Dec 25, 2007

ലബ്ബക്കഥകള്‍ 2

ആദ്യമായി ഒരു ട്രെയിന്‍ യാത്രക്ക് തയ്യാറെടുക്കുന്നു ലബ്ബ. കായംകുളത്തു നിന്നും കോട്ടയത്തേക്ക് ലോക്കല്‍ ട്രെയിനിലാണ് പോകേണ്ടത്. ലബ്ബ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ അന്നു കായംകുളത്ത് സ്റ്റോപ്പില്ലാത്ത മദ്രാസ് മെയില്‍ പാഞ്ഞു വന്നു. അത് കഴിഞ്ഞിട്ടാണ് ലോക്കല്‍ വണ്ടി. കഥയറിയാതെ ലബ്ബ ട്രെയ്‌നിനു കൈ കാണിച്ചു. വണ്ടിയുണ്ടോ നിര്‍ത്തുന്നു! സ്റ്റേഷനായതിനാല്‍ ഉച്ചത്തില്‍ സൈറനിട്ടു ട്രെയിന്‍ പാഞ്ഞു പോയി.

അരിശം കൊണ്ട് വിറച്ച ലബ്ബ പ്ലാറ്റ്‌ഫോമില്‍ ആഞ്ഞു ചവിട്ടി....

“കഴുവര്‍ഡ മോനേ, കൈ കാണിച്ചിട്ട് നിര്‍ത്തീമില്ല, കൂവിക്കളിയാക്കുന്നോ?!!!”

*********************************************************
ലബ്ബ നടന്നു വരുമ്പോള്‍ ഒരു സ്ത്രീ കവുങ്ങ് പിടിച്ച് കുലുക്കുന്നു. ലബ്ബയെ കണ്ട സ്ത്രീ ഒരു അടക്ക പറിച്ചു കൊടുക്കാന്‍ ലബ്ബയോട് പറഞ്ഞു. ഒരു കമ്പെടുത്ത് ലബ്ബ കുറേ എറിഞ്ഞു. അടക്ക വീണില്ല. വീണ്ടുമെറിഞ്ഞപ്പോ കമ്പ് അടക്കാമരത്തിന്റെ മണ്ടയില്‍ തങ്ങി. ഉടന്‍ ലബ്ബ കവുങ്ങില്‍ കയറി കമ്പെടുത്ത് താഴെ വന്ന് വീണ്ടും എറിഞ്ഞു തുടങ്ങി!
**********************************************************

ലബ്ബ പശുവിനെ വില്‍ക്കാന്‍ പോകുന്നു. വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ ഭാര്യയെ വിളിച്ചു.
“എടിയേ, നീ ഇതിനൊരു വെല പറയെടീ”
“എന്തിനാ?”
“പറയെടീ, ഒരു മൂവായിരം പറ”
“ഉം, മൂവായിരം”
“അള്ളാണെ, റസൂലിനാണേ മൂവായിരത്തിനു തരില്ല”

ലബ്ബ ചന്തയിലെത്തി.
“പശുവിനെ കൊടുക്കുന്നോ?” ഒരാള്‍ ചോദിച്ചു.
“എന്തു തരും?” ലബ്ബ.
“ഒരു രണ്ടായിരത്തഞ്ഞൂറു തരാം”
“അള്ളാണെ, റസൂലിനാണേ ഒരാള്‍ മൂവായിരം പറഞ്ഞിട്ട് കൊടുത്തില്ല, പിന്നാ രണ്ടായിരത്തഞ്ഞൂറു രൂഫ”.

നമ്മുടെ ലബ്ബ കള്ളയാണ ഇടില്ല.

11 comments:

Ziya said...

ലബ്ബക്കഥകള്‍ രണ്ട്........

കുറുമാന്‍ said...

ലബ്ബയുടെ പശുവില്‍പ്പന ഇഷ്ടപെട്ടു...

ആദ്യത്തെ രണ്ടെണ്ണം ലബ്ബയല്ല നീ ചെയ്തതല്ലെ :)

വേണു venu said...

ലബ്ബയെ അടയ്ക്കാമരത്തില്‍‍ കയറ്റി കളിയാക്കിയിരിക്കുന്നു. ലബ്ബാ യൂണിയന്‍‍ സംഘടിക്കും.
പശു വില്പന കൂടുതല്‍ ചിരിപ്പിച്ചു.:)

മുസ്തഫ|musthapha said...

