഡിസൈനിംഗിന്‍റെ ബാലപാഠങ്ങള്‍ ഓണ്‍ലൈനില്‍ പറഞ്ഞ് കൊടുത്തിരുന്നെന്നോ ഇവിടെ പറയുന്നില്ല :), എങ്കിലും പറയട്ടെ... ബ്ലോഗ് വഴി എനിക്ക് ലഭിച്ച ഉറ്റ സൌഹൃദങ്ങളിലെ മുന്‍ നിരയില്‍ തന്നെ ഇവന് ഞാന്‍ സിറ്റ് കൊടുത്തിട്ടുണ്ട് :)

ഇനിയും ഒരുപാട് നല്ല പോസ്റ്റുകളും കമന്‍റുകളും ഇടപെടലുകളും ആയി ഇവിടെ നിറഞ്ഞ് നില്‍ക്കുക.

ഒത്തിരി നന്മകള്‍ നേരുന്നു...

ഒന്നാം ബ്ലോഗ് വാര്‍ഷീകാശംസകള്‍...

സസ്നേഹം അഗ്രജന്‍

അഭിലാഷങ്ങള്‍ said...

വാര്‍ഷികാശംസകള്‍ , സിയ..

അഭിയുടെ അഭിനന്ദനങ്ങളും ആശംസകളും...

ഈയവസരത്തില്‍ സിയക്ക് കൃസ്‌തുമസ്സ് & പുതുവത്‌സരാശംസകള്‍ കൂടി.. ഈ 2008 സിയയുടെ ബ്ലോഗുകളില്‍ നല്ല ഇന്‍ഫര്‍മേറ്റീവായ പോസ്റ്റുകളുടെ ഒരു പ്രളയം തന്നെ ഉണ്ടാകട്ടെ..

(മീനിങ്ങ്: പോസ്റ്റ് എഴുതാനുള്ള സിയയുടെ മടി ഒക്കെ മാറട്ടെ!)

sandoz said...

അത് ശരി...നീയും വാര്‍ഷികം പിടിച്ചോ...
ആശംസകള്‍...ആശംസകള്‍....

വിചാരം said...

ബ്ലോഗിംഗിന്റെ ആദ്യകാലത്ത് ശിശുസഹജമായ ചാപല്യങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നു സമ്മതിക്കാന്‍ എനിക്ക് മടിയില്ല. എന്നാല്‍ ക്രമേണ പാകത കൈവരിക്കാന്‍ ഞാന്‍ ശ്രമിക്കുകയായിരുന്നു..... ഇതുവരെ വിജയിച്ചില്ല .. ഇനിയൊട്ടും പ്രതീക്ഷയില്ല. :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സിയാ..
വാര്‍ഷികാശംസകള്‍ നേരുന്നൂ..
സ്നേഹത്തിന്റെ ഭാഷയില്‍...
മനസ്സിലെ മിഴിക്കൊണില്‍ നിന്നും ഒരു മയില്‍പ്പീലിതുണ്ടെടുത്തു ഞാന്‍ അഭിനന്ദനം അറിയിക്കട്ടെ..സസ്നേഹം..സജി.!!

വില്ലൂസ് said...

സിയാ.....ഹൃദയം നിറയെ ഒത്തിരി ഒത്തിരി
ആശംസകള്‍ ...................

കുറുമാന്‍ said...

ആശംസകള്‍, അഭിനന്ദനങ്ങള്‍ സിയാ...ഇനിയുമൊരുപാടെഴുത്, ചുമ്മാ ഇരുന്ന് എഴുത്......എഴുതി തകര്‍ക്ക്.....

ക്രിസ്തുമസ്സ്, പുതുവത്സരാശംസകള്‍

Unknown said...

കൊള്ളാം പുതിയ സെറ്റപ്പ്. ആശംസകള്‍!

ദേവന്‍ said...

അഭിനന്ദനങ്ങള്‍ സിയ. വാര്‍ഷികവളയങ്ങള്‍ ഈ ബ്ലോഗിലൊരുപാട് നിറയട്ടെ. മറ്റൊരു ബ്ലോഗിലുമില്ലാത്തതൊക്കെ ഇവിടെ നിറയട്ടെ.

വാല്‍മീകി said...

സിയാ, ആശംസകള്‍ .

Shamsu said...

താങ്കളുടെ പോസ്റ്റുകളിലെ വിഷയ വൈവിധ്യം ആണ് എന്നെ ആകര്‍ഷിച്ചത്. പിന്നെ ഗ്രാഫിക് ഡിസൈനര്‍ എന്ന ലേബലില്‍ പിടിച്ചു നില്‍ക്കാന്‍ താങ്കളുടെ ബ്ലോഗ് എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. എന്നാലും എന്റെ സിയാ... ബന്ധപ്പെടാന്‍ ആ ഫോണ്‍ നമ്പര് കൂടി പടച്ചു വിട്ടിരുന്നെങ്കില്‍... ഞാനും ശമ്പളം സൗദി റിയാലായി വാങ്ങുന്ന ആളാണേ(ഒരു ലോക്കല്‍ കോള് വിളിക്കാമെന്ന് വെച്ച് പറഞ്ഞതാ).

Unknown said...

എന്റെ സഹപ്രവര്‍ത്തകനായ സിയയ്ക്ക് ആശംസകള്‍

തുടര്‍ന്നും എഴുതുക