ഫോട്ടോഷോപ്പി‍ അതറിയാം ഇതറിയാം എന്നൊക്കെ തട്ടിവിടുന്നത് ലബ്ബയുടെ ഒരു സ്ഥിരം പരിപാടിയാണ്...

ഇതെല്ലാം കേട്ട് ലബ്ബയുടെ കഴിവുകളില്‍ അതിശയം തോന്നിയ സുഹൃത്ത് പഴയ കുടുംബ ഫോട്ടോ കുട്ടപ്പനാക്കാനായി ലബ്ബയ്ക്ക് മെയില്‍ ചെയ്ത് കൊടുക്കുന്നു...

ലബ്ബ കുഴങ്ങുന്നു...

അവസാനം ലബ്ബ അത് ഡിലീറ്റ് ചെയ്ത് കളയുന്നു...

പിന്നീട്...

സുഹൃത്ത്: എന്തായി ഞാനയച്ച ഫോട്ടോ... ചെയ്ത് തീര്‍ത്തോ...?

ലബ്ബ: അള്ളാണെ... ആ പടം ഡിലീറ്റായി...

ലബ്ബ കള്ളസത്യം ചെയ്യാറില്ല...

;)

പ്രയാസി said...

സിയാ..എല്ലാം ലബ്ബേന്റെ മണ്ടേല്..ഉം ഉം നടക്കട്ടെ..ലബ്ബയല്ല..സിബ്ബ..!:)

അഗ്രൂ..ലബ്ബേടെ കഴിവില്‍ കൂട്ടാരെല്ലാം ലബ്ബക്കു പടങ്ങളയച്ചു..ഇന്‍ബോക്സ് മൊത്തം പഴയകാല ബ്ലാക്ക് & വൈറ്റ് ഫോട്ടൊകള്‍ കൊണ്ടു നിറഞ്ഞു..ലബ്ബക്കു തല കറങ്ങി..പാരയായെന്നോര്‍ത്തു ഉണ്ടായിരുന്ന പോസ്റ്റുവരെ നിര്‍ത്തി വെച്ചു.. അവസാനം ഫോട്ടൊകള്‍ കൊണ്ടു ലബ്ബേടെ കമ്പി കൂട്ടര്‍ ഹാങായി.. സത്യം അതാ.. അല്ലാതെ.. അള്ളാണെ, റസൂലിനാണെ ലബ്ബ കള്ളം പറയൂലാ...;)

ഏറനാടന്‍ said...

സിയാ, ലബ്ബയെ ഒന്നു കാണണമല്ലോ?

എന്തിനാ?

അല്ല, വെറുതെയൊന്ന് പരിചയപ്പെടാലോ (പോസ്റ്റിടാന്‍ പറ്റുന്ന ചാകരകണക്കിന്‌ നമ്പറുകളല്ലേ കയ്യില്‍!)

ശ്രീ said...

ലബ്ബ ഇത്തവണയും കലക്കി.
:)

asdfasdf asfdasdf said...

ലബ്ബക്കഥ അടുത്ത്തത് പോരട്ടെ.

അപ്പു ആദ്യാക്ഷരി said...

ഹ..ഹ.. ചിരിച്ചൊരുവഴിക്കായി.. രണ്ടാമത്തേത് സൂപ്പര്‍!!

Dinkan-ഡിങ്കന്‍ said...

ലബ്ബാക്കഥകള്‍ തകര്‍ക്കുന്നുണ്ട് :)

ജാസൂട്ടി said...

ഓരോ പൊട്ട തമാശകളുമായി ഇറങ്ങിക്കോളും...ലബ്ബക്കഥ പോലും!
[ഒരു പ്രശസ്‌ത വനിതാ ബ്ലോഗറുടെ ബ്ലോഗ്ഗ് കാല്‍ കാശിനു കൊള്ളില്ല എന്നു പറഞ്ഞതിന്റെ പ്രതികാരം...ഹ..ഹ..ഹാ ;) ]
ആ എന്തെങ്കിലുമാകട്ടെ! അടുത്ത നുംബര്‍ ലബ്ബക്കഥയായിട്ട് തന്നെ പോരട്ടെ :)